പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനുവരി 4-ന് വാരാണസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും


വിവിധ സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനിധാനംചെയ്ത് 58 ടീമുകളിലായി ആയിരത്തിലധികം താരങ്ങൾ മത്സരിക്കും

प्रविष्टि तिथि: 03 JAN 2026 2:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജനുവരി 4-ന് ഉച്ചയ്ക്ക് 12ന് വിദൂരദൃശ്യസംവിധാനത്തിലൂടെ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. വാരാണസിയിലെ ഡോ. സമ്പൂർണാനന്ദ് സ്പോർട്സ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക.

ജനുവരി 4 മുതൽ 11 വരെ നടക്കുന്ന ഈ ടൂർണമെന്റിൽ ഇന്ത്യയിലുടനീളമുള്ള ആയിരത്തിലധികം കായികതാരങ്ങൾ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളെയും സ്ഥാപനങ്ങളെയും പ്രതിനിധാനംചെയ്ത് 58 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ വോളിബോളിലെ മികച്ച പ്രകടനങ്ങൾക്കും കായികക്ഷമതയ്ക്കും പ്രതിഭയ്ക്കും ഈ ടൂർണമെന്റ് സാക്ഷ്യം വഹിക്കുമെന്നാണു പ്രതീക്ഷ.

വാരാണാസിയിൽ 72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്, നഗരത്തിൽ കായിക അടിസ്ഥാനസൗകര്യങ്ങൾക്കു കരുത്തേകുന്നതിലും കായികവികസനം പ്രോത്സാഹിപ്പിക്കുന്നതിലും നൽകുന്ന പ്രാധാന്യം എടുത്തുകാട്ടുന്നു. പ്രധാനപ്പെട്ട സാംസ്‌കാരിക-കായിക സംരംഭങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ വാരാണസിക്കുള്ള വർദ്ധിച്ചുവരുന്ന പങ്ക് കണക്കിലെടുക്കുമ്പോൾ, പ്രധാന ദേശീയ പരിപാടികളുടെ കേന്ദ്രമെന്ന നിലയിൽ നഗരത്തിന്റെ സ്വീകാര്യത വർധിപ്പിക്കുന്നതിന് ഇതു കൂടുതൽ സഹായകമാകും.

 

-SK-


(रिलीज़ आईडी: 2211167) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , Tamil , Gujarati , English , Urdu , Marathi , हिन्दी , Bengali , Bengali-TR , Manipuri , Punjabi , Odia , Telugu , Kannada