പ്രധാനമന്ത്രിയുടെ ഓഫീസ്
2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ചരിത്ര പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
06 OCT 2025 4:28PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ നടന്ന 2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ, ചരിത്ര പ്രകടനം കാഴ്ചവച്ച ഇന്ത്യൻ പാരാ അത്‌ലറ്റ് സംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു. മേളയിൽ ഇന്ത്യ എക്കാലത്തെയും മികച്ച മെഡൽ നേട്ടം കൈവരിച്ചു, ഇതിൽ 6 സ്വർണ്ണ മെഡലുകളും ഉൾപ്പെടുന്നു. ഇത് രാജ്യത്തിന്റെ പാരാ സ്‌പോർട്‌സ് യാത്രയിലെ ഒരു പുതിയ നാഴികക്കല്ലായി മാറി. ഇന്ത്യ ആദ്യമായി ഒരു അഭിമാനകരമായ ആഗോള പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിലും ശ്രീ മോദി അഭിമാനം പ്രകടിപ്പിച്ചു.
'എക്സ്' ലെ ഒരു കുറിപ്പിൽ ശ്രീ മോദി കുറിച്ചു :
"നമ്മുടെ പാരാ അത്‌ലറ്റുകളുടെ ചരിത്ര പ്രകടനം!
ഈ വർഷത്തെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് വളരെ സവിശേഷമായിരുന്നു. 6 സ്വർണ്ണ മെഡലുകൾ ഉൾപ്പെടെ 22 മെഡലുകൾ നേടി ഇന്ത്യൻ സംഘം എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു. നമ്മുടെ കായികതാരങ്ങൾക്ക് അഭിനന്ദനങ്ങൾ. അവരുടെ വിജയം നിരവധി ആളുകളെ പ്രചോദിപ്പിക്കും. നമ്മുടെ സംഘത്തിൽപ്പെട്ട ഓരോരുത്തരിലും ഞാൻ അഭിമാനിക്കുന്നു, അവരുടെ ഭാവി ശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.
ഡൽഹിയിൽ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനായതും ഇന്ത്യയ്ക്ക് ഒരു ബഹുമതിയാണ്. ടൂർണമെന്റിൽ പങ്കെടുത്ത ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ള അത്‌ലറ്റുകൾക്കും അനുബന്ധ ഉദ്യോഗസ്ഥർക്കും നന്ദി."
***
SK
(Release ID: 2175408)
Visitor Counter : 14