പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ബൊളീവിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബഹുമാന്യ റോഡ്രിഗോ പാസ് പെരേരയ്ക്ക് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു

Posted On: 21 OCT 2025 6:37PM by PIB Thiruvananthpuram

ബൊളീവിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബഹുമാന്യ റോഡ്രിഗോ പാസ് പെരേരയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹാർദ്ദമായ അഭിനന്ദനങ്ങൾ അറിയിച്ചു.

ശ്രീ മോദി 'എക്‌സി'ൽ  കുറിച്ചു:

"ബൊളീവിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിസ്റ്റർ റോഡ്രിഗോ പാസ് പെരേരയ്ക്ക് ഹാർദ്ദമായ അഭിനന്ദനങ്ങൾ. ഇന്ത്യയും ബൊളീവിയയും തമ്മിലുള്ള അടുത്ത സൗഹൃദബന്ധം ദീർഘകാലമായി നമ്മുടെ  പ്രയോജനപ്രദമായ പരസ്പര സഹകരണത്തിന് അടിത്തറ നൽകുന്നു. വരും വർഷങ്ങളിൽ പൊതുവായ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി നമ്മുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു."

 

***

NK

(Release ID: 2181335) Visitor Counter : 6