iffi banner

നവ വടക്കുകിഴക്കൻ സിനിമാ ചർച്ച: ആശയങ്ങൾ, ദർശനം, ചലച്ചിത്ര വിദ്യാഭ്യാസത്തിന്റെ ഭാവി

ഗോവയിലെ 56-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFI) യുടെ 8-ാം ദിവസം, "പുതിയ നോർത്ത്-ഈസ്റ്റ് സിനിമയും, ഫിലിം സ്കൂളുകളും" എന്ന വിഷയത്തിൽ ഒരു പാനൽ ചർച്ച കലാ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു. മേഖലയിലെ ചലച്ചിത്ര സംവിധായകരെയും, ആഖ്യാന പാരമ്പര്യങ്ങളെയും രൂപപ്പെടുത്തുന്നതിൽ ഫിലിം സ്കൂളുകളുടെ പരിവർത്തനാത്മക പങ്കിനെ സെഷൻ എടുത്തുകാണിച്ചു. വടക്കുകിഴക്കൻ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ മേഖലയിലെ സിനിമയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രകൃതിയെക്കുറിച്ചുള്ള വ്യക്തിഗത യാത്രകൾ, അനുഭവങ്ങൾ, ഉൾക്കാഴ്ചകൾ എന്നിവ പങ്കിട്ടു.

 

ഡൊമിനിക് സാങ്മ മോഡറേറ്ററായ ചർച്ചയിൽ മണിപ്പൂരിൽ നിന്നുള്ള പ്രമുഖ ചലച്ചിത്ര സംവിധായകരായ ഹൊബാം പബൻ കുമാർ, അസമീസ് ചലച്ചിത്ര സംവിധായകരായ റീമ ബോറ, മഹർഷി തുഹിൻ കശ്യപ് എന്നിവർ പങ്കെടുത്തു.

“അംഗീകാരത്തിനായുള്ള പോരാട്ടം തുടരുന്നു, നമ്മൾ സൃഷ്ടിക്കുന്ന സിനിമയെ രൂപപ്പെടുത്തുന്നു.” — ഹൊബാം പബൻ കുമാർ

മണിപ്പൂരിൽ നിന്നുള്ള ഒരു മുതിർന്ന ചലച്ചിത്ര സംവിധായകനായ ഹൊബാം പബൻ കുമാർ 1990 കളിൽ ഔപചാരിക ചലച്ചിത്ര വിദ്യാഭ്യാസത്തിന്റെ വെല്ലുവിളികളെ മറികടന്നുള്ള തന്റെ വ്യക്തിപരമായ യാത്ര പങ്കുവെച്ചു. രണ്ട് പ്രധാന സ്ഥാപനങ്ങൾ - FTII പൂനെ, SRFTI കൊൽക്കത്ത - മാത്രം നിലനിന്നിരുന്ന ഒരു സമയത്ത്, വടക്കുകിഴക്കൻ മേഖലയിലെ സിനിമ സ്വപ്നം കണ്ട സംവിധായകർ വലിയ മത്സരവും പരിമിതമായ അവസരങ്ങളും നേരിട്ടു. SRFTI-യിൽ പ്രവേശനം നേടാനുള്ള തന്റെ ആറ് വർഷത്തെ യാത്ര പബൻ വിവരിച്ചു, ഈ സമയത്ത് ഇതിഹാസ ചലച്ചിത്രകാരൻ അരിബം ശ്യാം ശർമ്മയുടെ കീഴിൽ അദ്ദേഹം പരിശീലനം നേടി. ഈ കഠിനമായ പരിശീലനം തന്റെ വൈദഗ്ധ്യം മെച്ചപ്പെടുത്താനും വിമർശനാത്മകമായ ഒരു സിനിമാറ്റിക് വീക്ഷണം വികസിപ്പിക്കാനും ആഖ്യാന കഥപറച്ചിലിന്റെ സൂക്ഷ്മതകൾ മനസ്സിലാക്കാനും എങ്ങനെ സഹായിച്ചുവെന്ന് അദ്ദേഹം വിവരിച്ചു. വർഷങ്ങളായി പുരോഗതി ഉണ്ടായിട്ടും, വടക്കുകിഴക്കൻ മേഖലയിലെ ചലച്ചിത്ര പ്രവർത്തകർ ഇപ്പോഴും അംഗീകാരത്തിനും അവരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദികൾക്കും വേണ്ടി പരിശ്രമിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്വന്തം സമൂഹം തന്റെ കരിയർ കെട്ടിപ്പടുക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പങ്കുവെച്ചു.

“യഥാർത്ഥ കഥകൾ ജന്മ നാട്ടിൽ നിന്നാണ് വരുന്നത്, അത് മനസ്സിലാക്കുന്നതാണ് ഒരു ചലച്ചിത്രകാരന്റെ ശബ്ദത്തെ രൂപപ്പെടുത്തുന്നത്.” — മഹർഷി തുഹിൻ കശ്യപ്

എസ്.ആർ.എഫ്.ടി.ഐയിലെ തന്റെ സമയം ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ തന്റെ കാഴ്ചപ്പാടിനെ എങ്ങനെ ആഴത്തിൽ പുനർനിർമ്മിച്ചുവെന്ന് മഹർഷി തുഹിൻ കശ്യപ് സംസാരിച്ചു. മുഖ്യധാരാ ബോളിവുഡിന്റെ തിളക്കത്തിലേക്ക് ആദ്യം ആകർഷിക്കപ്പെട്ട കശ്യപ്, അസമിൽ വേരൂന്നിയ ആധികാരിക കഥകൾ പര്യവേക്ഷണം ചെയ്യേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കി. ആഴത്തിൽ നിരീക്ഷിക്കാനും വിമർശനാത്മകമായി ചിന്തിക്കാനും സർ​ഗാത്മക പ്രചോദനത്തിന്റെ ഉറവിടമായി തന്റെ സാംസ്കാരിക പൈതൃകം സ്വീകരിക്കാനും പഠിപ്പിച്ചതിന് തന്റെ ചലച്ചിത്ര വിദ്യാഭ്യാസത്തിന് അദ്ദേഹം നന്ദി പറയുന്നു. “ഒരാളുടെ സ്വന്തം നാടും ചരിത്രവും മനസ്സിലാക്കുക എന്നത് ഒരു അക്കാദമിക് പരിശീലനം മാത്രമല്ല - പ്രാദേശികമായും ആഗോളമായും പ്രതിധ്വനിക്കുന്ന കഥപറച്ചിലിന് അത് അത്യന്താപേക്ഷിതമാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

“ദേശീയ, ആഗോള സ്‌ക്രീനുകളിൽ കാണാനും കേൾക്കാനും അർഹമായ ഒരു സമ്പന്നമായ ചരിത്രമാണ് വടക്കുകിഴക്കൻ സിനിമയ്ക്കുള്ളത്.” — റീമ ബോറ

ഔപചാരിക പാഠ്യപദ്ധതിയിൽ വടക്കുകിഴക്കൻ സിനിമയുടെ അഭാവം ചൂണ്ടിക്കാട്ടിയ റീമ ബോറ, എഫ്‌ടിഐഐ തന്റെ സിനിമാ സംവേദനക്ഷമതയും വ്യക്തിഗത വളർച്ചയും എങ്ങനെ പരിപോഷിപ്പിച്ചുവെന്ന് പങ്കുവെച്ചു. ഇഷാനോ മുതൽ ഗംഗാ സിലോണി പഖി വരെയുള്ള പ്രദേശത്തിന്റെ സമ്പന്നമായ സിനിമാറ്റിക് ചരിത്രവും 1935 മുതൽ ആരംഭിച്ച ആസാമീസ് മുൻനിര  സിനിമകൾ ഉണ്ടായിരുന്നിട്ടും, വടക്കുകിഴക്കൻ സിനിമ വളരെക്കാലമായി ദേശീയ ചർച്ചകളിൽ പ്രാതിനിധ്യം കുറഞ്ഞതായി അവർ എടുത്തുപറഞ്ഞു. അരുണാചൽ പ്രദേശിൽ ഒരു പുതിയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചതിനെ ബോറ പ്രശംസിച്ചു, വടക്കുകിഴക്കൻ മേഖലയുടെ ഭാഷകൾ, പാരമ്പര്യങ്ങൾ, ആഖ്യാനങ്ങൾ എന്നിവ വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ സ്ഥാപനമെന്ന് അവർ വിശേഷിപ്പിച്ചു.

“ഏറ്റവും മികച്ച കഥകൾ നിങ്ങളുടെ സ്വന്തം നാട്ടിൽ നിന്നാണ് വരുന്നത്. അവ എങ്ങനെ പറയണമെന്ന് ഫിലിം സ്കൂൾ നിങ്ങളെ പഠിപ്പിക്കുന്നു.” — ഡൊമിനിക് സാങ്മ

മോഡറേറ്ററായിരുന്ന ഡൊമിനിക് സാങ്മ, കഥപറച്ചിലിന്റെയും  വിദ്യാഭ്യാസത്തിന്റെയും വിശാലമായ പശ്ചാത്തലത്തിൽ ചർച്ചയ്ക്ക് രൂപം നൽകി. വാമൊഴി ആഖ്യാന പാരമ്പര്യങ്ങളിലെ തന്റെ വേരുകൾ വരച്ചുകാട്ടിയ അദ്ദേഹം, ആഗോള സിനിമയുമായുള്ള സമ്പർക്കം ആഖ്യാന ഘടനകളെക്കുറിച്ചുള്ള തന്റെ ധാരണയെ വെല്ലുവിളിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുവെന്ന്  ഊന്നിപ്പറഞ്ഞു. ഏറ്റവും ശ്രദ്ധേയമായ കഥകൾ പലപ്പോഴും ഒരാളുടെ സംസ്കാരം, ഭൂപ്രകൃതി, സമൂഹം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം അടിവരയിട്ടു. സാങ്മയുടെ അഭിപ്രായത്തിൽ, ചലച്ചിത്ര വിദ്യാഭ്യാസം, ചലച്ചിത്ര പ്രവർത്തകർക്ക് സാങ്കേതിക വൈദഗ്ധ്യം, സൈദ്ധാന്തിക അടിത്തറ, ഈ കഥകൾ ഫലപ്രദമായി സ്‌ക്രീനിലേക്ക് വിവർത്തനം ചെയ്യുന്നതിനുള്ള ആത്മവിശ്വാസം എന്നിവ നൽകുന്നു.

പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും, സാംസ്കാരിക സ്വത്വം സംരക്ഷിക്കുന്നതിലും, പ്രാദേശികമായും ആഗോളമായും പ്രതിധ്വനിക്കുന്ന സിനിമകൾ സൃഷ്ടിക്കാൻ വടക്കുകിഴക്കൻ ചലച്ചിത്ര സംവിധായകരെ ശാക്തീകരിക്കുന്നതിലും ഫിലിം സ്കൂളുകൾ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ടെന്ന് കൂട്ടായ അഭിപ്രായത്തോടെയാണ്
ചർച്ച അവസാനിച്ചത്. വടക്കുകിഴക്കൻ കഥാകൃത്തുക്കളുടെ പ്രാതിനിധ്യം
വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ, മാർഗ്ഗദർശനം
, വേദി എന്നിവയിൽ തുടർച്ചയായ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയും ചർച്ച എടുത്തുകാണിച്ചു.

For more information, click on:

IFFI Website: https://www.iffigoa.org/

PIB’s IFFI Microsite: https://www.pib.gov.in/iffi/56/

PIB IFFIWood Broadcast Channel: https://whatsapp.com/channel/0029VaEiBaML2AU6gnzWOm3F

X Handles: @IFFIGoa, @PIB_India, @PIB_Panaji

****

AT


Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


Release ID: 2195549   |   Visitor Counter: 4