പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയെ ആഗോള നിർമ്മിതബുദ്ധി കേന്ദ്രമാക്കി മാറ്റുന്ന മൈക്രോസോഫ്റ്റിന്റെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
നിർമ്മിതബുദ്ധിയുടെ കാര്യത്തിൽ, ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തിലാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
09 DEC 2025 7:20PM by PIB Thiruvananthpuram
മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നാദെല്ലയുമായുള്ള ഫലപ്രദമായ ചർച്ചയെത്തുടർന്ന്, നിർമ്മിതബുദ്ധിയിൽ ഇന്ത്യയുടെ നേതൃത്വത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ഏഷ്യയിൽ മൈക്രോസോഫ്റ്റ് നടത്തുന്നതിൽ വെച്ച് ഏറ്റവും വലിയ നിക്ഷേപം ഇന്ത്യയിലായിരിക്കുമെന്ന പ്രഖ്യാപനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും നൂതന സാങ്കേതികവിദ്യക്കും നിക്ഷേപത്തിനും വേണ്ടിയുള്ള വിശ്വസനീയമായ കേന്ദ്രമായി രാജ്യം വളരുന്നതിന്റെ സൂചനയാണിതെന്ന് അടിവരയിടുകയും ചെയ്തു.
ശ്രീ സത്യ നാദെല്ലയുടെ പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
"നിർമ്മിതബുദ്ധിയുടെ കാര്യത്തിൽ, ലോകം ഇന്ത്യയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തിലാണ്!
സത്യ നദെല്ലയുമായി വളരെ ഫലപ്രദമായ ചർച്ച നടത്തി. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപം നടത്തുന്നതിനുള്ള ഇടമായി ഇന്ത്യ മാറുന്നതിൽ സന്തോഷമുണ്ട്.
ഇന്ത്യയിലെ യുവജനങ്ങൾ ഈ അവസരം ഉപയോഗിച്ച് നൂതനാശയങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെട്ട ഒരു ലോകത്തിനായി നിർമ്മിതബുദ്ധിയുടെ ശക്തി പ്രയോജനപ്പെടുത്തുകയും ചെയ്യും."
***
(रिलीज़ आईडी: 2201220)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada