iffi banner

56-ാമത് ഐഎഫ്എഫ്ഐയിൽ വേവ്സ് ഫിലിം ബസാർ 2025 ന് സമാപനമായി

56-ാമത് ഐഎഫ്എഫ്ഐയിൽ ഇന്ന് നടന്ന ഗംഭീര ചടങ്ങോടെ വേവ്സ് ഫിലിം ബസാർ 2025 സമാപിച്ചു. ഊർജ്ജസ്വലമായ വിനിമയത്തിന്റെയും ആഗോള സഹകരണങ്ങളുടെയും മികവുറ്റ സിനിമാ പ്രദർശനങ്ങളുടെയും അഞ്ച് ദിവസത്തെ ഇടപെടലിനാണ്  സമാപനമായത് . ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകർ, വ്യവസായ നേതാക്കൾ, ധനസഹായ ഏജൻസികൾ , വളർന്നുവരുന്ന പ്രതിഭകൾ എന്നിവരെ സർഗ്ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ആഘോഷമായ ഈ പരിപാടി ഒരുമിപ്പിച്ചു.
 

 
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറിമാരായ ഡോ. അജയ് നാഗഭൂഷൺ എംഎൻ, ഡോ. കെ. കെ. നിരാല, എൻഎഫ്ഡിസി മാനേജിംഗ് ഡയറക്ടർ ശ്രീ. പ്രകാശ് മാഗ്ദം, വേവ്സ് ഫിലിം ബസാർ ഉപദേഷ്ടാവ് ശ്രീ ജെറോം പില്ലാർഡ്, ഐഎഫ്എഫ്ഐ ഫെസ്റ്റിവൽ ഡയറക്ടർ ശേഖർ കപൂർ, പ്രശസ്ത ചലച്ചിത്ര നിർമ്മാതാക്കളായ രാജ്കുമാർ ഹിറാനി, ശ്രീറാം രാഘവൻ, അന്താരാഷ്ട്ര താരം റേച്ചൽ ഗ്രിഫിത്ത്സ് എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു.

 സിനിമയ്ക്കായി അനിതര സാധാരണ സംഭാവനകൾ കാഴ്ചവച്ച ഇതിഹാസ നടൻ ധർമ്മേന്ദ്രയോടുള്ള ആദരമായി ഒരു മിനിറ്റ് മൗനം ആചരിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. വേവ്സ് ഫിലിം ബസാറിന്റെ 20-ാം പതിപ്പ് വിപുലീകൃതമായി ആവിഷ്കരിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. നാഗഭൂഷൺ, വാഗ്ദാനം ചെയ്തു. മുമ്പ് തിരഞ്ഞെടുത്ത പ്രോജക്ടുകൾ നേടിയ വിജയം ശ്രീ. മാഗ്ദം എടുത്തുപറഞ്ഞു. സ്വതന്ത്ര സർഗാത്മക മനസ്സുകളെ പരിപോഷിപ്പിക്കുന്നതിനുള്ള NFDC യുടെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു.

ആഘോഷത്തിന്റെയും അംഗീകാരത്തിന്റെയും സായാഹ്നത്തിന് വേദിയൊരുക്കിക്കൊണ്ട് മേളയുടെ പ്രധാന സംഭവങ്ങൾ പകർത്തിയ ഒരു പ്രത്യേക സംഗ്രഹ വീഡിയോ പ്രദർശിപ്പിച്ചു.
 


 
പ്രധാന പുരസ്‌കാര സവിശേഷതകൾ:

സഹ-നിർമാണ വിപണി, വർക്ക്-ഇൻ-പ്രോഗ്രസ് ലാബ്, സ്ക്രിപ്റ്റ് ലാബ്, പുതിയ AI- അധിഷ്ഠിത വിഭാഗങ്ങൾ എന്നിവയിലുടനീളം മികച്ച പ്രോജക്ടുകളെ വേവ്സ് ഫിലിം ബസാർ ആദരിച്ചു.

• കാക്തേത് (ഇഡിയറ്റ്) – ആദ്യ സഹ-നിർമ്മാണ ഗ്രാന്റ് ($10,000)
•അൾട്ട (മാഡം) – രണ്ടാമത്തെ സഹ-നിർമ്മാണ ഗ്രാന്റ് ($5,000)
•സിംഹസ്ത കുംഭ് – പ്രത്യേക ഡോക്യുമെന്ററി ഗ്രാന്റ് ($5,000)
•ദി മാനേജർ, അഴി, ഉസ്താദ് ബന്തൂ – റെഡ് സീ ഫണ്ട് അവാർഡുകൾ
•നസ്മ കാ തഡ്ക – പ്ലാറ്റൂൺ വൺ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് ഗ്രാന്റ്
•ടീച്ചേഴ്‌സ് പെറ്റ്, വൈറ്റ് ഗൈ – കാസ്റ്റിംഗ് കമ്പനി അവാർഡുകൾ
•7 ടു  7  – യുസിസിഎൻ സിറ്റി ഓഫ് ഫിലിം ബെസ്റ്റ് പ്രോജക്ട് അവാർഡ്

 
പോസ്റ്റ്-പ്രൊഡക്ഷൻ വിജയങ്ങൾ

ഖോരിയ, അഴി, ദി ഇങ്ക് സ്റ്റെയിൻഡ് ഹാൻഡ് ആൻഡ് ദി മിസ്സിംഗ് തമ്പ്, ബോൺ യെസ്റ്റർഡേ, ആക്കാട്ടി, ഖമോഷ് നസർ ആത്തെ ഹെ തുടങ്ങിയ ചിത്രങ്ങൾക്ക് ന്യൂബ് സ്റ്റുഡിയോസ്, പ്രസാദ് കോർപ്പറേഷൻ, മൂവിബഫ്, തുടങ്ങിയവർ വലിയ പിന്തുണ നൽകി.

പ്രീമിയർ ജിഎപി ധനസഹായവും & വിതരണവും

•എക്കോസ് ഓഫ് ദി ഹെർഡ് - മാച്ച്ബോക്സ് ജിഎപി അവാർഡ്
•സോൾ വിസ്പേഴ്‌സ് - എം5 ഗ്ലോബൽ ഫിലിം ഫണ്ട്
•ചിങ്ങം - റീബോൺ ഇന്ത്യ തിയേറ്റർ ഡിസ്ട്രിബ്യൂഷൻ അവാർഡ്


 
എഐ ഫിലിം ഫെസ്റ്റിവൽ & സിനിമാഎഐ ഹാക്കത്തോൺ: ആഗോളതലത്തിലെ പ്രഥമ സംരംഭം

എൽടിഐ മൈൻഡ്ട്രീയുടെ നേതൃത്വത്തിൽ, ഈ വർഷത്തെ എഐ പ്രദർശനത്തിൽ 18 ലധികം രാജ്യങ്ങളിൽ നിന്നുള്ള എൻട്രികൾ ഉണ്ടായിരുന്നു. ചലച്ചിത്രനിർമ്മാണത്തിലെ അത്യാധുനിക നൂതനാശയങ്ങളെ ഇത് ആദരിച്ചു.

• KYRA – മികച്ച AI ആനിമേഷൻ

•ദി സിനിമ ദാറ്റ് നെവർ വാസ് – ഏറ്റവും നൂതനമായ AI ചിത്രം

•നാഗോരി – മികച്ച AI ഷോർട്ട്


 
പ്രത്യേക പരാമർശം: ദി ലാസ്റ്റ് ബാക്കപ്പ് ഫൈനൽ പാർട്ട്, മിറക്കിൾ ഓൺ ദി കച്ചുവ ബീച്ച്

സിനിമാഎഐ ഹാക്കത്തൺ-  ശബ്‌ദം, ദൃശ്യങ്ങൾ, കഥാഖ്യാനം, നൂതനാശയം, മികച്ച AI ഫിലിം എന്നിവയിലെ ദ്രുത സർഗ്ഗാത്മകതയ്ക്ക് അവാർഡുകൾ നൽകി. ഈ വിഭാഗത്തിൽ ദി റെഡ് ക്രയോൺ പുരസ്‌കാരം നേടി.

 വളർന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയൽ:

ഇന്ത്യൻ സിനിമയുടെ ഭാവി വാഗ്ദാനമായി പ്രതിഭാ ശേഷി പ്രദർശിപ്പിച്ച കാശ്വി ഓംകാർ, അനികേത് ജോഷി, രാധിക കിനാരെ, റിയ വർഗീസ്, സാക്ഷി മിശ്ര എന്നിവരുൾപ്പെടെ മികച്ച യുവ സ്രഷ്ടാക്കളെ വിദ്യാർത്ഥി ചലച്ചിത്ര നിർമ്മാതാക്കൾക്കായുള്ള ശില്പശാലയിൽ ആദരിച്ചു.

വേവ്‌സ് ഫിലിം ബസാറിന്റെ മേധാവി വിനീത മിശ്രയുടെ ഊഷ്മളമായ കൃതജ്ഞതയോടെ ചടങ്ങ് അവസാനിച്ചു. തുടർന്ന് സംഘാംഗങ്ങൾ എല്ലാവരും ആഘോഷ വേദിയിൽ അണിനിരന്നു. വിപുലവും ശക്തവുമായ പങ്കാളിത്തം, ദീർഘവീക്ഷണമുള്ള കഥാഖ്യാനം എന്നിവയോടെ വേവ്‌സ് ഫിലിം ബസാർ 2025 വിജയകരമായി സമാപിച്ചു. 2026 ൽ ഇതിലും ബൃഹത്തായതും കരുത്തുറ്റതുമായ ഒരു പതിപ്പ് വാഗ്ദാനം ചെയ്ത് കൊണ്ടാണ് വേവ്‌സ് ഫിലിം ബസാർ 2025 ന് തിരശീല വീണത്.
 
 
SKY
 
*****

Great films resonate through passionate voices. Share your love for cinema with #IFFI2025, #AnythingForFilms and #FilmsKeLiyeKuchBhi. Tag us @pib_goa on Instagram, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at iffi.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2193996   |   Visitor Counter: 5

इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , Konkani , English , Urdu