പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഹിമാചൽ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു

Posted On: 09 SEP 2025 10:45AM by PIB Thiruvananthpuram

പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹിമാചൽ പ്രദേശ്,പഞ്ചാബ് സംസ്ഥാനങ്ങളിലേക്ക്  പുറപ്പെട്ടു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമുള്ള ഇന്ത്യാ ഗവൺമെൻ്റിൻ്റെ  പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

എക്സിലെ ഒരു കുറിപ്പിൽ അദ്ദേഹം പറഞ്ഞു:

“വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ഹിമാചൽ പ്രദേശിലേക്കും പഞ്ചാബിലേക്കും പോകുന്നു. ഈ ദുരന്തസമയത്ത് ദുരിതമനുഭവിക്കുന്നവരോടൊപ്പം ഇന്ത്യാ ഗവൺമെന്റ് തോളോട് തോൾ ചേർന്ന് നിൽക്കുന്നു.”

 

*****

SK

(Release ID: 2164849) Visitor Counter : 2