ജെയ്‌വോൺ കിമ്മിൻ്റെ വന്ദേമാതരം ആലാപനത്തെ കരഘോഷത്തോടെ സ്വീകരിച്ച് ഗോവ
ഇന്ത്യ വന്ദേമാതരത്തിന്റെ 150 വർഷം ആഘോഷിക്കുമ്പോൾ ആനന്ദകരമായ ഒരു ഗാനാലാപനം
ഗോവയിലെ വേവ്സ് ബസാറിന്റെ ഉദ്ഘാടന വേളയിൽ, അതിഥിയായി പങ്കെടുത്ത കൊറിയൻ റിപ്പബ്ലിക്കിന്റെ ദേശീയ നിയമനിർമ്മാണ സഭാംഗം Ms.ജെയ്‌വോൺ കിം വന്ദേമാതരം ആലപിച്ച ആ നിമിഷം, അപ്രതീക്ഷിതവും ഹൃദയസ്പർശിയുമായി കാണികൾക്ക് അനുഭവപ്പെട്ടു.

ഇന്ത്യയുടെ ദേശീയ ഗീതത്തിന്റെ 150-ാം വാർഷികം രാഷ്ട്രം ആഘോഷിക്കുന്ന അവസരത്തിലുള്ള ഹൃദയംഗമമായ അവരുടെ പ്രകടനം ആഘോഷങ്ങൾക്ക് അർത്ഥവത്തും ആഴത്തിലുള്ളതുമായ ആഖ്യാനം ചമച്ചു. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ അവർ ആദരിച്ചതിന്റെ കൃതാർത്ഥതയും ആത്മാർത്ഥതയും മൂലം ഹാളിലുള്ള മുഴുവൻ പേരും എഴുന്നേറ്റു നിന്ന് ഊഷ്മളമായ കരഘോഷം മുഴക്കി.

ചടങ്ങിൽ, വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ Ms.കിമ്മിനെ ഹർഷാരവത്തോടെ അഭിനന്ദിച്ചു. ആലാപനഭംഗിയ്ക്കും വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനും അവരെ പ്രശംസിച്ചു. വേവ്സ് ഫിലിം ബസാർ പോലുള്ള പരിപാടികളിലൂടെ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും ആത്മാവിനെ Ms.കിമ്മിന്റെ ആലാപനം പ്രതീകവത്ക്കരിച്ചു. ഒരു കൊറിയൻ ഗാനത്തിലൂടെ ഒത്തുചേരലിനെ കൂടുതൽ സാർത്ഥകമാക്കിയ അവർ ഊഷ്മളമായ സാംസ്കാരിക വിനിമയത്തിലൂടെ പരിപാടിയെ സമ്പന്നമാക്കി.
ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമ്മാതാക്കൾ, സർഗ്ഗ സ്രഷ്ടാക്കൾ, പ്രതിനിധികൾ, കഥാകൃത്തുക്കൾ എന്നിവരാൽ സമ്പന്നമായ സമ്മേളനത്തിൽ, കലയും സർഗ്ഗവാസനയും അതിർത്തികൾക്കപ്പുറത്തേക്ക് എങ്ങനെ അനായാസമായി ഒഴുകുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലായി മാറിയ Ms.കിമ്മിന്റെ ഹൃദയസ്പർശിയായ പ്രകടനം വേറിട്ടു നിന്നു.
****
Release ID:
2192213
| Visitor Counter:
9