പ്രധാനമന്ത്രിയുടെ ഓഫീസ്
നടൻ രാം ചരൺ, ശ്രീ അനിൽ കാമിനേനി എന്നിവരുമായുള്ള കൂടിക്കാഴ്ചയിൽ അമ്പെയ്ത്ത് ജനപ്രിയമാക്കാനുള്ള അവരുടെ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
प्रविष्टि तिथि:
12 OCT 2025 9:28PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടൻ രാം ചരൺ, ഭാര്യ ശ്രീമതി ഉപാസന കൊനിദേല, ശ്രീ അനിൽ കാമിനേനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ലോകത്തിലെ ആദ്യത്തെ ആർച്ചറി പ്രീമിയർ ലീഗിലൂടെ ആർച്ചറി പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ കൂട്ടായ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഇത്തരം സംരംഭങ്ങൾ അമ്പെയ്ത്തിന്റെ സമ്പന്നമായ പാരമ്പര്യം സംരക്ഷിക്കാനും കൂടുതൽ യുവാക്കളെ ഈ കായികരംഗത്തേക്ക് വരാനായി പ്രചോദിപ്പിക്കുമെന്നും ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി രാം ചരണിൻ്റെ 'X' പോസ്റ്റിന് മറുപടിയായി കുറിച്ചു;
“ശ്രീ രാംചരൺ,
നിങ്ങളെയും, ഉപാസനയെയും, അനിൽ കാമിനേനി ഗാരുവിനെയും, കാണാൻ കഴിഞ്ഞതിൽ സന്തോഷം. അമ്പെയ്ത്ത് ജനപ്രിയമാക്കാനുള്ള നിങ്ങളുടെ കൂട്ടായ ശ്രമങ്ങൾ പ്രശംസനീയമാണ്. ഇത് എണ്ണമറ്റ യുവാക്കൾക്ക് വലിയ പ്രചോദനമാണ്.
@AlwaysRamCharan
@upasanakonidela”
***
NK
(रिलीज़ आईडी: 2178219)
आगंतुक पटल : 23
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada