പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നാവികസേനാ ദിനത്തിൽ ഇന്ത്യൻ നാവികസേനാംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 04 DEC 2025 8:41AM by PIB Thiruvananthpuram

നാവികസേനാ ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യൻ നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആശംസകൾ നേർന്നു. നമ്മുടെ നാവികസേന അസാധാരണമായ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പര്യായമാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു. അവർ നമ്മുടെ തീരങ്ങൾ സംരക്ഷിക്കുകയും സമുദ്ര താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. "ഐ.എൻ.എസ്. വിക്രാന്തിലെ നാവിക സേനാംഗങ്ങൾക്കൊപ്പം ചെലവഴിച്ച ഈ വർഷത്തെ ദീപാവലി എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഇന്ത്യൻ നാവികസേനയുടെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു," ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രി 'എക്‌സി'ൽ പോസ്റ്റ് ചെയ്തു:

"ഇന്ത്യൻ നാവികസേനയിലെ എല്ലാ ഉദ്യോഗസ്ഥർക്കും നാവികസേനാ ദിനാശംസകൾ. നമ്മുടെ നാവികസേന അസാധാരണമായ ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പര്യായമാണ്. അവർ നമ്മുടെ തീരങ്ങൾ സംരക്ഷിക്കുകയും സമുദ്ര താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. സമീപ വർഷങ്ങളിൽ, നമ്മുടെ നാവികസേന ആത്മനിർഭരതയിലും നവീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഇത് നമ്മുടെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തിയിരിക്കുന്നു.

ഐ.എൻ.എസ്. വിക്രാന്തിലെ നാവികസേനാംഗങ്ങൾക്കൊപ്പം ചെലവഴിച്ച ഈ വർഷത്തെ ദീപാവലി എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഇന്ത്യൻ നാവികസേനയുടെ മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു."

***

NK


(रिलीज़ आईडी: 2198577) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Gujarati , Kannada