പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി.എസ്.ടി. പരിഷ്കരണങ്ങളെയും പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുന്ന അടിസ്ഥാന സൗകര്യ വികസനത്തെയും സമഗ്ര ഭരണത്തിൻ്റെ സ്തംഭങ്ങളായി പ്രകീർത്തിച്ചുകൊണ്ടുള്ള ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു

Posted On: 27 SEP 2025 4:51PM by PIB Thiruvananthpuram

ജിഎസ്ടി ലളിതവൽക്കരണത്തിന്റെയും പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പരിവർത്തനാത്മക സ്വാധീനത്തെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. 

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരിയുടെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു :

"ജിഎസ്ടി ലളിതവൽക്കരണവും പൗരന്മാർക്ക് പ്രഥമ പരിഗണന നൽകുന്ന അടിസ്ഥാന സൗകര്യങ്ങളും പോലുള്ള നടപടികൾ, ചിട്ടയായ  ആസൂത്രണം, വിശദാംശങ്ങളിലേക്കുള്ള ശ്രദ്ധ, ആനുകൂല്യങ്ങൾ ഓരോ പൗരനിലും എത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധത എന്നിവ പ്രകടമാക്കുന്ന കേന്ദ്ര മന്ത്രി ശ്രീ @HardeepSPuri യുടെ ഈ ഉൾക്കാഴ്ചയുള്ള ലേഖനം വായിക്കുക."

 

*****

NK


(Release ID: 2172177) Visitor Counter : 10