ആഭ്യന്തരകാര്യ മന്ത്രാലയം
മുൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപകനും ഭാരതരത്ന ജേതാവുമായ, ആദരണീയനായ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു
प्रविष्टि तिथि:
25 DEC 2025 12:04PM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രിയും ബിജെപി സ്ഥാപകനും ഭാരതരത്ന ജേതാവുമായ, ആദരണീയനായ അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ആദരാഞ്ജലികൾ അർപ്പിച്ചു.
ബിജെപി സ്ഥാപിച്ചതിലൂടെ, അടൽ ജി ദേശീയ താൽപ്പര്യത്തിനും സാംസ്കാരിക ദേശീയതയ്ക്കും മുൻഗണന നൽകുന്ന ഒരു രാഷ്ട്രീയ ബദൽ ഇന്ത്യൻ രാഷ്ട്രീയത്തിന് നൽകിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ സമൂഹ മാധ്യമമായ ‘എക്സ്’ ൽ കുറിച്ചു. ഇന്ത്യയെ ഒരു ആണവശക്തിയാക്കി മാറ്റുന്നതിലായാലും സദ്ഭരണം കാഴ്ചവെക്കുന്നതിലായാലും, അടൽ ജിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ പൈതൃകത്തെയും ശാസ്ത്രത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന ഒരു ഭരണ മാതൃകയാണ് രാജ്യത്തിന് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. പൊതുസേവനത്തോടുള്ള പ്രതിബദ്ധത കൊണ്ടും സംഘടനാ കരുത്തു കൊണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ മറക്കാനാവാത്ത, കരുത്തുറ്റ വ്യക്തിത്വമാണ് അടൽ ജിയെന്നും ശ്രീ ഷാ കൂട്ടിച്ചേർത്തു.
***
(रिलीज़ आईडी: 2208468)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada