രാഷ്ട്രപതിയുടെ കാര്യാലയം
പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരങ്ങൾ, രാഷ്ട്രപതി സമ്മാനിച്ചു
प्रविष्टि तिथि:
26 DEC 2025 1:25PM by PIB Thiruvananthpuram
ധീരത, സാമൂഹിക സേവനം, പരിസ്ഥിതി, കായികം, കല & സംസ്കാരം, ശാസ്ത്ര & സാങ്കേതിക രംഗം എന്നീ മേഖലകളിലെ അസാമാന്യ നേട്ടങ്ങൾ കൈവരിച്ച കുട്ടികൾക്കുള്ള പ്രധാൻമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരങ്ങൾ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ഡിസംബർ 26, 2025) ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.
പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര ജേതാക്കളെ ചടങ്ങിൽ രാഷ്ട്രപതി അഭിനന്ദിച്ചു. പുരസ്‌കാരം നേടിയ കുട്ടികൾ അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിനും രാജ്യത്തിനാകെയും അഭിമാനം പകരുന്നതായും അവർ പറഞ്ഞു. ഈ പുരസ്‌കാരം രാജ്യത്തുടനീളമുള്ള എല്ലാ കുട്ടികൾക്കും പ്രചോദനമാകുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു. മറ്റുള്ളവർക്ക് പ്രോത്സാഹനത്തിനായാണ് കുട്ടികൾക്ക് ഈ പുരസ്‌കാരം സമ്മാനിച്ചതെന്ന് അവർ പറഞ്ഞു.
ഏകദേശം 320 വർഷങ്ങൾക്ക് മുമ്പ്, സിഖ് മത വിശ്വാസപ്രകാരമുള്ള പത്താമത്തെ ഗുരുവും ആദരണീയനുമായ ഗുരു ഗോവിന്ദ് സിംഗ് ജിയും അദ്ദേഹത്തിന്റെ നാല് ആൺമക്കളും സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്നതിനിടയിൽ പരമത്യാഗം വരിച്ചതായി രാഷ്ട്രപതി പറഞ്ഞു. ഇളയ രണ്ട് സാഹിബ്‌സാദമാരുടെ ധീരത ഇന്ത്യയിലും വിദേശത്തും ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നതായി രാഷ്‌ട്രപതി പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടി അഭിമാനപൂർവ്വം ജീവൻ ബലിയർപ്പിച്ച ബാലവീരന്മാരെ രാഷ്‌ട്രപതി ആദരവോടെ സ്മരിച്ചു.

ഒരു രാജ്യത്തിലെ കുട്ടികൾ ദേശസ്‌നേഹത്താലും ഉയർന്ന ആദർശങ്ങളാലും പ്രചോദിതരായിരിക്കുമ്പോൾ ആ രാജ്യത്തിന്റെ മഹത്വം സുനിശ്ചിതമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ധീരത, കല, സംസ്കാരം, പരിസ്ഥിതി, നൂതനാശയം, ശാസ്ത്ര സാങ്കേതിക വിദ്യ, സാമൂഹിക സേവനം, കായികം തുടങ്ങിയ വിവിധ മേഖലകളിൽ കുട്ടികൾ അസാമാന്യ കഴിവുകൾ പ്രകടിപ്പിച്ചതിൽ രാഷ്‌ട്രപതി സന്തുഷ്ടി രേഖപ്പെടുത്തി. ഏഴ് വയസ്സുള്ള വാകലക്ഷ്മി പ്രാഗ്നികയെ പോലെ പ്രതിഭയുള്ള കുട്ടികൾ കാരണമാണ് ഇന്ത്യ, ലോക വേദിയിൽ ഒരു ചെസ്സ് ശക്തികേന്ദ്രമായി ഉയർന്നതെന്ന് അവർ പറഞ്ഞു. ധൈര്യവും ബുദ്ധിശക്തിയും ഉപയോഗിച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച അജയ് രാജും മുഹമ്മദ് സിദാൻ പിയും എല്ലാ പ്രശംസയും അർഹിക്കുന്നു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനിടെ ഒമ്പത് വയസ്സുള്ള മകൾ വ്യോമ പ്രിയയ്ക്കും പതിനൊന്ന് വയസ്സുള്ള ധീരനായ മകൻ കമലേഷ് കുമാറിനും ജീവൻ നഷ്ടപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾക്കിടയിലും പത്ത് വയസ്സുള്ള ശ്രാവൺ സിംഗ് തന്റെ വീടിനടുത്തുള്ള അതിർത്തിയിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈനികർക്ക് പതിവായി വെള്ളം, പാൽ, ലസ്സി എന്നിവ എത്തിച്ചു. അതേസമയം, ഭിന്നശേഷിക്കാരിയായ ശിവാനി ഹൊസുരു ഉപാര സാമ്പത്തികവും ശാരീരികവുമായ പരിമിതികളെ മറികടന്ന് കായിക ലോകത്ത് അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചു. ഉയർന്ന മത്സരക്ഷമതയുള്ള ക്രിക്കറ്റിന്റെ ലോകത്ത് വൈഭവ് സൂര്യവംശി പേരെടുക്കുകയും നിരവധി റെക്കോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ധീരരും കഴിവുള്ളവരുമായ കുട്ടികൾ തുടർന്നും മികച്ച പ്രവർത്തനങ്ങൾ നടത്തുകയും ഇന്ത്യയുടെ ഭാവി ശോഭനമാക്കുകയും ചെയ്യുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

***
(रिलीज़ आईडी: 2208822)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada