പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്മദിനാശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
Posted On:
17 SEP 2025 3:09PM by PIB Thiruvananthpuram
തന്റെ 75-ാം ജന്മദിനമായ ഇന്ന് ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.
ഗയാന പ്രസിഡന്റ് ഡോ. ഇർഫാൻ അലിയുടെ ആശംസയ്ക്ക് മറുപടിയായി ശ്രീ മോദി പറഞ്ഞു:
"പ്രസിഡന്റ് അലി, താങ്കളുടെ ആശംസകൾക്ക് നന്ദി. ഇന്ത്യയും ഗയാനയും തമ്മിലുള്ള സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ആഴത്തെ പ്രതിഫലിപ്പിക്കുന്ന താങ്കളുടെ ഊഷ്മളമായ ആശംസകൾ എന്നെ ഏറെ സ്പർശിച്ചു."
ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സണിനുള്ള മറുപടിയിൽ ശ്രീ മോദി പറഞ്ഞു:
"പ്രധാനമന്ത്രി ലക്‌സൺ, താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. നമ്മുടെ സൗഹൃദത്തെ ഞാൻ വളരെയധികം വിലമതിക്കുന്നു. വികസിത ഭാരതം 2047 ലേക്കുള്ള ഇന്ത്യയുടെ യാത്രയിൽ ന്യൂസിലൻഡ് ഒരു പ്രധാന പങ്കാളിയാണ്."
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനുള്ള മറുപടിയിൽ ശ്രീ മോദി കുറിച്ചു:
"എന്റെ സുഹൃത്ത്, പ്രധാനമന്ത്രി അൽബനീസ്, താങ്കളുടെ ആശംസകൾക്ക് നന്ദി. ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തവും നമ്മുടെ ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു."
ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെയ്‌ക്കുള്ള മറുപടിയായി ശ്രീ മോദി പറഞ്ഞു:
"പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ, താങ്കളുടെ ആശംസകൾക്ക് നന്ദി. ഭൂട്ടാനുമായുള്ള ഞങ്ങളുടെ പ്രത്യേക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി താങ്കൾക്കൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റിനുള്ള മറുപടിയിൽ ശ്രീ മോദി പറഞ്ഞു:
"പ്രധാനമന്ത്രി സ്‌കെറിറ്റ്, താങ്കളുടെ ആശംസകൾക്ക് നന്ദി. കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുമായുള്ള സൗഹൃദത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും ശക്തമായ ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നു."
***
SK
(Release ID: 2167582)
Visitor Counter : 2