പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ വളർച്ചാ യാത്രയിൽ അരുണാചൽ പ്രദേശിന്റെ പങ്ക് എടുത്തുകാണിക്കുന്ന ഒരു ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
11 OCT 2025 1:51PM by PIB Thiruvananthpuram
രാജ്യത്തിന്റെ വികസന യാത്രയിൽ അരുണാചൽ പ്രദേശിന്റെ പരിവർത്തനത്തെയും അതിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയും അടിവരയിടുന്ന കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
വടക്കുകിഴക്കൻ മേഖല ആദ്യമായി അതിർത്തി പ്രദേശത്തിൽ നിന്നും ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ സ്പന്ദിക്കുന്ന ഹൃദയമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിമാനത്താവളങ്ങൾ മുതൽ ശാക്തീകരിക്കപ്പെട്ട സ്വയം സഹായ ഗ്രൂപ്പുകൾ വരെ, കണക്റ്റിവിറ്റിയിൽ നിന്ന് സർഗ്ഗാത്മകത വരെ, അരുണാചൽ പ്രദേശ് വികസിത ഭാരതത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്രമന്ത്രി എഴുതിയ ലേഖനത്തിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“വടക്കുകിഴക്കൻ മേഖല ആദ്യമായി അതിർത്തി പ്രദേശത്തിൽ നിന്നും ഇന്ത്യയുടെ വളർച്ചാ ഗാഥയുടെ സ്പന്ദിക്കുന്ന ഹൃദയമായി മാറുകയാണ്. പുതിയ വിമാനത്താവളങ്ങൾ മുതൽ ശാക്തീകരിക്കപ്പെട്ട സ്വയം സഹായ സംഘങ്ങൾ വരെയും, കണക്റ്റിവിറ്റി മുതൽ സർഗ്ഗാത്മകത വരെയും, അരുണാചൽ പ്രദേശ് വികസിത ഭാരതത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ എഴുതിയ, തീർച്ചയായും വായിക്കേണ്ട ഒരു ലേഖനം.”
***
SK
(रिलीज़ आईडी: 2177835)
आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada