വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വ്യാജ വാർത്തകൾ ജനാധിപത്യത്തിന് ഭീഷണിയെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്

വ്യാജ വാർത്തകളും AI അധിഷ്ഠിത ഡീപ്ഫേക്കുകളും തടയുന്നതിന് നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് സർക്കാർ ഊന്നൽ നൽകുന്നു

प्रविष्टि तिथि: 03 DEC 2025 2:58PM by PIB Thiruvananthpuram

സാമൂഹ്യ മാധ്യമങ്ങളും വ്യാജ വാർത്തകളും സംബന്ധിച്ച് ഉന്നയിക്കപ്പെട്ട വിഷയം ഏറെ ഗൗരതരമാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു. വ്യാജ വാർത്തകൾ ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, തെറ്റായ വിവരങ്ങൾ, എഐ-അധിഷ്ഠിത ഡീപ്ഫേക്കുകൾ എന്നിവ വിലയിരുത്തി ശക്തമായ ഇടപെടലുകൾ അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാപരമായ മൂല്യങ്ങളും പാർലമെന്റ് നിർമ്മിച്ച നിയമങ്ങളും അനുസരിക്കാതിരിക്കാനുള്ള ചില പ്രവണതകൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന രീതിയുടെ പശ്ചാത്തലത്തിൽ വളർന്നിട്ടുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു.. ഉറച്ച നടപടിയെടുക്കേണ്ടതിന്റെയും ശക്തമായ നിയമങ്ങൾ രൂപപ്പെടുത്തേണ്ടതിന്റെയും അടിയന്തര ആവശ്യകത അദ്ദേഹം വ്യക്തമാക്കി.

പാർലമെന്റിൽ ഒരു ചോദ്യത്തിന് മറുപടി നൽകവേ, മുപ്പത്തിയാറ് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന വ്യവസ്ഥ ഉൾപ്പെടെയുള്ള പുതിയ ചട്ടങ്ങൾ അടുത്തിടെ അവതരിപ്പിച്ചതായി ശ്രീ വൈഷ്ണവ് അറിയിച്ചു. AI സൃഷ്ടിക്കുന്ന ഡീപ്ഫേക്കുകൾ തിരിച്ചറിയുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിനുമുള്ള കരട് ചട്ടവും പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഇത് സംബന്ധിച്ച കൂടിയാലോചനകൾ നടന്നുവരികയാണ്. നിയമ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ശുപാർശകൾ അടങ്ങിയ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ച പാർലമെന്ററി സമിതിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച മന്ത്രി,  ശ്രീ നിഷികാന്ത് ദുബെ അടക്കമുള്ള എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞു.

വ്യാജ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളും സംബന്ധിച്ച വിഷയം പരിഗണിക്കുമ്പോൾ, അഭിപ്രായ സ്വാതന്ത്ര്യത്തിനും  ജനാധിപത്യ സംരക്ഷണത്തിനും മധ്യേയുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ പ്രധാനമാണെന്നും ഈ സന്തുലിതാവസ്ഥയോട് പൂർണ്ണ സംവേദനക്ഷമതയോടെ സർക്കാർ പ്രതികരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഇന്ത്യ സംരംഭം വലിയ പരിവർത്തനത്തിനും സാങ്കേതികവിദ്യയുടെ ജനാധിപത്യവത്ക്കരണത്തിനും വഴിയൊരുക്കിയിട്ടുണ്ടെന്നും അതിന്റെ ഗുണപരമായ വശങ്ങൾ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ ഓരോ പൗരനും ഒരു വേദി നൽകുന്നതായി അദ്ദേഹം പറഞ്ഞു. ഈ വശങ്ങളെല്ലാം കണക്കിലെടുത്ത്, സമൂഹത്തിന്റെ ആധാരശിലയായി നിലകൊള്ളുന്ന സ്ഥാപനങ്ങളെയും വിശ്വാസങ്ങളേയും ശക്തിപ്പെടുത്താൻ സർക്കാർ പ്രവർത്തിച്ചു പോരുന്നു.

 

****


(रिलीज़ आईडी: 2198295) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Khasi , Urdu , Marathi , हिन्दी , Kannada