പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയിലുടനീളമുള്ള ജനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ബഹുജന പ്രസ്ഥാനത്തിലൂടെ നിർമ്മിച്ച ഏകതാ പ്രതിമ സർദാർ പട്ടേലിനുള്ള ശ്രദ്ധാഞ്ജലിയാണ്: പ്രധാനമന്ത്രി
Posted On:
31 OCT 2025 12:43PM by PIB Thiruvananthpuram
സർദാർ വല്ലഭ്ഭായ് പട്ടേലിനോടുള്ള ആദരസൂചകമാണ് 'സ്റ്റാച്യു ഓഫ് യൂണിറ്റി' എന്നും, ഒരു ജനകീയ പ്രസ്ഥാനത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണിതെന്നും ഇന്ത്യയിലുടനീളമുള്ള പൗരന്മാർക്ക്, പ്രത്യേകിച്ച് ഗ്രാമങ്ങളിൽ നിന്നുള്ളവർക്ക് ഈ മഹത്തായ പ്രതിമയുമായി ആഴത്തിലുള്ള ബന്ധം തോന്നിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
മോദി ആർക്കൈവ് എക്സ് ഹാൻഡിലിലെ പോസ്റ്റുകളുടെ പരമ്പരയ്ക്ക് മറുപടിയായി ശ്രീ മോദി ഇങ്ങനെ കുറിച്ചു;
സർദാർ പട്ടേലിനോടുള്ള ആദരസൂചകമാണ് 'സ്റ്റാച്യു ഓഫ് യൂണിറ്റി'. ഒരു ബഹുജന പ്രസ്ഥാനത്തിന്റെ ഫലമായാണ് ഇത് നിർമ്മിച്ചത്. ശ്രദ്ധേയമായ കാര്യം, ഇന്ത്യയിലുടനീളമുള്ള, പ്രത്യേകിച്ച് ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ മഹത്തായ പ്രതിമയുമായി അഗാധമായ ബന്ധം തോന്നി എന്നതാണ്.
കെവാഡിയ സന്ദർശിച്ച് അതിന്റെ മഹത്വം അനുഭവിക്കൂ..."
***
NK
(Release ID: 2184698)
Visitor Counter : 7
Read this release in:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Bengali-TR
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada