പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രിക്ക് എത്യോപ്യയിൽ ഊഷ്മള സ്വീകരണം

പോസ്റ്റഡ് ഓണ്‍: 16 DEC 2025 7:25PM by PIB Thiruvananthpuram

​ഉഭയകക്ഷിസന്ദർശനത്തിനായി ഇതാദ്യമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എത്യോപ്യയിലെത്തി. അഡിസ് അബാബ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ, സവിശേഷ സൗഹൃദസൂചകമായി എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ് അലി നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഊഷ്മളവും വർണാഭവുമായിരുന്നു സ്വീകരണം.

കരുത്തുറ്റ ജനകീയ ബന്ധങ്ങളിൽ അധിഷ്ഠിതമായ ചരിത്രപരമായ ബന്ധമാണ് ഇന്ത്യയും എത്യോപ്യയും തമ്മിലുള്ളത്. ഗ്ലോബൽ സൗത്ത് പങ്കാളികൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും പരസ്പരം നൽകുന്ന പ്രാധാന്യത്തെ എത്യോപ്യൻ നേതൃത്വത്തിന്റെ പ്രത്യേക സ്നേഹസൂചക സ്വീകരണം പ്രതിഫലിപ്പിക്കുന്നു.

*** 

NK


( റിലീസ് ഐ.ഡി: 2204855) സന്ദര്‍ശക കൗണ്ടര്‍ : 40