പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീ സി.രാജഗോപാലാചാരിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
10 DEC 2025 8:48AM by PIB Thiruvananthpuram
ശ്രീ സി.രാജഗോപാലാചാരിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. സ്വാതന്ത്ര്യ സമരസേനാനി, ചിന്തകൻ, ബുദ്ധിജീവി, രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ അദ്ദേഹത്തെ അനുസ്മരിച്ച പ്രധാനമന്ത്രി, മൂല്യസൃഷ്ടിയിലും മനുഷ്യന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലും വിശ്വസിച്ചിരുന്ന രാജാജി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മൂർച്ചയുള്ള മനസ്സുകളിൽ ഒരാളായി തുടരുകയാണെന്ന് പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനും പൊതുജീവിതത്തിനും അദ്ദേഹം നൽകിയ ദീർഘകാല സംഭാവനകളെ രാഷ്ട്രം നന്ദിയോടെ അനുസ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
'എക്സി'ൽ ശ്രീ മോദി കുറിച്ചു :
“സ്വാതന്ത്ര്യസമരസേനാനി, ചിന്തകൻ, ബുദ്ധിജീവി, രാഷ്ട്രതന്ത്രജ്ഞൻ... ശ്രീ സി.രാജഗോപാലാചാരിയെ ഓർക്കുമ്പോൾ മനസ്സിൽ വരുന്ന ചില വിശേഷണങ്ങളാണിവ. അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ. മൂല്യസൃഷ്ടിയിലും മനുഷ്യൻ്റെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലും വിശ്വസിച്ചിരുന്ന ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മൂർച്ചയുള്ള മനസ്സുകളിൽ ഒരാളായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. നമ്മുടെ രാഷ്ട്രം അദ്ദേഹത്തിന്റെ അനശ്വരമായ സംഭാവനകളെ നന്ദിയോടെ ഓർക്കുന്നു.
രാജാജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, പുരാരേഖകളിൽ നിന്നുള്ള ചില രസകരമായ വസ്തുക്കൾ പങ്കുവെക്കുന്നു, അതിൽ ഒരു യുവാവായ രാജാജിയുടെ ചിത്രം, ക്യാബിനറ്റ് മന്ത്രിയായി അദ്ദേഹത്തെ നിയമിച്ചതിനെക്കുറിച്ചുള്ള വിജ്ഞാപനം, 1920-കളിലെ സന്നദ്ധപ്രവർത്തകരുമൊത്തുള്ള ഒരു ചിത്രം, ഗാന്ധിജി ജയിലിലായിരുന്നതിനാൽ രാജാജി എഡിറ്റ് ചെയ്ത 1922-ലെ യംഗ് ഇന്ത്യ പതിപ്പ് എന്നിവ ഉൾപ്പെടുന്നു.”
***
AT
(रिलीज़ आईडी: 2201322)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Gujarati
,
Tamil
,
Telugu
,
Kannada