പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വസ്ത് നാരി, സശക്ത് പരിവാർ പദ്ധതിയിലൂടെ മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സൃഷ്ടിക്കപ്പെട്ടതിനെ പ്രശംസിച്ച് പ്രധാനമന്ത്രി
Posted On:
01 NOV 2025 2:16PM by PIB Thiruvananthpuram
സ്വസ്ത് നാരി, സശക്ത് പരിവാർ അഭിയാൻ പദ്ധതിയിലൂടെ മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സൃഷ്ടിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഈ നേട്ടത്തെക്കുറിച്ചുള്ള ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു പോസ്റ്റിന് മറുപടിയായി, ഇത്തരം സംരംഭങ്ങൾ വളരെ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള ബഹുജന പ്രസ്ഥാനങ്ങൾ സ്ത്രീ ശാക്തീകരണ ശ്രമങ്ങൾക്ക് കൂടുതൽ പ്രചോദനം നൽകുകയും സ്ത്രീ ശക്തിയിൽ പരിവർത്തനാത്മക സ്വാധീനം ചെലുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
“ഇത് വളരെ പ്രശംസനീയമാണ്! ഇത്തരം ബഹുജന പ്രസ്ഥാനങ്ങൾ നമ്മുടെ സ്ത്രീ ശാക്തീകരണ ശ്രമങ്ങൾക്ക് വലിയ പ്രചോദനം നൽകുകയും നമ്മുടെ നാരി ശക്തിയിൽ പരിവർത്തനാത്മക സ്വാധീനം ചെലുത്തുകയും ചെയ്യുന്നു.”
***
SK
(Release ID: 2185250)
Visitor Counter : 5