പ്രധാനമന്ത്രിയുടെ ഓഫീസ്
ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സൺ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ടെലിഫോണിൽ ബന്ധപ്പെട്ടു
ഇന്ത്യ-ഡെൻമാർക്ക് ഗ്രീൻ സ്ട്രാറ്റജിക് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ച് ഉറപ്പിച്ചു
യുക്രെയ്നിലെ സംഘർഷം എത്രയും പെട്ടെന്ന് സമാധാനപരമായി പരിഹരിക്കുന്നതിനെക്കുറിച്ചുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു
ഇന്ത്യ-ഇയു എഫ്‌ടിഎയുടെ ചർച്ചകൾ വേഗത്തിൽ ഫലപ്രാപ്തിയിൽ എത്തുന്നതിന് പിന്തുണ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഫ്രെഡറിക്സൺ
Posted On:
16 SEP 2025 7:41PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സണുമായി ടെലിഫോണിൽ സംസാരിച്ചു.
വ്യാപാരം, നിക്ഷേപം, നവീകരണം, ഊർജ്ജം, ജല മാനേജ്മെന്റ്, ഭക്ഷ്യ സംസ്കരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ഡെൻമാർക്ക് തന്ത്രപരമായ ഹരിത പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
യൂറോപ്യൻ യൂണിയൻ കൗൺസിലിലെ ഡെൻമാർക്കിന്റെ നിലവിലുള്ള ആധ്യക്ഷത്തിന്റെയും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ സ്ഥിരമല്ലാത്ത അംഗത്വത്തിന്റെയും വിജയത്തിന് പ്രധാനമന്ത്രി മോദി ആശംസകൾ നേർന്നു.
മേഖലയിലെയും, ആഗോള പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും, സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനും ഇന്ത്യയുടെ സ്ഥിരമായ പിന്തുണ പ്രധാനമന്ത്രി ആവർത്തിച്ചു.
പരസ്പരം പ്രയോജനകരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം അവസാനിപ്പിക്കുന്നതിനും, 2026 ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയുടെ വിജയത്തിനും ഡെൻമാർക്കിന്റെ ശക്തമായ പിന്തുണ പ്രധാനമന്ത്രി ഫ്രെഡറിക്സൺ ആവർത്തിച്ച് ഉറപ്പിച്ചു.
****
SK
(Release ID: 2167409)
Visitor Counter : 2