സാംസ്‌കാരിക മന്ത്രാലയം
azadi ka amrit mahotsav

വർഷാവസാന അവലോകനം-2025: സാംസ്കാരിക മന്ത്രാലയം


തമിഴ്‌നാടും കാശിയും തമ്മിലുള്ള സാംസ്കാരികവും ബൗദ്ധികവുമായ ബന്ധങ്ങൾ ആഘോഷിച്ച് കാശി തമിഴ് സംഗമം 3.0.

ദേശീയ ഗീതമായ "വന്ദേമാതര"ത്തിന്റെ 150-ാം വാർഷികം ഇന്ത്യ അഭിമാനപൂർവ്വം ആഘോഷിച്ചു.

ഇന്ത്യയുടെ സമ്പന്നമായ ഗോത്ര, സാംസ്കാരിക പൈതൃകം 2025-ലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ച് മന്ത്രാലയം.

കലാഗ്രാമം: 2025-ലെ മഹാകുംഭമേളയിലെ സാംസ്കാരിക രത്നം
ഗൗഡീയ മിഷൻ സ്ഥാപകൻ ശ്രീല പ്രഭുപാദിൻ്റെ 150-ാം ആഗമനം അനുസ്മരിച്ച് ഇന്ത്യ.

കമ്പരാമായണ പാരമ്പര്യം പുനരുജ്ജീവിപ്പിച്ച് തമിഴ്‌നാട്ടിൽ വെച്ച് നടന്ന കംബ രാമായണോത്സവത്തിന്റെ ഉദ്ഘാടനം.

ലോക്മാതാ അഹല്യാബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികം സാംസ്കാരിക മന്ത്രാലയം ഭോപ്പാലിൽ വെച്ച് മധ്യപ്രദേശ് ഗവൺമെൻ്റുമായി സഹകരിച്ച് ആഘോഷിച്ചു.

2025 ജൂൺ 25-ന് മന്ത്രാലയം 'സംവിധാൻ ഹത്യാ ദിവസ്' ആചരിച്ചു.

ചോള ചക്രവർത്തി രാജേന്ദ്ര ചോളൻ ഒന്നാമൻ്റെ ജന്മവാർഷികം പ്രമാണിച്ച് തമിഴ്‌നാട്ടിൽ സാംസ്കാരിക മന്ത്രാലയം ആദി തിരുവാതിര ഉത്സവം സംഘടിപ്പിച്ചു.

ഇന്ത്യയുടെ 44-ാമത് എൻട്രിയായി ലാൻഡ്‌സ്‌കേപ്‌സ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി മറാത്ത മിലിട്ടറി.

ത്രിവർണ്ണ പതാകയുടെ ആത്മാവുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് ഇന്ത്യ ഹർ ഘർ തിരംഗ 2025 ആഘോഷിച്ചു.

ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി സമർപ്പിച്ച 'ജ്ഞാൻ ഭാരതം' എന്ന സുപ്രധാന ദേശീയ സംരംഭം സാംസ്കാരിക മന്ത്രാലയം ആരംഭിച്ചു.

प्रविष्टि तिथि: 10 DEC 2025 2:21PM by PIB Thiruvananthpuram

2025-ൽ സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രധാന സംരംഭങ്ങളും നേട്ടങ്ങളും താഴെ പറയുന്നവയാണ്:

 

തമിഴ്‌നാടും കാശിയും തമ്മിലുള്ള സാംസ്കാരികവും നാഗരികവുമായ ബന്ധം ആഘോഷിക്കുന്ന കാശി തമിഴ് സംഗമം 3.0 2025 ഫെബ്രുവരി 15 മുതൽ 24 വരെ വാരാണസിയിൽ വെച്ച് നടന്നു. 869-ൽ അധികം കലാകാരന്മാരും 190 പ്രാദേശിക നാടോടി, ക്ലാസിക്കൽ ഗ്രൂപ്പുകളും പങ്കെടുത്തു. KTS 3.0 ഏകദേശം 2 ലക്ഷം സന്ദർശകരെ ആകർഷിക്കുകയും സാംസ്കാരിക, ബൗദ്ധിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' സത്തയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ദേശീയ ​ഗീതമായ "വന്ദേമാതരം" 150-ാം വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടന ചടങ്ങ് 2025 നവംബർ 7-ന് ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമാവുകയും ദേശീയ അഭിമാനവും ഐക്യവും ഉണർത്തുകയും ചെയ്യുന്ന ഈ കാലാതീതമായ രചനയുടെ 150-ാം വാർഷികം ആഘോഷിക്കുന്നതിനായി 2025 നവംബർ 7 മുതൽ 2026 നവംബർ 7 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന രാജ്യവ്യാപകമായ അനുസ്മരണത്തിന് ഇത് ഔപചാരികമായി തുടക്കം കുറിച്ചു. മന്ത്രാലയം ആരംഭിച്ച https://vandemataram150.in/ എന്ന വെബ്‌സൈറ്റ് ക്യാമ്പയ്‌നിലൂടെ 1.60 കോടിയിലധികം ഇന്ത്യക്കാർ ഇതിനകം വന്ദേമാതരം ആലപിച്ചു.

 

 (PHOTO CAPTION) - സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150 വാർഷികാഘോഷ ചടങ്ങിൽ വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ.എൽ.മുരുകൻ ദേശീയ ഗീതാലാപാനത്തിൽ പങ്കെടുക്കുന്നു.

 

ഇന്ത്യയുടെ സമ്പന്നമായ ഗോത്ര, നാടോടി പൈതൃകം പ്രദർശിപ്പിച്ചുകൊണ്ട് സാംസ്കാരിക മന്ത്രാലയത്തിന്റെ ഒരു മഹത്തായ സാംസ്കാരിക അവതരണമായ 'ജയതി ജയ് മമ ഭാരതം (JJMB)' 2025-ലെ റിപ്പബ്ലിക് ദിന പരേഡിലെ പ്രധാന ആകർഷണമായി. 5,000-ത്തിലധികം കലാകാരന്മാർ 50-ൽ അധികം വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. 'വികസിത ഭാരതം', 'വിരാസത് ഭി വികാസ് ഭി', 'ഏക ഭാരതം ശ്രേഷ്ഠ ഭാരതം' തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊണ്ട് യുവശക്തി, കലാപരമായ പൈതൃകം, സ്ത്രീ ശാക്തീകരണം എന്നിവയെ ഇത് പ്രതിനിധീകരിച്ചു. ഏറ്റവും വലിയ ഇന്ത്യൻ നാടോടി വൈവിധ്യ നൃത്തം എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അംഗീകരിച്ച ഈ പ്രകടനം, ഊർജ്ജസ്വലമായ വസ്ത്രധാരണത്തിലൂടെയും ഏകോപിപ്പിച്ച നൃത്തചലനങ്ങളിലൂടെയും ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വത്തെ എടുത്തുകാണിച്ചു.

 

(PHOTO CAPTION) - സാംസ്കാരിക മന്ത്രാലയം 2025-ലെ റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിച്ച, ഇന്ത്യയുടെ സമ്പന്നമായ ഗോത്ര, നാടോടി പൈതൃകം പ്രദർശിപ്പിച്ച ഒരു മഹത്തായ സാംസ്കാരിക അവതരണമായ ജയതി ജയ് മമ ഭാരതം’.

 

2025 ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെ കോടിക്കണക്കിന് തീർത്ഥാടകർ പങ്കെടുത്ത പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ സെക്ടർ-7-10.24 ഏക്കർ സ്ഥലത്ത് സാംസ്കാരിക മന്ത്രാലയം കലാഗ്രാമം സ്ഥാപിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രി 2025 ജനുവരി 12-ന് ഉദ്ഘാടനം ചെയ്ത കലാഗ്രാമം, രാജ്യത്തുടനീളമുള്ള 15,000-ത്തോളം കലാകാരന്മാർക്കും കരകൗശല വിദഗ്ധർക്കും 45 ദിവസത്തിലധികം നൃത്തം, സംഗീതം, പാചകരീതികൾ, കല, കരകൗശലവസ്തുക്കൾ തുടങ്ങിയ ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വേദിയായി. ഇത് സന്ദർശകർക്ക് പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നതിനുള്ള അതുല്യമായ അവസരം നൽകുക മാത്രമല്ല, മഹാകുംഭമേളയിൽ എത്തിയവർക്ക് സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാമ്പത്തികവും സുസ്ഥിരവുമായ വളർച്ചയെ പരിപോഷിപ്പിക്കാനും അവസരമൊരുക്കി.

ഈ കലാഗ്രാമത്തിൻ്റെ ചില പ്രധാന സവിശേഷതകൾ:

  • പ്രധാന പ്രവേശന കവാടം: 635 അടി വീതിയിലും 54 അടി ഉയരത്തിലുമുള്ള ലയുടെയും ആത്മീയതയുടെയും സംഗമസ്ഥാനത്ത് 12 ജ്യോതിർലിംഗങ്ങളെയും ഹലാഹലം കഴിക്കുന്ന ശിവൻ്റെ കഥയെയും ചിത്രീകരിക്കുന്നു.
  • അനുഭൂത് മണ്ഡപം: സ്വർഗ്ഗത്തിൽ നിന്ന് ഗംഗ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതിനെക്കുറിച്ചുള്ള 360° ഇമ്മേഴ്‌സീവ് അനുഭവം.
  • അവിറൽ ശാശ്വത് കുംഭ്: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI), നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (NAI), ഇന്ദിരാഗാന്ധി നാഷണൽ സെൻ്റർ ഫോർ ആർട്സ് (IGNCA) എന്നിവയുടെ ഡിജിറ്റൽ പ്രദർശനം.
  • ഭക്ഷണശാല: പ്രയാഗ്‌രാജിലെ പ്രാദേശിക വിഭവങ്ങൾക്ക് പുറമെ എല്ലാ സോണൽ കൾച്ചറൽ സെൻ്ററുകളിൽ നിന്നുമുള്ള സാത്വിക വിഭവങ്ങൾ.
  • സംസ്‌കൃതി അങ്കണങ്ങൾ: ഏഴ് സോണൽ കൾച്ചറൽ സെൻ്ററുകളുടെ അങ്കണങ്ങളിൽ പരമ്പരാഗത ഇന്ത്യൻ കരകൗശല വസ്തുക്കളുടെയും കൈത്തറി ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും.

 

 (PHOTO CAPTION) - പ്രയാഗ്‌രാജിലെ സെക്ടർ-7-10.24 ഏക്കർ സ്ഥലത്ത് സാംസ്കാരിക മന്ത്രാലയം സ്ഥാപിച്ച മഹാകുംഭ കലാഗ്രാമം.

 

ഗൗഡീയ മിഷൻ്റെ സ്ഥാപകൻ ശ്രീല പ്രഭുപാദിൻ്റെ 150-ാമത് ആഗമന അനുസ്മരണ ചടങ്ങിൻ്റെ സമാപനം 2025 ഫെബ്രുവരി 28-ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ വെച്ച് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഇന്ത്യൻ ഉപരാഷ്ട്രപതിയായിരുന്നു സമാപന ചടങ്ങിലെ മുഖ്യാതിഥി. ശ്രീല പ്രഭുപാദിന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പ്രദർശനത്തിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കളും പുരാവസ്തുക്കളും ഉൾപ്പെടെ പ്രദർശിപ്പിച്ചു.

മറ്റൊരു സുപ്രധാന മുന്നേറ്റമെന്ന നിലയിൽ, കേന്ദ്ര സാംസ്കാരിക മന്ത്രി 2025 മാർച്ച് 18-ന് ശ്രീരംഗം ക്ഷേത്രത്തിൽ വെച്ച് നിർവഹിച്ച കമ്പരാമായണോത്സവം ഉദ്ഘാടനം തമിഴ്‌നാട്ടിൽ കമ്പരാമായണ പാരമ്പര്യത്തിൻ്റെ പുനരുജ്ജീവനത്തിന് കാരണമായി. ഇതിനെത്തുടർന്ന് 20 ക്ഷേത്രങ്ങളിൽ കമ്പരാമായണ അവതരണങ്ങൾ നടന്നു, ഇത് രാമനവമി ദിനമായ 2025 ഏപ്രിൽ 6-ന് കമ്പൻമേടിൽ വെച്ച് നടന്ന ശ്രദ്ധേയ സമാപനത്തോടെ അവസാനിച്ചു. ഈ ഒരുമാസത്തെ ഉത്സവം ഇനി മുതൽ വാർഷിക പരിപാടിയായിരിക്കും. എല്ലാ വർഷവും മാർച്ചിൽ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിൽ ഇത് ആരംഭിക്കുകയും എല്ലാ വർഷവും ഏപ്രിലിൽ രാമനവമി ആഘോഷത്തോടെയും കമ്പൻമേടിലെ അവതരണത്തോടെയും ഇത് സമാപിക്കുകയും ചെയ്യും

 (PHOTO CAPTION) - തമിഴ്നാട്ടിലെ ശ്രീരംഗം ക്ഷേത്രത്തിൽ കംബ രാമായണ മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ്.

ഇന്ത്യൻ ഗവൺമെൻ്റിൻ്റെ സാംസ്കാരിക മന്ത്രാലയം മധ്യപ്രദേശ് ഗവൺമെൻ്റുമായി സഹകരിച്ച്, 2025 മെയ് 31-ന് ഭോപ്പാലിലെ ജംബൂരി മൈതാനത്ത് വെച്ച് ലോക്മാതാ അഹല്യാബായി ഹോൾക്കറുടെ 300-ാം ജന്മവാർഷികം ആഘോഷിച്ചു. ഈ വേളയിൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലോക്മാതാ ദേവി അഹല്യാബായി മഹിളാ ശാക്തീകരണ മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും അഹല്യാബായിയുടെ നിലനിൽക്കുന്ന പൈതൃകത്തിന് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി അവരുടെ ബഹുമാനാർത്ഥം ഒരു സ്മാരക തപാൽ സ്റ്റാമ്പും ഒരു പ്രത്യേക നാണയവും പുറത്തിറക്കി. ഗോത്ര, നാടോടി, പരമ്പരാഗത കലകൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് പ്രമുഖ വനിതാ കലാകാരി ഡോ. ജയമതി കശ്യപിന് ദേവി പ്രധാനമന്ത്രി അഹല്യാബായി അവാർഡ് സമ്മാനിച്ചു.

1975-ൽ ഇന്ത്യയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയതിൻ്റെ 50-ാം വാർഷികം പ്രമാണിച്ച് 2025 ജൂൺ 25-ന് ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ വെച്ച് ഡൽഹി ഗവൺമെൻ്റുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയം സംവിധാൻ ഹത്യാ ദിവസ്’ (ഭരണഘടനാ ഹത്യാദിനം) ആചരിച്ചു. ജനാധിപത്യ മൂല്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ദിനമായിരുന്നു ഇത്.

2025 ജൂൺ 25-ന് ന്യൂഡൽഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തിൽ ഡൽഹി ​ഗവൺമെൻ്റുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയം 'സംവിധാൻ ഹത്യ ദിവസ്' ആചരിച്ചു. (PHOTO CAPTION)

ചോള ചക്രവർത്തിയായ രാജേന്ദ്ര ചോളൻ ഒന്നാമന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് 2025 ജൂലൈ 23 മുതൽ 27 വരെ തമിഴ്‌നാട്ടിലെ ഗംഗൈകൊണ്ട ചോളപുരത്ത് മന്ത്രാലയം ആദി തിരുവാതിരൈ ഉത്സവം സംഘടിപ്പിച്ചു. ഇന്ത്യൻ നാവിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായ ചോളന്റെ സമുദ്ര പര്യവേഷണത്തിന്റെ 1,000 വർഷത്തെ വാർഷികവും ഈ പരിപാടി അനുസ്മരിച്ചു. തമിഴ് ആത്മീയ പാരമ്പര്യങ്ങളിലും ശിവസിദ്ധാന്തത്തിന്റെ വശങ്ങളിലും ഈ ഉത്സവം ആഴത്തിൽ വേരൂന്നിയതാണ്. യുനെസ്കോ അംഗീകരിച്ച സ്മാരകമായ ഗംഗൈകൊണ്ട ചോളീശ്വരം ക്ഷേത്രത്തിലാണ് പ്രാദേശിക കലാകാരന്മാരുടെയും തദ്ദേശവാസികളുടെയും വലിയ തോതിലുള്ള പങ്കാളിത്തത്തോടെ 5 ദിവസത്തെ ഈ ഉത്സവം നടന്നത്. ഈ പരിപാടിയെ അടയാളപ്പെടുത്തുന്നതിനായി ഒരു സ്മാരക നാണയവും പുറത്തിറക്കി. സമാപന ദിവസം ബഹുമാനപ്പെട്ട പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുത്തു.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി 2025 ജൂലൈ 9-ന് ന്യൂഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചു. 2025 ജൂലൈ മുതൽ 2027 ജൂലൈ വരെ രണ്ട് വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ ആഘോഷത്തിന്റെ ഭാഗമായിരുന്നു ഉദ്ഘാടന ചടങ്ങ്. ബഹുമാനപ്പെട്ട കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ സ്മരണയ്ക്കായി ഒരു സ്മാരക സ്റ്റാമ്പും നാണയവും പുറത്തിറക്കി.

ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി 2025 ജൂലൈ 9-ന് ന്യൂഡൽഹിയിലെ സിരി ഫോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങ്. (PHOTO CAPTION)

1898-ൽ ഉത്തർപ്രദേശിലെ പിപ്രാഹ്വയിൽ നിന്ന് കണ്ടെത്തിയ ബുദ്ധന്റെ തിരു അവശേഷിപ്പുകളുടെ ഒരു ഭാഗം സോത്ത്ബി ലേലത്തിന് വച്ചു. മന്ത്രാലയം ശക്തമായ നിലപാട് സ്വീകരിക്കുകയും ലേലം നിർത്താൻ നിയമപരമായ നോട്ടീസ് നൽകുകയും ചെയ്തു. നിയമപരവും ധാർമ്മികവുമായ സമ്മർദ്ദം മൂലം ലേലം നിർത്തിവയ്ക്കുകയും ചർച്ചകൾക്കുള്ള അവസരമായി മന്ത്രാലയം ഇതിനെ കണക്കാക്കുകയും ചെയ്തു. 127 വർഷങ്ങൾക്ക് ശേഷം 2025 ജൂലൈ 30-ന് ഈ അമൂല്യ  അവശേഷിപ്പുകൾ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു. ഹോങ്കോങ്ങിൽ ലേലം നിർത്താൻ ഏകോപിപ്പിച്ച നിയമപരവും നയതന്ത്രപരവുമായ ശ്രമങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ ഇൻഡസ്ട്രിയൽ ഹൗസ് സ്വകാര്യ ഏറ്റെടുക്കൽ വഴി  അവശേഷിപ്പുകൾ ഇന്ത്യൻ ​ഗവൺമെൻ്റിന് കൈമാറി. സ്വർണ്ണം, മാണിക്യം, സ്ഫടിക ആഭരണങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശേഷിപ്പുകൾ വിജയകരമായി ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവന്നു.

1898-ൽ ഉത്തർപ്രദേശിലെ പിപ്രഹ്വയിൽ നിന്ന് കണ്ടെത്തിയ ഭഗവാൻ ബുദ്ധന്റെ പുണ്യാവശേഷിപ്പുകൾ സാംസ്കാരിക മന്ത്രാലയം വിജയകരമായി സുരക്ഷിതമാക്കി.(PHOTO CAPTION)

യുനെസ്കോയുടെ ലോക പൈതൃക കമ്മിറ്റിയുടെ 47-ാമത് സെഷനിൽ, 2024-25 സൈക്കിളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായ 'ഇന്ത്യയുടെ മറാത്ത മിലിട്ടറി ഭൂപ്രകൃതികൾ' യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. ICOMOS വിദഗ്ദ്ധ സമിതി ഒരു പ്രതികൂല റിപ്പോർട്ട് നൽകിയിരുന്നു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് മന്ത്രാലയം ഫലപ്രദമായ ഇടപെടൽ നടത്തി, ഇന്ത്യയെ പിന്തുണയ്ക്കാൻ അംഗരാജ്യങ്ങളെ പ്രേരിപ്പിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ഇന്ത്യയുടെ 44-ാമത്തെ സ്ഥലമായി ഇത് മാറി. ഏറ്റവും കൂടുതൽ യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങളുടെ കാര്യത്തിൽ ഇന്ത്യ ഇപ്പോൾ ആഗോളതലത്തിൽ ആറാം സ്ഥാനത്തും ഏഷ്യ-പസഫിക് മേഖലയിൽ രണ്ടാം സ്ഥാനത്തും ആണ്.

 

 

 

 

'ഇന്ത്യയുടെ മറാത്ത സൈനിക ഭൂപ്രകൃതികൾ' യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തും (PHOTO CAPTION)

 

2025 ഓഗസ്റ്റ് 15-ന് ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം "നവ ഭാരതം" (ന്യൂഡൽഹി) എന്ന പ്രമേയത്തോടെ വിവിധ മേഖലകളിലെ പുരോഗതിക്ക് ഊന്നൽ നൽകിക്കൊണ്ടും സ്വാതന്ത്ര്യ സമര സേനാനികളുടെ പരിശ്രമങ്ങളെ അംഗീകരിച്ചുകൊണ്ടും ആഘോഷിച്ചു. ഈ അവസരത്തിന്റെ ഭാഗമായി, രാജ്യമെമ്പാടും ഒരു 'ഹർ ഘർ തിരംഗ' കാമ്പയിൻ സംഘടിപ്പിച്ചു. സംരക്ഷിത സ്മാരകങ്ങളിൽ ഇനിപ്പറയുന്ന പ്രവർത്തനങ്ങളും നടപ്പിലാക്കി-

a. ഘട്ടം I (2 ഓഗസ്റ്റ് 8, 2025): തിരംഗ രംഗോലി

b. ഘട്ടം II (ഓഗസ്റ്റ് 9 -12, 2025): സെൽഫി ബൂത്തുകൾ സ്ഥാപിക്കൽ, ബാനറുകളുടെ പ്രദർശനം, തിരംഗ യാത്ര

c. ഘട്ടം III (ഓഗസ്റ്റ് 13 - 15, 2025): സംരക്ഷിത സ്മാരകങ്ങളിൽ ദേശീയ പതാകയുടെ ത്രിവർണ്ണ പ്രകാശവും പ്രദർശനവും

ഈ വർഷത്തെ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച ഹർ ഘർ തിരംഗ കാമ്പെയ്‌ൻ സവിശേഷമായിരുന്നു. സ്വച്ഛതയെക്കുറിച്ചുള്ള സംയുക്ത കാമ്പെയ്‌നിനായി മന്ത്രാലയം കുടിവെള്ള-ശുചിത്വ വകുപ്പുമായി സഹകരിച്ചിരുന്നു. ഈ വർഷത്തെ കാമ്പെയ്‌നിൽ, സാമ്പത്തിക വിഹിതത്തിൽ 15% കുറവുണ്ടായി, അതേസമയം കവറേജും സെൽഫി അപ്‌ലോഡും കഴിഞ്ഞ വർഷത്തെ കാമ്പെയ്‌നേക്കാൾ 50% കൂടുതലായിരുന്നു. സമ്പൂർണ്ണ ​ഗവൺമെൻ്റ് സമീപനം സ്വീകരിച്ചും സംസ്ഥാനങ്ങളെയും സംസ്ഥാന സ്ഥാപനങ്ങളെയും ഇതിൽ പങ്കാളികളാക്കാൻ പ്രേരിപ്പിച്ചും ഇത് ചെയ്യാൻ കഴിയും. ഹർ ഘർ തിരംഗ കാമ്പെയ്‌നിന്റെ കീഴിൽ, 2025 ഓഗസ്റ്റ് 12 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിക്കുന്ന ഒരു ബൈക്ക് റാലി സംഘടിപ്പിച്ചു. ഈ റാലിയിൽ കേന്ദ്ര മന്ത്രിമാർ, ഡൽഹി ഗവൺമെൻ്റിലെ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ എന്നിവർ ഉൾപ്പെടെ ഇന്ത്യൻ പതാക കൊണ്ട് ആയിരക്കണക്കിന് ബൈക്കർമാർ പങ്കെടുത്തു.

 

 

ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, സാംസ്കാരിക മന്ത്രാലയം രാജ്യമെമ്പാടും 'ഹർ ഘർ തിരംഗ' കാമ്പയിൻ സംഘടിപ്പിച്ചു. (PHOTO CAPTION)

 

2025 ഒക്ടോബർ 1-ന് രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ 100-ാം വാർഷികം ആഘോഷിച്ചു. ഈ അവസരത്തിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി 100 രൂപയുടെ ഒരു പ്രത്യേക നാണയം പുറത്തിറക്കി. സ്വതന്ത്ര ഇന്ത്യയിൽ "ഭാരതമാതാവിന്റെ" ചിത്രം ആലേഖനം ചെയ്ത ആദ്യ നാണയമാണിത്. ശതാബ്ദി ആഘോഷത്തിൻ്റെ ഭാ​ഗമായി 1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർ.എസ്.എസ്. വളണ്ടിയർമാർ പങ്കെടുത്തതിന്റെ സ്മരണയ്ക്കായി ഒരു തപാൽ സ്റ്റാമ്പും പുറത്തിറക്കി.

 

ശതാബ്ദി ആഘോഷത്തിന്റെ ഭാ​ഗമായി 1963 ലെ റിപ്പബ്ലിക് ദിന പരേഡിൽ ആർ‌എസ്‌എസ് വളണ്ടിയർമാർ പങ്കെടുത്തതിൻ്റെ സ്മരണയ്ക്കായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി 100 രൂപയുടെ പ്രത്യേക സ്മാരക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി. (PHOTO CAPTION)

ഇന്ത്യയുടെ കൈയെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ഒരു നാഴികക്കല്ലായ ദേശീയ സംരംഭമാണ് 'ജ്ഞാന ഭാരതം'. ഇതിൻ്റെ സമാരംഭത്തിന്റെ ഭാഗമായി, എട്ട് വിഷയങ്ങൾ ഉൾക്കൊള്ളുന്ന "ഇന്ത്യയുടെ വിജ്ഞാന പൈതൃകം സമഗ്രമായ കൈയെഴുത്തുപ്രതി പൈതൃകം വീണ്ടെടുക്കൽ" എന്നതിനെക്കുറിച്ചുള്ള ആദ്യത്തെ ജ്ഞാന ഭാരതം അന്താരാഷ്ട്ര സമ്മേളനം 2025 സെപ്റ്റംബർ 11 മുതൽ 13 വരെ ന്യൂഡൽഹിയിലെ വിജ്ഞാന ഭവനിൽ നടന്നു, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 1,100-ലധികം പേർ ഇതിൽ പങ്കാളികളായി. 2025 സെപ്റ്റംബർ 12-ന്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജ്ഞാന ഭാരതം വെബ് പോർട്ടൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യ സംരക്ഷണം, നവീകരണം, കൂട്ടിച്ചേർക്കൽ & പൊരുത്തപ്പെടുത്തൽ എന്നീ മൂന്ന് മാർ​ഗങ്ങളിലാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2047 ലെ വികസിത ഭാരതത്തിന്റെ ചൈതന്യത്തിൽ അതിന്റെ കൈയെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട്, 2025 സെപ്റ്റംബർ 13-ന് ഡൽഹി പ്രഖ്യാപനത്തോടെ സമ്മേളനം സമാപിച്ചു.

 

 

ഇന്ത്യയുടെ വിജ്ഞാന പാരമ്പര്യം സംരക്ഷണം, നവീകരണം, കൂട്ടിച്ചേർക്കൽ & പൊരുത്തപ്പെടുത്തൽ എന്നീ മൂന്ന് മാർ​ഗങ്ങളിലാണ് നിലകൊള്ളുന്നതെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രി ജ്ഞാന ഭാരതം വെബ് പോർട്ടൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. (PHOTO CAPTION)

 

സാംസ്കാരിക മന്ത്രാലയത്തിന്റെ മുഖ്യ സംരംഭമായ ജ്ഞാന ഭാരതം, 25.10.2025-ന് രാജ്യത്തുടനീളമുള്ള 17 പ്രമുഖ സ്ഥാപനങ്ങളുമായി ധാരണാപത്രങ്ങൾ (എംഒയു) ഒപ്പുവച്ചുകൊണ്ട് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണ് (ജയ്പൂർ ഹൗസ്) ചടങ്ങ് നടന്നത്.

2025 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ സേവാ പർവ് 2025 വിജയകരമായി ആഘോഷിച്ചു, ഇത് സേവനം, സർഗ്ഗാത്മകത, പൗരന്മാരുടെ പങ്കാളിത്തം എന്നിവയുടെ വലിയ തോതിലുള്ള പ്രസ്ഥാനമാക്കി മാറി. ആഘോഷങ്ങളുടെ ഭാഗമായി, മന്ത്രാലയം അതിന്റെ കേന്ദ്ര സ്ഥാപനങ്ങൾ വഴി രാജ്യത്തുടനീളമുള്ള 75 തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ "വികസിത് ഭാരത് കെ രംഗ്, കലാ കെ സാങ്" എന്ന പ്രമേയത്തിൽ ഏകദിന കലാ ശിൽപശാലകൾ സംഘടിപ്പിച്ചു. ഓരോ ശിൽപശാലയും സ്കൂൾ വിദ്യാർത്ഥികൾ, കോളേജ് യുവാക്കൾ, പ്രൊഫഷണൽ കലാകാരന്മാർ, പരമ്പരാഗത കരകൗശല വിദഗ്ധർ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് "സേവാ പർവ് - വികസിത ഭാരതത്തിന്റെ ദർശനം" എന്ന വിഷയത്തിൽ കലാസൃഷ്ടികൾ നിർമ്മിച്ചു. കൂടാതെ, മന്ത്രാലയത്തിന് കീഴിലുള്ള സംഘടനകൾ പ്രമുഖ പൈതൃക സ്ഥലങ്ങളിൽ സ്വച്ഛതാ ഹീ സേവാ യജ്ഞങ്ങൾ നടത്തി. ഈ സംരംഭങ്ങൾ സേവനവും പൈതൃക സംരക്ഷണവും സാംസ്കാരിക ആവിഷ്കാരവുമായി സംയോജിപ്പിച്ചു, സർഗ്ഗാത്മകതയെ പൗരബോധവുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതല ശക്തിപ്പെടുത്തി.

 

സേവാ പർവ് 2025 ൽ രാജ്യത്തുടനീളമുള്ള തെരഞ്ഞെടുത്ത 75 സ്ഥലങ്ങളിൽ "വികസിത് ഭാരത് കേ രംഗ്, കലാ കേ സാങ്" എന്ന വിഷയത്തിൽ സാംസ്കാരിക മന്ത്രാലയം അതിന്റെ കേന്ദ്ര സ്ഥാപനങ്ങൾ വഴി ഏകദിന കലാ ശിൽപശാലകൾ സംഘടിപ്പിച്ചു. (PHOTO CAPTION)

 

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച്, ദേശീയ ഏകതാ ദിന (ഒക്ടോബർ 31, 2025) ത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിരവധി മനോഹരമായ സാംസ്കാരിക പ്രകടനങ്ങൾ അവതരിപ്പിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ഒരു സ്മാരക നാണയവും തപാൽ സ്റ്റാമ്പും അദ്ദേഹം പുറത്തിറക്കി. സംഗീത നാടക അക്കാദമിയും സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള വെസ്റ്റ് സോൺ സാംസ്കാരിക കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച "ലോ പുരുഷ് നമസ്തുഭ്യം" എന്ന ഗംഭീര നൃത്താവിഷ്കാരമായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. ഇന്ത്യയിലുടനീളമുള്ള 800-ലധികം കലാകാരന്മാർ ഇതിൽ പങ്കെടുത്തു.

സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ദേശീയ ഏകതാ ദിനത്തിൽ പ്രധാനമന്ത്രി സ്മാരക നാണയവും തപാൽ സ്റ്റാമ്പും പുറത്തിറക്കി (PHOTO CAPTION)

 

ഇ-മാലിന്യ നിർമാർജനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാംസ്കാരിക മന്ത്രാലയം സ്പെഷ്യൽ ക്യാമ്പയ്ൻ 5.0 പൂർത്തിയാക്കി. പൊതുജനങ്ങളുടെ പരാതികളിലും പിജി-അപ്പീലുകളിലും 100% തീർപ്പാക്കൽ എംപി റഫറൻസുകളിൽ 74%, പ്രധാനമന്ത്രിയുടെ ഓഫീസ് റഫറൻസുകളിൽ  68%, സംസ്ഥാന ​ഗവൺമെൻ്റ് റഫറൻസുകളിൽ 64%; കൂടാതെ, 599 സ്ഥലങ്ങളിൽ ശുചിത്വ കാമ്പെയ്‌നിൽ 100% പൂർത്തിയായി.

 

  

 

 

ഇ-മാലിന്യ നിർമാർജനത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് സാംസ്കാരിക മന്ത്രാലയം സ്പെഷ്യൽ ക്യാമ്പയ്ൻ 5.0 പൂർത്തിയാക്കി  (PHOTO CAPTION)

 

2025 നവംബർ 12-ന് ന്യൂഡൽഹിയിലെ ദ്വാരകയിലെ യശോഭൂമിയിൽ നടന്ന ട്രൈബൽ ബിസിനസ് കോൺക്ലേവ് 2025 ന്റെ വിജയകരമായ സംഘാടനത്തിൽ സാംസ്കാരിക മന്ത്രാലയം നിർണായക പങ്ക് വഹിച്ചു. ജൻജാതീയ ഗൗരവ് വർഷത്തിന്റെ ചൈതന്യത്തിനും വികസിത് ഭാരത് @2047 എന്ന ദേശീയ ദർശനത്തിനും അനുസൃതമായി, ഇന്ത്യയിലെ ഗോത്ര സമൂഹങ്ങളുടെ കലാപരമായ മികവ്, സാഹിത്യ വൈവിധ്യം, സർഗ്ഗാത്മക സംരംഭം എന്നിവ ആഘോഷിക്കുന്നതിനുള്ള ഒരു ഊർജ്ജസ്വലമായ വേദിയായി കോൺക്ലേവ് പ്രവർത്തിച്ചു. ഗോത്രകാര്യ മന്ത്രാലയം, വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT), വാണിജ്യ, വ്യവസായ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം എന്നിവ സംയുക്തമായി സംഘടിപ്പിച്ച കോൺക്ലേവ്, ഭഗവാൻ ബിർസ മുണ്ടയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ജൻജാതീയ ഗൗരവ് വർഷത്തിൽ ഒരു നാഴികക്കല്ലായി. കോൺക്ലേവിന്റെ ഒരു പ്രധാന ആകർഷണം "ഗോത്ര പൈതൃകം മുതൽ സംരംഭം വരെ: സുസ്ഥിര സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ" എന്ന തലക്കെട്ടിൽ സാംസ്കാരിക മന്ത്രാലയം സംഘടിപ്പിച്ച പാനൽ ചർച്ചയായിരുന്നു.

 

 

 

2025 നവംബർ 12-ന് ന്യൂഡൽഹിയിലെ ദ്വാരകയിലെ യശോഭൂമിയിൽ സാംസ്കാരിക മന്ത്രാലയം ട്രൈബൽ ബിസിനസ് കോൺക്ലേവ് 2025 വിജയകരമായി സംഘടിപ്പിച്ചു. (PHOTO CAPTION)

 

ഇന്ത്യൻ നാഷണൽ ട്രസ്റ്റ് ഫോർ ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് (INTACH) അഭിമാനത്തോടെ പ്രൊജക്റ്റ് ഗജ-ലോക്:  ആനകളുടെ ആവാസവ്യവസ്ഥയും ഏഷ്യയിലെ അവയുടെ സാംസ്കാരിക പ്രതീകവും

 

എന്ന ഒരു അന്താരാഷ്ട്ര സംരംഭത്തിന്റെ ആരംഭം പ്രഖ്യാപിക്കുന്നു. ഏഷ്യൻ ആനയെ ചുറ്റിപ്പറ്റിയുള്ള ആഴത്തിലുള്ള ബന്ധങ്ങൾ രേഖപ്പെടുത്തുന്നതിനും പര്യവേക്ഷണം ചെയ്യുന്നതിനും, ഭൂഖണ്ഡത്തിലുടനീളമുള്ള സംസ്കാരം, ചരിത്രം, പരിസ്ഥിതി, കാലാവസ്ഥാ പ്രതിരോധം എന്നിവയുടെ ഇഴചേർന്ന വിവരണങ്ങൾ എടുത്തുകാണിക്കുന്നതിനുമായി ഈ സാംസ്കാരിക-പ്രകൃതി പദ്ധതി സമർപ്പിച്ചിരിക്കുന്നു. 2025 നവംബർ 19 മുതൽ 25 വരെ ന്യൂഡൽഹിയിലെ INTACH-ൽ ഒരു പൊതു പ്രദർശനവും 2025 നവംബർ 20 ന് ഒരു വട്ടമേശയും സംഘടിപ്പിച്ചുകൊണ്ട് പ്രോജക്റ്റ് ഗജ-ലോക് ഔദ്യോഗികമായി ആരംഭിക്കും. അദൃശ്യ സാംസ്കാരിക പൈതൃക (ICH) ഡിവിഷൻ സംഘടിപ്പിക്കുന്നതാണ് ഈ പരിപാടികൾ.

'പ്രോജക്റ്റ് മൗസം' എന്ന വിഷയത്തിൽ കേന്ദ്ര സാംസ്കാരിക മന്ത്രി 18.11.2025 ന് ഒരു ദ്വിദിന ദേശീയ ശില്പശാല ഉദ്ഘാടനം ചെയ്തു. "ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്ര ശൃംഖലകളുടെ അതിർവരമ്പിലെ ദ്വീപുകൾ" എന്ന തലക്കെട്ടിലുള്ള ശില്പശാലയ്ക്ക് ലോക പൈതൃക കേന്ദ്രമായ ഹുമയൂണിന്റെ ശവകുടീര മ്യൂസിയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI) യാണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര പൈതൃകം സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ അടിവരയിടുന്ന ഈ പദ്ധതി പൈതൃക പഠനങ്ങൾ, ശാസ്ത്രീയ ഗവേഷണം, സമൂഹ ഇടപെടൽ എന്നിവയുടെ സവിശേഷമായ സംയോജനത്തെ പ്രതിനിധീകരിക്കുന്നു. സമുദ്രവുമായി ബന്ധപ്പെട്ട സാംസ്കാരിക ഭൂപ്രകൃതികൾ രേഖപ്പെടുത്തുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പുതിയ വഴികൾ തുറക്കുക, അതിനെ ഒരു ചലനാത്മകവും സഹകരണപരവുമായ പ്രസ്ഥാനമായി സ്ഥാപിക്കുക എന്ന സംരംഭത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് മന്ത്രി എടുത്തുപറഞ്ഞു.

'പ്രൊജക്റ്റ് മൗസം' എന്ന വിഷയത്തിൽ നടന്ന ദ്വിദിന ദേശീയ ശിൽപശാല കേന്ദ്ര സാംസ്കാരിക മന്ത്രി 18.11.2025 ന് ഉദ്ഘാടനം ചെയ്തു.(PHOTO CAPTION)

 

ബുദ്ധ ധർമ്മത്തിന്റെ മാതൃരാജ്യവും ബുദ്ധ പൈതൃകത്തിന്റെ ആഗോള കേന്ദ്രവുമായ ഇന്ത്യയുടെ സമാനതകളില്ലാത്ത സ്ഥാനം വീണ്ടും ഉറപ്പിച്ചുകൊണ്ട്, തെക്കുകിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ അന്താരാഷ്ട്ര ബുദ്ധമത പരിപാടിക്ക് രാജ്യം വീണ്ടും ആതിഥേയത്വം വഹിക്കും - 2025 ഡിസംബർ 2 മുതൽ 13 വരെ ബിഹാറിലെ ബോധ്ഗയയിൽ നടക്കുന്ന അന്താരാഷ്ട്ര തിപിടക ജപമാല ചടങ്ങ്, ജെതിയൻ താഴ്‌വരയിൽ നിന്ന് രാജ്ഗിറിലെ വേണുവനയിലെ പവിത്രമായ മുളങ്കാടിലേക്ക് ബുദ്ധന്റെ കാൽപ്പാടുകൾ പിന്തുടരുന്ന അനുസ്മരണ നടത്തം. ജ്ഞാനോദയത്തിന്റെ പുണ്യസ്ഥാനമായ ബോധ്ഗയയിൽ 12 ദിവസത്തെ ആത്മീയ സമ്മേളനം അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ (ഐബിസി) ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെയും യുഎസ്എയിലെ ലൈറ്റ് ഓഫ് ബുദ്ധ ധർമ്മ ഫൗണ്ടേഷൻ ഇന്റർനാഷണലിന്റെയും (എൽബിഡിഎഫ്ഐ) പങ്കാളിത്തത്തോടെ സംഘടിപ്പിക്കും.

12 ദിവസത്തെ പരിപാടിയുടെ പ്രധാന സവിശേഷതകൾ:

  • പുണ്യ ബോധിവൃക്ഷത്തിനു കീഴിൽ പാലി ഗ്രന്ഥങ്ങളുടെ ദൈനംദിന പാരായണം
  • പ്രമുഖ ധർമ്മ ഗുരുക്കന്മാരുടെ പ്രഭാഷണങ്ങൾ
  • സംവേദനാത്മക ചോദ്യോത്തര സെഷനുകൾ
  • ഇന്ത്യയിലും വിദേശത്തുമുള്ള കലാകാരന്മാർ പങ്കെടുക്കുന്ന ഒരു ആർട്ട് ഗാലറിയും സാംസ്കാരിക പ്രദർശനവും
  • ഉദ്ഘാടന ദിവസം ഐബിസി സ്പോൺസർ ചെയ്ത ഒരു ഗ്രൂപ്പിന്റെ സാംസ്കാരിക പ്രകടനം.

 

തെക്കുകിഴക്കൻ ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ അന്താരാഷ്ട്ര ബുദ്ധമത പരിപാടിയുടെ - അന്താരാഷ്ട്ര തിപിടക ജപ ചടങ്ങിന്റെ മുന്നോടിയായുള്ള പത്രസമ്മേളനം ന്യൂഡൽഹിയിൽ നടന്നു.(PHOTO CAPTION)

അദൃശ്യ സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണത്തിനായുള്ള ഇന്റർഗവൺമെന്റൽ കമ്മിറ്റിയുടെ ഇരുപതാം സെഷൻ 2025 ഡിസംബർ 8 മുതൽ 13 വരെ ഇന്ത്യയിലെ ന്യൂഡൽഹിയിൽ നടക്കും. യുനെസ്കോയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും അംബാസഡറുമാണ് സെഷന്റെ അധ്യക്ഷൻ.

***

NK


(रिलीज़ आईडी: 2202331) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी , Bengali , Gujarati , Kannada