പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേട്ടങ്ങളുടെ പട്ടിക: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം

प्रविष्टि तिथि: 09 OCT 2025 1:55PM by PIB Thiruvananthpuram

 

സീരിയൽ നമ്പർ

ശീർഷകം

 

I. സാങ്കേതികവിദ്യയും നവീകരണവും

1.

 ഇന്ത്യ-യുകെ കണക്റ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ സെന്റർ സ്ഥാപിക്കൽ.

2.

AI-ക്കായുള്ള ഇന്ത്യ-യുകെ സംയുക്ത കേന്ദ്രം സ്ഥാപിക്കൽ.

3.

 യുകെ-ഇന്ത്യ ക്രിട്ടിക്കൽ മിനറൽസ് സപ്ലൈ ചെയിൻ ഒബ്സർവേറ്ററിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും IIT-ISM ധൻബാദിൽ ഒരു പുതിയ സാറ്റലൈറ്റ് കാമ്പസ് സ്ഥാപിക്കലും.

4.

പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുന്നതിനും ഹരിത സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി ക്രിട്ടിക്കൽ മിനറൽസ് ഇൻഡസ്ട്രി ഗിൽഡ് സ്ഥാപിക്കൽ.

II. വിദ്യാഭ്യാസം

5.

ബെംഗളൂരുവിലെ ലങ്കാസ്റ്റർ സർവകലാശാലയുടെ കാമ്പസ് തുറക്കുന്നതിനുള്ള ഉദ്ദേശ്യപത്രം (Letter of Intent) കൈമാറൽ.

6.

*ഗിഫ്റ്റ് സിറ്റിയിൽ സറേ സർവകലാശാലയുടെ കാമ്പസ് തുറക്കുന്നതിനുള്ള തത്വത്തിലുള്ള അംഗീകാരം.
(*ഗിഫ്റ്റ് സിറ്റി=ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ധനകാര്യ സേവന കേന്ദ്രം. ഗുജറാത്തിലെ അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിൽ സ്ഥിതിചെയ്യുന്നു.)

III. വ്യാപാരവും നിക്ഷേപവും

7.

പുനഃസ്ഥാപിച്ച ഇന്ത്യ-യുകെ സിഇഒ ഫോറത്തിന്റെ ഉദ്ഘാടന യോഗം.

8.

 ഇന്ത്യ-യുകെ ജോയിന്റ് ഇക്കണോമിക് ട്രേഡ് കമ്മിറ്റി (ജെറ്റ്കോ) പുനഃക്രമീകരിക്കൽ, ഇത് സിഇടിഎ (CETA, Comprehensive Economic and Trade Agreement, സമഗ്ര സാമ്പത്തിക, വ്യാപാര കരാർ)നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുകയും ഇരു രാജ്യങ്ങളിലും സാമ്പത്തിക വളർച്ചയും തൊഴിലവസര സൃഷ്ടിയും വർദ്ധിപ്പിക്കുകയും ചെയ്യും.

9.

കാലാവസ്ഥാ സാങ്കേതികവിദ്യ, എഐ തുടങ്ങിയ മേഖലകളിലെ നൂതന സംരംഭകരെ പിന്തുണയ്ക്കുന്നതിനായി യുകെ സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള ധാരണാപത്രത്തിന് കീഴിലുള്ള ഒരു തന്ത്രപരമായ സംരംഭമായ ക്ലൈമറ്റ് ടെക്നോളജി സ്റ്റാർട്ടപ്പ് ഫണ്ടിൽ പുതിയ സംയുക്ത നിക്ഷേപം.

IV. കാലാവസ്ഥ, ആരോഗ്യം, ഗവേഷണം

10.

ബയോ-മെഡിക്കൽ റിസർച്ച് കരിയർ പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിന്റെ തുടക്കം.

 

11.

ഓഫ്‌ഷോർ വിൻഡ് ടാസ്‌ക്‌ഫോഴ്‌സ് സ്ഥാപിക്കൽ.

12.

ആരോഗ്യ ഗവേഷണത്തിൽ ഐസിഎംആറും ബ്രിട്ടനിലെ എൻഐഎച്ച്ആറും തമ്മിലുള്ള ഉദ്ദേശ്യപത്രം (Letter of Intent).

 

-NK-


(रिलीज़ आईडी: 2176811) आगंतुक पटल : 51
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada