പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ കായിക താരങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു


വെല്ലുവിളികളെ അതിജീവിച്ചതിനും ആത്മവിശ്വാസം വളർത്തിയതിനും പ്രതിഭയും ദേശാഭിമാനവും പ്രകടിപ്പിച്ചതിനും പ്രധാനമന്ത്രി കായിക താരങ്ങളെ അഭിനന്ദിച്ചു

കഠിനാധ്വാനം കായിക മേഖലയ്ക്കും അപ്പുറം ജീവിതത്തിലും വിജയം ഉറപ്പാക്കുന്നു: പ്രധാനമന്ത്രി

ടീമിന്റെ നേട്ടങ്ങൾ എല്ലാവരെയും പ്രചോദിപ്പിക്കുന്നു, ഇന്ത്യയിലെ യുവാക്കളുടെ ശക്തിയും പ്രതിരോധശേഷിയും എടുത്തുകാണിക്കുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 28 NOV 2025 11:18AM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ 7, ലോക് കല്യാൺ മാർഗിൽ കാഴ്ചപരിമിതർക്കുള്ള വനിതാ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ കായിക താരങ്ങളുമായി ഇന്നലെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവദിച്ചു. കായിക താരങ്ങളുടെ ദൃഢനിശ്ചയത്തെ അംഗീകരിച്ചുകൊണ്ട്, ആത്മവിശ്വാസത്തോടെയും പ്രതിരോധശേഷിയോടെയും അവരുടെ യാത്ര തുടരാൻ ശ്രീ മോദി അവരെ പ്രോത്സാഹിപ്പിക്കുകയും അവരുമായി ഊഷ്മളമായി ഇടപഴകുകയും ചെയ്തു. കഠിനാധ്വാനത്തിലൂടെ മുന്നേറുന്നവർ കായിക രംഗത്ത് മാത്രമല്ല, ജീവിതത്തിലും ഒരിക്കലും പരാജയപ്പെടുന്നില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കായിക താരങ്ങൾ സ്വന്തമായി ഒരു വ്യക്തിത്വം സ്ഥാപിച്ചിട്ടുണ്ടെന്നും അത് അവരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വന്ദേമാതരത്തിന്റെ 150 വർഷത്തെ പ്രാധാന്യം എടുത്തുകാണിച്ച ശ്രീ മോദി, ടീമിന്റെ മനോഭാവം ഐക്യത്തിന്റെയും ദേശാഭിമാനത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് നിരീക്ഷിച്ചു. ഭക്തിഗാനങ്ങൾ ആലപിച്ച ഒരു ക്രിക്കറ്റ് താരത്തിന്റെ സംഗീത പ്രതിഭയെ അദ്ദേഹം അഭിനന്ദിച്ചു, അത് കാശിയുമായുള്ള തന്റെ ബന്ധവുമായി ബന്ധപ്പെടുത്തി. 

ഊഷ്മളമായ ആശയവിനിമയത്തിൽ, ടീമിന്റെ വൈദഗ്ധ്യത്തെ രാഷ്ട്രീയവുമായി പ്രധാനമന്ത്രി താരതമ്യം ചെയ്തു, രാഷ്ട്രീയത്തിൽ വ്യക്തികൾ മന്ത്രി, എംഎൽഎ, എംപി തുടങ്ങിയ വ്യത്യസ്ത റോളുകൾ ഏറ്റെടുക്കുന്നതുപോലെ, കായിക താരങ്ങളും ഓൾറൗണ്ടർമാരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമൂഹിക മുൻവിധികളും കുടുംബ ബുദ്ധിമുട്ടുകളും ഉൾപ്പെടെയുള്ള വെല്ലുവിളികളെ അതിജീവിച്ചതിന്റെ വ്യക്തിപരമായ കഥകൾ അവർ പങ്കുവെച്ചു. തന്റെ വിജയം കാണണമെന്ന പരേതനായ പിതാവിന്റെ സ്വപ്നം ഒരു ക്രിക്കറ്റ് താരം ഓർമ്മിക്കുകയും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലൂടെ ആ സ്വപ്നം സഫലമായെന്ന് പറയുകയും ചെയ്തു.

അവരുടെ വിജയം ഭിന്നശേഷിക്കാർക്ക് മാത്രമല്ല, ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഒരു പ്രചോദനമാണെന്ന് ടീമിന് പ്രധാനമന്ത്രി ആവർത്തിച്ചുറപ്പു നൽകി. അവരുടെ നേട്ടങ്ങൾ ഇന്ത്യയിലെ യുവാക്കളുടെ ശക്തിയും പ്രതിരോധശേഷിയും പ്രകടമാക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യം അതിൻ്റെ മക്കളുടെ ധൈര്യത്തോടും നിശ്ചയദാർഢ്യത്തോടും കൂടി മുന്നോട്ട് പോകുന്നതിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

ടീമിന് ആശംസകൾ നേർന്ന ശ്രീ മോദി, ആഗോളതലത്തിൽ ഇന്ത്യയുടെ പ്രശസ്തി ഉയർത്തുന്നതിലും മറ്റനേകം  പേരെ അവരുടെ അർപ്പണബോധത്തിലൂടെയും മനോഭാവത്തിലൂടെയും പ്രചോദിപ്പിക്കുന്നതിലും ടീമിന്റെ പങ്കിനെ പ്രശംസിച്ചുകൊണ്ട് ആശയവിനിമയം അവസാനിപ്പിച്ചു.

***

AT


(रिलीज़ आईडी: 2195751) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Gujarati , Kannada