പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 11 DEC 2025 10:27AM by PIB Thiruvananthpuram

ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു. പതിറ്റാണ്ടുകൾ നീണ്ട അചഞ്ചലമായ സമർപ്പണത്തോടെ ഇന്ത്യയെ സേവിച്ച, ഉന്നതനായ രാഷ്ട്രതന്ത്രജ്ഞനും അസാധാരണമായ ആഴത്തിൽ പാണ്ഡിത്യവുള്ള വ്യക്തിത്വവുമായിരുന്നു ശ്രീ മുഖർജിയെന്ന് പ്രധാനമന്ത്രി പ്രകീർത്തിച്ചു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

“ശ്രീ പ്രണബ് മുഖർജിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ശ്രദ്ധാഞ്ജലികൾ. ഉന്നതനായ ഒരു രാഷ്ട്രതന്ത്രജ്ഞനും അസാധാരണമായ ആഴത്തിൽ പാണ്ഡിത്യവുള്ള അദ്ദേഹം പതിറ്റാണ്ടുകൾ നീണ്ട പൊതുജീവിതത്തിൽ അചഞ്ചലമായ സമർപ്പണത്തോടെ ഇന്ത്യയെ സേവിച്ചു. പ്രണബ് ബാബുവിന്റെ ബുദ്ധിശക്തിയും ചിന്തയിലെ വ്യക്തതയും നമ്മുടെ ജനാധിപത്യത്തെ ഓരോ ഘട്ടത്തിലും സമ്പന്നമാക്കി. ഞങ്ങൾ ഇടപഴകിയ നിരവധി വർഷങ്ങളിൽ അദ്ദേഹത്തിൽ നിന്ന് വളരെയധികം കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്.”

***

AT


(रिलीज़ आईडी: 2202086) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada