പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തായ്‌ലൻഡിലെ രാജമാതാവ് സിരികിത് രാജ്ഞിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 26 OCT 2025 3:39PM by PIB Thiruvananthpuram

തായ്‌ലൻഡിലെ രാജമാതാവ് സിരികിത് രാജ്ഞിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പൊതുസേവനത്തിനായുള്ള രാജ്ഞിയുടെ ആജീവനാന്ത സമർപ്പണത്തിനു ശ്രദ്ധാഞ്ജലിയർപ്പിക്കുന്നതായി പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ കുറിച്ചു. അവരുടെ പൈതൃകം ലോകമെമ്പാടുമുള്ള തലമുറകളെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“തായ്‌ലൻഡിലെ രാജമാതാവ് സിരികിത് രാജ്ഞിയുടെ വിയോഗത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. പൊതുസേവനത്തിനായുള്ള അവരുടെ ആജീവനാന്ത സമർപ്പണം തുടർന്നും തലമുറകൾക്കു പ്രചോദനമാകും. അത്യധികം ദുഃഖകരമായ ഈ വേളയിൽ, രാജാവിനും രാജകുടുംബാംഗങ്ങൾക്കും തായ്‌ലൻഡിലെ ജനങ്ങൾക്കും ഞാൻ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.”

I am deeply saddened by the passing of Her Majesty Queen Sirikit, The Queen Mother of Thailand. Her lifelong dedication to public service will continue to inspire generations. My heartfelt condolences to His Majesty The King, the members of the Royal Family and the people of…

— Narendra Modi (@narendramodi) October 26, 2025

***

NK


(Release ID: 2182639) Visitor Counter : 9