പ്രധാനമന്ത്രിയുടെ ഓഫീസ്
എത്യോപ്യയിലെ അഡിസ് അബാബയിലുള്ള അദ്‌വ വിജയ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
17 DEC 2025 1:44PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഡിസ് അബാബയിലെ അദ്‌വ വിജയ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുകയും ശ്രദ്ധാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 1896-ൽ അദ്‌വ യുദ്ധത്തിൽ തങ്ങളുടെ രാഷ്ട്രത്തിന്റെ പരമാധികാരത്തിനായി ജീവത്യാഗം ചെയ്ത ധീരരായ എത്യോപ്യൻ സൈനികർക്കാണ് ഈ സ്മാരകം സമർപ്പിച്ചിരിക്കുന്നത്. അദ്‌വയുടെ വീരന്മാരുടെ ശാശ്വത ചൈതന്യത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യം, അന്തസ്സ്, പ്രതിരോധശേഷി എന്നിവയുടെ അഭിമാനകരമായ പൈതൃകത്തിനുമുള്ള ശ്രദ്ധാഞ്ജലിയാണ് ഈ സ്മാരകം.
പ്രധാനമന്ത്രിയുടെ സ്മാരക സന്ദർശനം ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ഒരു സവിശേഷ ചരിത്ര ബന്ധത്തെ എടുത്തുകാട്ടുന്നു, അത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ എപ്പോഴും വിലമതിക്കുന്നു.
***
NK
(रिलीज़ आईडी: 2205207)
आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada