വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഐ.എഫ്.എഫ്.ഐ -2025 മീഡിയ അക്രഡിറ്റേഷൻ: സമയപരിധി നവംബർ 10 വരെ നീട്ടി

Posted On: 05 NOV 2025 5:41PM by PIB Thiruvananthpuram

56-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (IFFI) റിപ്പോർട്ട് ചെയ്യുന്നതിനുള്ള മീഡിയ അക്രഡിറ്റേഷന് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 നവംബർ 10 വരെ നീട്ടി. അപേക്ഷാ നടപടികൾ ഇതുവരെ പൂർത്തിയാക്കാത്ത മാധ്യമപ്രവർത്തകർക്ക് പുതുക്കിയ സമയപരിധിക്കുള്ളിൽ അത് പൂർത്തിയാക്കാവുന്നതാണ്.

അക്രഡിറ്റേഷൻ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്:

 🔗 https://accreditation.pib.gov.in/eventregistration/login.aspx


 

അക്രഡിറ്റേഷൻ ലഭിച്ച മാധ്യമപ്രവർത്തകർക്ക് ചലച്ചിത്ര പ്രദർശനങ്ങൾ, മാസ്റ്റർ ക്ലാസുകൾ, പാനൽ ചർച്ചകൾ, പത്ര സമ്മേളനങ്ങൾ എന്നിവയുൾപ്പെടെയുള്ള ചലച്ചിത്രോത്സവത്തിലെ പ്രത്യേക പരിപാടികളിലേക്ക് പ്രവേശനം ലഭിക്കും. ചലച്ചിത്രോത്സവം 2025 നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജിയിൽ നടക്കും.

കൂടാതെ, അക്രഡിറ്റേഷൻ ലഭിച്ച മാധ്യമപ്രവർത്തകർക്കായി ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII), പ്രസ് ഇൻഫർമേഷൻ ബ്യൂറോയുമായി (PIB) സഹകരിച്ച് നവംബർ 18 ന് പനാജിയിൽ ഒരു ചലച്ചിത്ര ആസ്വാദന കോഴ്സ് സംഘടിപ്പിക്കും. ഇതിലെ പങ്കാളിത്തം അക്രഡിറ്റേഷൻ നേടിയ മാധ്യമ പ്രതിനിധികൾക്ക് ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും.

IFFI 2025 മീഡിയ അക്രഡിറ്റേഷനായി ഇതിനകം അപേക്ഷിച്ച മാധ്യമപ്രവർത്തകരെ വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്. സഹായത്തിനായി മാധ്യമപ്രവർത്തകർക്ക് താഴെ നല്കിയിട്ടുള്ള PIB IFFI മീഡിയ സപ്പോർട്ട് ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്:

 📧 iffi.mediadesk@pib.gov.in

ഏഷ്യയിലെ മുൻനിര ചലച്ചിത്രോത്സവമായ IFFI, എല്ലാ വർഷവും ആയിരക്കണക്കിന് സിനിമാ പ്രവർത്തകരേയും ചലച്ചിത്ര ആസ്വാദകരേയും ഗോവയിൽ ഒരുമിച്ചു കൊണ്ടുവരുന്നു. പുതുക്കിയ സമയപരിധിക്ക് മുമ്പായി മാധ്യമപ്രവർത്തകർ അവരുടെ അപേക്ഷകൾ പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു.  

****


(Release ID: 2186745) Visitor Counter : 11