വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഗോവയിൽ 2025 നവംബർ 20 മുതൽ 24 വരെ നടക്കുന്ന IFFI 2025 ലെ വേവ്സ് ബസാറിൽ പങ്കെടുക്കാൻ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ വേവ്എക്സ്, സ്റ്റാർട്ടപ്പുകളെ ക്ഷണിക്കുന്നു
Posted On:
06 NOV 2025 12:32PM by PIB Thiruvananthpuram
ഗോവയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (IFFI) വേവ്എക്സ് പിന്തുണയോടെ നടത്തുന്ന വേവ്സ് ബസാറിലെ പ്രത്യേക സ്റ്റാർട്ടപ്പ് പ്രദർശന പരിപാടിയായ വേവ്എക്സ് ബൂത്തുകൾക്കുള്ള ബുക്കിംഗുകൾ ആരംഭിക്കുന്നതായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ചു.
AVGC-XR (ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) യിലെയും വിനോദ മേഖലകളിലെയും വളർന്നുവരുന്ന സ്റ്റാർട്ടപ്പുകൾക്ക് ആഗോള വ്യവസായ പ്രമുഖർ, നിക്ഷേപകർ, പ്രൊഡക്ഷൻ സ്റ്റുഡിയോകൾ എന്നിവയുമായി ബന്ധപ്പെടുന്നതിന് ഒരു വേദി നൽകുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
2025 നവംബർ 20 മുതൽ 24 വരെ ക്രമീകരിച്ചിരിക്കുന്ന വേവ്സ് ബസാർ, ലോകമെമ്പാടുമുള്ള ചലച്ചിത്ര നിർമ്മാതാക്കൾ, മാധ്യമ പ്രൊഫഷണലുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തിന് പ്രശസ്തമായ IFFI-യുടെ പ്രധാന നെറ്റ്‌വർക്കിംഗ് ഹബ്ബായ ഫിലിം ബസാറിനടുത്തായിരിക്കും സ്ഥിതി ചെയ്യുന്നത്.
ഓരോ ബൂത്തും ഒരു സ്റ്റാളിന് 30,000 രൂപ എന്ന നാമമാത്ര നിരക്കിൽ (പങ്കിടൽ അടിസ്ഥാനത്തിൽ) ലഭ്യമാകും. പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇനിപ്പറയുന്ന സൗകര്യങ്ങൾ ലഭിക്കും:
•2 ഡെലിഗേറ്റ് പാസുകൾ
•ഉച്ചഭക്ഷണവും ഹൈ ടീയും
• നെറ്റ്‌വർക്കിങ് അവസരങ്ങൾ
•ആഗോള സിനിമ, മാധ്യമ, സാങ്കേതിക പ്രൊഫഷണലുകളുടെ ശ്രദ്ധ നേടാനുള്ള അവസരം
താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകൾക്ക് wavex.wavesbazaar.com ൽ രജിസ്റ്റർ ചെയ്യാം. സംശയങ്ങൾക്ക് wavex-mib[at]gov[dot]in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കാം. പരിമിതമായ എണ്ണം സ്റ്റാളുകൾ മാത്രമേ ലഭ്യമായിട്ടുള്ളു.ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും അനുമതി നൽകുക
ഐഎഫ്എഫ്‌ഐ ഗോവയെക്കുറിച്ച്:
1952 ൽ ആവിഷ്കൃതമായ ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFI) ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രമേളകളിൽ ഒന്നാണ്.ലോക സിനിമയിലെ മികവ് ആഘോഷിക്കുന്ന ഇവിടം ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, സിനിമാ പ്രേമികൾ എന്നിവരുടെ സംഗമസ്ഥലമായി വർത്തിക്കുകയും ചെയ്യുന്നു. എല്ലാ വർഷവും ഗോവയിൽ നടക്കുന്ന IFFI, ആഗോള ചലച്ചിത്ര മേഖലയിലെ വ്യത്യസ്തങ്ങളായ പങ്കാളിത്തത്തെ ആകർഷിക്കുകയും സൃഷ്ടിപരമായ സഹകരണത്തിനും അവസരങ്ങൾക്കും ഒരു ഉത്തേജകമായി വർത്തിക്കുകയും ചെയ്യുന്നു. ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (IFFI) 56-ാമത് പതിപ്പ് 2025 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനജിയിൽ നടക്കും.
വേവ്എക്‌സിനെക്കുറിച്ച്:
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ദേശീയ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ ആൻഡ് ഇൻകുബേഷൻ സംരംഭമാണ് വേവ്എക്‌സ്. AVGC-XR, മാധ്യമ-സാങ്കേതികവിദ്യ മേഖല എന്നിവയിൽ നൂതനാശയവും സംരംഭകത്വവും പരിപോഷിപ്പിക്കുന്നതിന് ഇത് ലക്ഷ്യമിടുന്നു. പ്രമുഖ അക്കാദമിക്, വ്യവസായ, ഇൻകുബേഷൻ നെറ്റ്‌വർക്കുകളുമായുള്ള സഹകരണത്തിലൂടെ, ഇന്ത്യയുടെ വളരുന്ന സർഗാത്മക സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകിക്കൊണ്ട്,ഉള്ളടക്ക സ്രഷ്ടാക്കളെയും സ്റ്റാർട്ടപ്പുകളെയും അവരുടെ സംരംഭങ്ങൾ വിപുലീകരിക്കാൻ വേവ്എക്‌സ് പ്രാപ്തരാക്കുന്നു.
GG
****
(Release ID: 2187008)
Visitor Counter : 8
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada