പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നാരീശക്തി എങ്ങനെയാണ് ഇന്ത്യയുടെ ഭാവിയുടെ കേന്ദ്രസ്ഥാനമാകുന്നത് എന്നതിനെ കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 01 DEC 2025 3:28PM by PIB Thiruvananthpuram

നാരീശക്തി എങ്ങനെയാണ് ഇന്ത്യയുടെ ഭാവിയുടെ കേന്ദ്രസ്ഥാനമാകുന്നത് എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണാ ദേവി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. "ഭാരതം അമൃത്കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഈ പദം കേവലമൊരു മുദ്രാവാക്യം മാത്രമല്ല; അതൊരു ദേശീയ ദൗത്യമാണ്. വൺ-സ്റ്റോപ്പ് സെന്ററുകൾ മുതൽ ഫാസ്റ്റ്-ട്രാക്ക് കോടതികൾ വരെ, ഹെൽപ്‌ലൈനുകൾ മുതൽ സാമൂഹ്യ-സുരക്ഷാ കേന്ദ്രങ്ങൾ വരെ, മിഷൻ ശക്തിക്ക് കീഴിൽ ​ഗവൺമെന്റ് സ്ത്രീകൾക്ക് അന്തസ്സും അവസരങ്ങളും ഉറപ്പാക്കുന്നു," ശ്രീ മോദി പ്രസ്താവിച്ചു.

കേന്ദ്രമന്ത്രി ശ്രീമതി അന്നപൂർണാ ദേവിയുടെ എക്സിലെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

"ഇന്ത്യയുടെ ഭാവിയുടെ കേന്ദ്രസ്ഥാനമാണ് നാരീശക്തി. ഭാരതം അമൃത്കാലത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഈ പദം കേവലമൊരു മുദ്രാവാക്യം മാത്രമല്ല; അതൊരു ദേശീയ ദൗത്യമാണ്. വൺ-സ്റ്റോപ്പ് സെന്ററുകൾ മുതൽ ഫാസ്റ്റ്-ട്രാക്ക് കോടതികൾ വരെ, ഹെൽപ്‌ലൈനുകൾ മുതൽ സാമൂഹ്യ-സുരക്ഷാ കേന്ദ്രങ്ങൾ വരെ, മിഷൻ ശക്തിക്ക് കീഴിൽ ​ഗവൺമെന്റ് സ്ത്രീകൾക്ക് അന്തസ്സും അവസരങ്ങളും ഉറപ്പാക്കുന്നു.

കേന്ദ്രമന്ത്രി ശ്രീമതി @Annapurna4BJP യുടെ വളരെ വിവേകപൂർണ്ണമായ ഒരു ആത്മപരിശോധന. തീർച്ചയായും വായിക്കുക!"

***

NK


(रिलीज़ आईडी: 2196982) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Gujarati , Tamil , Telugu