ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേള (IFFI)യിലെ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറിയുടെ വാർത്താസമ്മേളനം
അന്താരാഷ്ട്ര ചലച്ചിത്ര എൻട്രികളുടെ മൗലികതയെയും വൈവിധ്യത്തെയും പ്രശംസിച്ച് ജൂറി
ആഗോള വിഷയങ്ങൾ ഉയർത്തിക്കാട്ടുന്ന കഥകളിൽ കേന്ദ്രബിന്ദുവായി കുട്ടികൾ
ഇന്ത്യ അന്താരാഷ്‌ട്ര ചലച്ചിത്ര മേള (IFFI)യിൽ അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി നടത്തിയ വാർത്താസമ്മേളനത്തിൽ, ആഗോള ചലച്ചിത്ര മേഖലയിലെ പ്രമുഖ അംഗങ്ങൾ പങ്കെടുത്തു. ഈ വർഷം, 3 ഇന്ത്യൻ സിനിമകൾ ഉൾപ്പെടെ 15 ചലച്ചിത്ര എൻട്രികൾ മത്സരത്തിൽ ഉണ്ടായിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് രാകേഷ് ഓംപ്രകാശ് മെഹ്‌റ അധ്യക്ഷനായ ജൂറിയിൽ യുഎസ്എയിൽ നിന്നുള്ള എഡിറ്ററും ഡയറക്ടറുമായ ഗ്രേം ക്ലിഫോർഡ്; ജർമ്മൻ നടി കാതറിന ഷട്ട്‌ലർ; ശ്രീലങ്കൻ ചലച്ചിത്ര സംവിധായകൻ ചന്ദ്രൻ റുട്‌നം; ഛായാഗ്രാഹകൻ റെമി അഡെഫരാസിൻ എന്നിവരുണ്ടായിരുന്നു.

വൈവിധ്യത്തെയും ശിശു കേന്ദ്രീകൃത കഥകളെയും പ്രശംസിച്ച് ജൂറി
തന്റെ അഭിസംബോധനയുടെ പ്രാരംഭത്തിൽ, പരിപാടി സംഘടിപ്പിച്ചതിന് രാകേഷ് ഓംപ്രകാശ് മെഹ്‌റ മേളയുടെ അധികാരികളോട് നന്ദി രേഖപ്പെടുത്തുകയും കഴിവുറ്റ അന്താരാഷ്ട്ര ജൂറിയിൽ നിന്ന് പഠിക്കാനുള്ള അവസരം എടുത്തുകാണിക്കുകയും ചെയ്തു. മത്സരത്തിലുള്ള സിനിമകളെക്കുറിച്ച് സംസാരിക്കുമ്പോൾ, ലോകമെമ്പാടുമുള്ള എൻട്രികളുടെ മൗലികതയെയും വൈവിധ്യത്തെയും കുറിച്ച് അദ്ദേഹം പരാമർശിച്ചു, ഓരോ സിനിമയും വ്യത്യസ്തമായ ദൃശ്യ-ആഖ്യാന ശൈലി കൊണ്ട് വേറിട്ടു നിന്നതെങ്ങനെയെന്ന് ജൂറി ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളേോട് സംസാരിക്കവേ, കുട്ടികളെ കഥപറച്ചിലിലെ കേന്ദ്ര വ്യക്തികളായും അംബാസഡർമാരായും ഉയർത്തിക്കാട്ടുന്നതിലൂടെ സിനിമ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് രാകേഷ് ഓംപ്രകാശ് മെഹ്‌റ അഭിപ്രായപ്പെട്ടു. സിനിമയിലെ AI എന്ന വിഷയത്തിൽ, സാങ്കേതികവിദ്യ ഭാവിയിൽ ജൂറി പ്രക്രിയകളെ സ്വാധീനിച്ചേക്കാം, എന്നാൽ ചലച്ചിത്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്ന മനുഷ്യ വികാരങ്ങളെ AI-ക്ക് പകർത്താൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മേളയുടെ ഉദ്ഘാടന പരേഡിനെയും സിനിമകളുടെ വൈവിധ്യത്തെയും ഗ്രേം ക്ലിഫോർഡ് അഭിനന്ദിച്ചു, പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളേക്കാൾ സ്വതന്ത്ര ചലച്ചിത്ര നിർമ്മാതാക്കളിൽ നിന്നാണ് നിരവധി എൻട്രികൾ വന്നതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സിനിമയുടെ ഭാവിയിൽ മൗലികതയുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി, ആഗോള സാമൂഹിക വെല്ലുവിളികളെ പ്രതിഫലിപ്പിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്ന നിരവധി സിനിമകൾ എടുത്തുകാട്ടി.
ജൂറിയുടെ ഭാഗമാകാൻ അവസരം ലഭിച്ചതിന് കാതറീന ഷുട്ട്‌ലർ നന്ദി പ്രകടിപ്പിച്ചു, പ്രദർശിപ്പിച്ച സിനിമകളുടെ വൈവിധ്യത്തെയും ചലച്ചിത്ര പ്രവർത്തകർക്കുള്ള മേളയുടെ പിന്തുണയെയും പ്രശംസിച്ചു. ചലച്ചിത്ര സംവിധാനത്തിന്റെ സാങ്കേതികവും കലാപരവുമായ വശങ്ങളെക്കുറിച്ച് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകിയ മേളയുടെ മാസ്റ്റർക്ലാസുകളെയും അവർ അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പു പ്രക്രിയ വെല്ലുവിളി നിറഞ്ഞതെന്ന് ജൂറി
മികച്ച സിനിമകൾ തിരഞ്ഞെടുക്കുന്ന പ്രക്രിയ വളരെ സംതൃപ്തദായകമായിരുന്നുവെന്ന് ചന്ദ്രൻ റുട്‌നം പറഞ്ഞു. ചർച്ചകൾ ചിലപ്പോൾ വിയോജിപ്പുകളുടെ ഘട്ടങ്ങളിൽ എത്തിയെങ്കിലും, ജൂറി ഒടുവിൽ ന്യായവും പരിഗണനയുള്ളതുമായ തീരുമാനങ്ങളിൽ എത്തി.
റെമി അഡെഫരാസിൻ മേളയെ "അതിശയകരം" എന്ന് വിശേഷിപ്പിക്കുകയും ഓരോ എൻട്രിയും അതിന്റേതായ രീതിയിൽ ശ്രദ്ധേയമായതിനാൽ, ഒരു മികച്ച സിനിമ തിരഞ്ഞെടുക്കുന്നതിന്റെ വെല്ലുവിളി അംഗീകരിക്കുകയും ചെയ്തു. ഭാവിയിൽ ഇന്ത്യയിൽ ഒരു സിനിമ ചിത്രീകരിക്കാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു.

ചലച്ചിത്രനിർമ്മാണത്തിലെ ലിംഗസമത്വം
സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ച് ജൂറി നിരീക്ഷിച്ചു, കഴിഞ്ഞ 4–5 പതിറ്റാണ്ടുകളായി സ്ത്രീ പങ്കാളിത്തം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും, സിനിമകളെ വിലയിരുത്തുമ്പോൾ, ചലച്ചിത്ര സംവിധായകരുടെ ലിംഗഭേദത്തേക്കാൾ ഉള്ളടക്കത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവർ ഊന്നിപ്പറഞ്ഞു, സാമൂഹിക വിഷയങ്ങളോട് പുരുഷന്മാരും സ്ത്രീകളും തുല്യ സംവേദനക്ഷമതയോടെ കഥപറച്ചിലിനെ സമീപിക്കുന്നുവെന്ന് അവർ അംഗീകരിച്ചു.
ശ്രദ്ധേയമായ പരിപാടിക്ക് മേളയുടെ സംഘാടകരോട് എല്ലാ ജൂറി അംഗങ്ങളും നന്ദി പ്രകടിപ്പിക്കുകയും IFFI യുടെ തുടർച്ചയായ വളർച്ചയ്ക്കും ആഗോള അംഗീകാരത്തിനും വേണ്ടിയുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയും ചെയ്തുകൊണ്ട് വാർത്താസമ്മേളനം അവസാനിപ്പിച്ചു.

Press Conference link
***
AT
रिलीज़ आईडी:
2195857
| Visitor Counter:
3
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
Konkani
,
हिन्दी
,
Bengali
,
Bengali-TR
,
Manipuri
,
Gujarati
,
Tamil
,
Telugu
,
Kannada