പ്രധാനമന്ത്രിയുടെ ഓഫീസ്
തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ സ്വാഭാവിക കവാടമായി വടക്കുകിഴക്കൻ ഇന്ത്യ എങ്ങനെ മാറുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
09 NOV 2025 11:16AM by PIB Thiruvananthpuram
വടക്കുകിഴക്കൻ ഇന്ത്യ എങ്ങനെ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ സ്വാഭാവിക കവാടമായി മാറുന്നു എന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. " 'അഷ്ടലക്ഷ്മി' എന്ന് അറിയപ്പെടുന്ന വടക്കുകിഴക്കൻ മേഖല, തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ സ്വാഭാവിക കവാടമായി എപ്രകാരമാണ് മാറുന്നത് എന്ന് കേന്ദ്ര മന്ത്രി വിശദീകരിക്കുന്നു. വടക്കുകിഴക്കൻ മേഖല ഇന്ത്യയുടെ അതിർത്തി മാത്രമല്ല, ഇപ്പോൾ അതിന്റെ മുന്നോട്ടുള്ള പ്രയാണത്തെ നയിക്കുന്ന മുഖമാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു", എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു .
കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"ഈ ഉൾക്കാഴ്ചയുള്ള ലേഖനത്തിൽ, കേന്ദ്രമന്ത്രി ശ്രീ സിന്ധ്യ വടക്കുകിഴക്കൻ പ്രദേശങ്ങൾ സന്ദർശിച്ചതിന്റെ അനുഭവം പങ്കുവെക്കുന്നു, അവിടുത്തെ സൗന്ദര്യത്തെയും അവിടുത്തെ ജനങ്ങളുടെ അജയ്യമായ ദൃഢ നിശ്ചയത്തെയും പറ്റി വിവരിക്കുന്നു.
വടക്കുകിഴക്കൻ പ്രദേശത്തെ 'അഷ്ടലക്ഷ്മി' എന്ന് ഉയർത്തിക്കാട്ടിക്കൊണ്ട്, അത് തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ സ്വാഭാവിക കവാടമായി മാറുന്നത് എങ്ങനെയെന്ന് മന്ത്രി വിശദീകരിക്കുന്നു. വടക്കുകിഴക്ക് സംസ്ഥാനങ്ങൾ ഇന്ത്യയുടെ അതിർത്തി പ്രദേശം മാത്രമല്ല, ഇപ്പോൾ ഇന്ത്യയുടെ വികസന കുതിപ്പിന്റെ മുന്നിൽ ആണ് എന്ന് അദ്ദേഹം ഊന്നിപ്പറയുന്നു."
-NK-
(Release ID: 2187982)
Visitor Counter : 8