പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വസ്ത് നാരി, സശക്ത് പരിവാർ പദ്ധതി വിജയമാക്കുന്നതിനും, ഇന്ത്യയുടെ നാരിശക്തിക്ക് ഫലപ്രദവും പ്രയോജനകരവുമാക്കുന്നതിനും പ്രവർത്തിച്ചവരെ പ്രധാനമന്ത്രി പ്രശംസിച്ചു
Posted On:
04 OCT 2025 3:41PM by PIB Thiruvananthpuram
ഇന്ത്യയുടെ നാരിശക്തിക്ക് ഏറെ പ്രയോജനകരമായ സ്വസ്ഥ നാരി, സശക്ത് പരിവാർ പദ്ധതി ഫലപ്രദമാക്കുന്നതിന് അക്ഷീണം പ്രവർത്തിച്ച എല്ലാവരുടെയും നിസ്തുലമായ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
ജൻ ഭാഗീദാരി - ജനങ്ങളുടെ പങ്കാളിത്തത്തിന്റെ തിളക്കമാർന്ന ഉദാഹരണമായി ഈ പ്രചാരണത്തെ വിശേഷിപ്പിച്ച പ്രധാനമന്ത്രി, ജീവിതം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും അത്തരം കൂട്ടായ പ്രവർത്തനം പ്രധാനമാണെന്ന് ഊന്നിപ്പറഞ്ഞു.
കേന്ദ്രമന്ത്രി ശ്രീ ജെ പി നദ്ദ എക്‌സിൽ കുറിച്ച ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി ഇപ്രകാരം എഴുതി:
“അഭിനന്ദനീയമായ ശ്രമം! നമ്മുടെ നാരി ശക്തിക്ക് ഇത് വളരെ ഫലപ്രദവും പ്രയോജനകരവുമാക്കാൻ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ. ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള 'ജൻ ഭാഗിദാരി'യുടെ - ജന പങ്കാളിത്തത്തിന്റെ മികച്ച ഉദാഹരണമാണിത്.”
-SK-
(Release ID: 2174809)
Visitor Counter : 12