പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025 ലെ സ്പീഡ് സ്കേറ്റിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടി സ്കേറ്റിംഗിൽ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യനായ ആനന്ദ്കുമാർ വേൽകുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 16 SEP 2025 8:45AM by PIB Thiruvananthpuram

2025 ലെ സ്പീഡ് സ്കേറ്റിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സീനിയർ പുരുഷന്മാരുടെ 1000 മീറ്റർ സ്പ്രിന്റിൽ സ്വർണ്ണം നേടിയ ആനന്ദ്കുമാർ വേൽകുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "അദ്ദേഹത്തിന്റെ മനോധൈര്യവും വേഗതയും ഊർജ്ജസ്വലതയും അദ്ദേഹത്തെ സ്കേറ്റിംഗിൽ ഇന്ത്യയിലെ ആദ്യത്തെ ലോക ചാമ്പ്യനാക്കി. അദ്ദേഹത്തിന്റെ നേട്ടം എണ്ണമറ്റ യുവാക്കൾക്ക് പ്രചോദനമാകും", ശ്രീ മോദി പറഞ്ഞു.

ഇന്ന് എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു: 

"2025 ലെ സ്പീഡ് സ്കേറ്റിംഗ് ലോക ചാമ്പ്യൻഷിപ്പിൽ സീനിയർ പുരുഷന്മാരുടെ 1000 മീറ്റർ സ്പ്രിന്റിൽ സ്വർണ്ണം നേടിയ ആനന്ദ്കുമാർ വേൽകുമാറിൽ അഭിമാനം കൊള്ളുന്നു. അദ്ദേഹത്തിന്റെ മനോധൈര്യവും വേഗതയും ഊർജ്ജസ്വലതയും അദ്ദേഹത്തെ സ്കേറ്റിംഗിൽ ഇന്ത്യയുടെ ആദ്യ ലോക ചാമ്പ്യനാക്കി. അദ്ദേഹത്തിന്റെ നേട്ടം എണ്ണമറ്റ യുവാക്കൾക്ക് പ്രചോദനമാകും. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ഭാവിയിലെ എല്ലാ ശ്രമങ്ങൾക്കും ആശംസകളും നേരുന്നു."

***

SK


(Release ID: 2167062) Visitor Counter : 2