പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ - മൗറീഷ്യസ് സംയുക്ത പ്രഖ്യാപനം: പ്രത്യേക സാമ്പത്തിക പാക്കേജ്
Posted On:
11 SEP 2025 1:53PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മൗറീഷ്യസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദർശനം നടത്തി. വിവിധ ഉഭയകക്ഷി വിഷയങ്ങളിൽ രണ്ട് പ്രധാനമന്ത്രിമാരും വളരെ ഫലപ്രദമായ ചർച്ചകൾ നടത്തി. മൗറീഷ്യസ് സർക്കാർ സമർപ്പിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യയും മൗറീഷ്യസും താഴെപ്പറയുന്ന പദ്ധതികൾ സംയുക്തമായി നടപ്പിലാക്കാൻ തത്വത്തിൽ സമ്മതിച്ചിട്ടുണ്ട്.
ഗ്രാന്റ് അടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട പദ്ധതികൾ/സഹായം
I. പുതിയ സർ സീവൂസാഗുർ രാംഗൂലം നാഷണൽ ഹോസ്പിറ്റൽ.
II. ആയുഷ് സെന്റർ ഓഫ് എക്സലൻസ്.
III. വെറ്ററിനറി സ്കൂളും മൃഗാശുപത്രിയും.
IV. ഹെലികോപ്റ്റർ സൗകര്യം.
ഈ പദ്ധതിയുടെയും അഭ്യർത്ഥിച്ച സഹായത്തിന്റെയും ചെലവ് ഏകദേശം 215 ദശലക്ഷം യുഎസ് ഡോളർ / 9.80 ബില്യൺ MUR ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ഗ്രാന്റ്-കം-എൽഒസി അടിസ്ഥാനത്തിൽ ഏറ്റെടുക്കേണ്ട പദ്ധതികൾ/സഹായം
I. എസ്‌എസ്‌ആർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ എടിസി ടവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കൽ.
II. മോട്ടോർവേ എം 4 ന്റെ വികസനം.
III. റിങ് റോഡ് ഘട്ടം II ന്റെ വികസനം.
IV. സിഎച്ച്‌സിഎൽ തുറമുഖ ഉപകരണങ്ങൾ ഏറ്റെടുക്കൽ.
ഈ പദ്ധതികളുടെ/സഹായത്തിന്റെ ഏകദേശ ചെലവ് ഏകദേശം 440 മില്യൺ യുഎസ് ഡോളർ / 20.10 ബില്യൺ MUR ആയിരിക്കും.
2. തന്ത്രപരമായ തലത്തിൽ, ഇരുപക്ഷവും തത്വത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾക്കായി സമ്മതിച്ചിട്ടുണ്ട്:
I. മൗറീഷ്യസിലെ തുറമുഖത്തിന്റെ പുനർവികസനവും പുനർനിർമ്മാണവും; കൂടാതെ
II. ചാഗോസ് സമുദ്ര സംരക്ഷിത പ്രദേശത്തിന്റെ വികസനത്തിനും നിരീക്ഷണത്തിനും സഹായം.
3. നടപ്പ് സാമ്പത്തിക വർഷത്തിൽ, ബജറ്റിൽ ഉൾപ്പെടുത്തി, ഇന്ത്യാ ഗവൺമെന്റ് 25 മില്യൺ യുഎസ് ഡോളറിന്റെ സഹായം നൽകുമെന്നും തത്വത്തിൽ സമ്മതിച്ചു.
-SK-
(Release ID: 2165613)
Visitor Counter : 2
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada