പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിൽ ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുത്ത് പ്രധാനമന്ത്രി
എല്ലാ പൗരന്മാരുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രധാനമന്ത്രി പ്രാർത്ഥനയർപ്പിച്ചു
Posted On:
30 SEP 2025 9:24PM by PIB Thiruvananthpuram
മഹാ അഷ്ടമിയുടെ ശുഭകരമായ വേളയിൽ, ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്ക് സന്ദർശിച്ചു.
ബംഗാളി സംസ്കാരവുമായുള്ള ശക്തമായ ബന്ധത്തിന്റെ പേരിൽ പ്രസിദ്ധമാണ് ചിത്തരഞ്ജൻ പാർക്ക് എന്ന് ശ്രീ മോദി പറഞ്ഞു. അവിടത്തെ ആഘോഷങ്ങൾ നമ്മുടെ സമൂഹത്തിലെ ഐക്യത്തിന്റെയും സാംസ്കാരികമായ ഊർജ്ജസ്വലതയുടെയും ചൈതന്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ പൗരന്മാരുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രധാനമന്ത്രി പ്രാർത്ഥനയർപ്പിച്ചു.
ആഘോഷവേളയിലെ ചില നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു: ഡൽഹിയിലെ വളരെ അവിസ്മരണീയമായ ദുർഗാ പൂജ ആഘോഷവേളയിലെ ചില നിമിഷങ്ങൾ! എല്ലായിടത്തും സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ....
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
"ഇന്ന്, മഹാ അഷ്ടമിയുടെ ശുഭകരമായ അവസരത്തിൽ, ദുർഗാ പൂജ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഞാൻ ഡൽഹിയിലെ ചിത്തരഞ്ജൻ പാർക്കിൽ പോയിരുന്നു. ബംഗാളി സംസ്കാരവുമായുള്ള ശക്തമായ ബന്ധത്തിന് പ്രസിദ്ധമാണ് ചിത്തരഞ്ജൻ പാർക്ക്. നമ്മുടെ സമൂഹത്തിലെ ഐക്യത്തിന്റെയും സാംസ്കാരിക ഊർജ്ജസ്വലതയുടെയും ചൈതന്യത്തെയാണ് ആഘോഷങ്ങൾ പ്രതിഫലിപ്പിക്കുന്നത്. എല്ലാവരുടെയും സന്തോഷത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിച്ചു.
“Highlights from a very memorable Durga Puja celebration in Delhi!
May there be joy and prosperity all around….”
“আজ মহা অষ্টমীর পুণ্যদিনে, আমি দিল্লীর চিত্তরঞ্জন পার্কের দুর্গাপুজোয় অংশ নিতে গিয়েছিলাম। চিত্তরঞ্জন পার্ক, বাঙালী সংস্কৃতির সঙ্গে ওতপ্রোতভাবে জড়িত। আমাদের সমাজের ঐক্য ও সাংস্কৃতিক প্রাণময়তার প্রকৃত রূপ ফুটে ওঠে এই অনুষ্ঠানগুলিতে। সকলের সুখ ও কল্যাণের জন্যে প্রার্থনা করেছি আমি।”
-SK-
(Release ID: 2173433)
Visitor Counter : 9
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada