പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജന്മദിനത്തിൽ തനിക്ക് ലഭിച്ച എണ്ണമറ്റ ജന്മദിനാശംസകൾക്കും അനുഗ്രഹങ്ങൾക്കും പ്രധാനമന്ത്രി എല്ലാവർക്കും നന്ദി അറിയിച്ചു

Posted On: 17 SEP 2025 8:27PM by PIB Thiruvananthpuram

തന്റെ 75-ാം ജന്മദിനത്തിൽ രാജ്യത്തിനകത്തുനിന്നും, വിദേശത്തുനിന്നും ഒഴുകിയെത്തിയ എണ്ണമറ്റ ആശംസകൾക്കും, അനുഗ്രഹങ്ങൾക്കും, സ്നേഹ സന്ദേശങ്ങൾക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ജനശക്തിയുടെ ഈ സ്നേഹം തന്നെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

ഇന്ന് എക്‌സിലെ  ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

“ജനശക്തിക്ക് നന്ദി.

രാജ്യത്തിനകത്തും പുറത്തും നിന്ന്  ഒഴുകിയെത്തിയ എണ്ണമറ്റ ആശംസകളും, അനുഗ്രഹങ്ങളും, സ്നേഹ സന്ദേശങ്ങളും എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഈ സ്നേഹം എന്നെ ശക്തിപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതിന് ഞാൻ ജനങ്ങളോട് നന്ദി പറയുന്നു."

*****

SK


(Release ID: 2167844)