പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ സിംഗപ്പൂർ സംയുക്ത പ്രസ്താവന

Posted On: 04 SEP 2025 8:04PM by PIB Thiruvananthpuram


സിംഗപ്പൂർ റിപ്പബ്ലിക് പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും തമ്മിൽ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തെ കുറിച്ചുള്ള സംയുക്ത പ്രസ്ഥാവന.

1. ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം സിംഗപ്പൂർ പ്രധാനമന്ത്രി ശ്രീ ലോറൻസ് വോങ് 2025 സെപ്റ്റംബർ 2 മുതൽ 4 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി.

2. 2025 സെപ്റ്റംബർ 4ന് പ്രധാനമന്ത്രി മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ശ്രീ ലോറെൻസ് വോങ്ങുമായി വിപുലമായ ചർച്ചകൾ നടന്നു. തുടർന്ന് ഇരു നേതാക്കളും വിവിധ ധാരണാപത്രങ്ങൾ കൈമാറി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആതിഥേയത്വം വഹിച്ച വിരുന്നിൽ സിംഗപ്പൂർ പ്രധാനമന്ത്രി പങ്കെടുത്തു.  രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെയും അദ്ദേഹം സന്ദർശിച്ചു. രാജ് ഘട്ടിലെത്തിയ സിം​ഗപ്പൂർ പ്രധാനമന്ത്രി മഹാത്മാഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി.  വിദേശകാര്യ മന്ത്രി ഡോക്ടർ എസ് ജയശങ്കറും പ്രധാനമന്ത്രി വോങ്ങിനെ സന്ദർശിച്ചു.

3. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്റെ അറുപതാം വാർഷികമാണ് ഇത്. വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതമായി ദീർഘകാലമായി തുടരുന്ന ഇന്ത്യയുടെയും സിംഗപ്പൂരിന്റെയും  സൗഹൃദത്തെയും,  വിവിധ മേഖലകളിലെ വിപുലമായ സഹകരണത്തെയും ഇരു പ്രധാനമന്ത്രിമാരും പ്രത്യേകം പരാമർശിച്ചു.  2024 സെപ്റ്റംബറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സിംഗപ്പൂർ സന്ദർശനം, 2025 ജനുവരിയിൽ സിംഗപ്പൂർ പ്രസിഡണ്ട് ശ്രീ തർമ്മൻ ഷണ്മുഖ രത്നത്തിന്റെ ഇന്ത്യയിലേക്കുള്ള സന്ദർശനം, 2025 ഓഗസ്റ്റിൽ ന്യൂഡൽഹിയിൽ നടന്ന മൂന്നാമത്തെ ഇന്ത്യാ സിംഗപ്പൂർ മന്ത്രിതല വട്ടമേശ സമ്മേളനം തുടങ്ങിയ സമീപകാല ഉന്നതല ഇടപെടലുകളിലൂടെ  ഉഭയകക്ഷി ബന്ധത്തിൽ ഉണ്ടായ പുരോഗതി അവർ അവലോകനം ചെയ്യുകയും, അതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയം, സാമ്പത്തികം, സുരക്ഷാ, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക സഹകരണം, തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഈ ബന്ധം സമഗ്രമായ സഹകരണത്തിന് കാരണമായി.

4. 2024 സെപ്റ്റംബറിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സിംഗപ്പൂർ സന്ദർശന വേളയിൽ  ഉഭയകക്ഷി ബന്ധങ്ങളെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിലേക്ക് ഉയർത്തുന്നതിനായി രൂപീകരിച്ച (CSP) കരാറിനെ കുറിച്ച് ഇരു പ്രധാനമന്ത്രിമാരും പരാമർശിച്ചു. 

ഇതിന്റെ അടിസ്ഥാനത്തിൽ (i) സാമ്പത്തിക സഹകരണം, (ii) നൈപുണ്യ വികസനം, (iii) ഡിജിറ്റലൈസേഷൻ, (iv) സുസ്ഥിരത, (v) കണക്ടിവിറ്റി, (vi) ആരോഗ്യ സംരക്ഷണവും വൈദ്യശാസ്ത്രവും, (vii) ജനങ്ങൾ തമ്മിലുള്ളതും സാംസ്കാരികവുമായ വിനിമയങ്ങൾ, (viii) പ്രതിരോധ സുരക്ഷാ സഹകരണം എന്നീ എട്ട് മേഖലകളിൽ ഉള്ള സഹകരണം ആഴത്തിലാക്കുന്ന തരത്തിലും, അതുപോലെ ഭാവിയെക്കുറിച്ചുള്ള  കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതുമായ ഒരു റോഡ് മാപ്പ് സിഎസ്പിക്കായി സ്വീകരിക്കാൻ ഇരു നേതാക്കളും സമ്മതിച്ചു.


സി എസ് പി യുടെ പ്രവർത്തന രൂപരേഖ

സാമ്പത്തിക സഹകരണം:  നൂതനവും  ഭാവിയിലേക്കുള്ളതുമായ മേഖലകളിൽ സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുക.

. സമഗ്ര സാമ്പത്തിക സഹകരണ കരാർ(CECA) കെട്ടിപ്പടുക്കുന്നതിലൂടെയും, വ്യാപാര നിക്ഷേപ സംയുക്ത പ്രവർത്തക സമിതിയുടെ വാർഷിക യോഗങ്ങളിൽ ഇരു രാജ്യങ്ങളുടെയും വ്യാപാര മുൻഗണനകൾ പരിഗണിക്കുന്നതിലൂടെയും, വ്യാപാരവും വിപണി പ്രവേശനവും വർദ്ധിപ്പിക്കുക. 

. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരുകയും, CECA യുടെ മൂന്നാം അവലോകനം നടത്തുകയും, 2025 ആസിയാൻ ഇന്ത്യ വ്യാപാര ചരക്ക് കരാറിന്റെ (AITIGA) പുരോഗത്തിയെ സംബന്ധിച്ച്  അവലോകനം നടത്തുകയും ചെയ്യും.

· ഇന്ത്യ-സിംഗപ്പൂർ സെമികണ്ടക്ടർ വ്യാപാര നയ സംഭാഷണത്തിന് കീഴിലുള്ള സഹകരണം ഉൾപ്പെടെ ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായത്തിന്റെയും ആവാസവ്യവസ്ഥയുടെയും വളർച്ചയെ പിന്തുണയ്ക്കുക; സിംഗപ്പൂർ കമ്പനികളുമായുള്ള പങ്കാളിത്തം സുഗമമാക്കുക; ശക്തമായ സെമികണ്ടക്ടർ വിതരണ ശൃംഖലകൾ മുന്നോട്ട് കൊണ്ടുപോകുക; പരസ്പരം പ്രയോജനകരമായ ഗവേഷണ വികസന പ്രവർത്തനങ്ങൾ കണ്ടെത്തുക; തൊഴിൽ ശക്തി വികസനം പ്രോത്സാഹിപ്പിക്കുക; വിവരങ്ങൾ പങ്കിടൽ, മികച്ച രീതികളുടെ കൈമാറ്റം, നേരിട്ടുള്ള നിക്ഷേപങ്ങൾ, ഇന്ത്യൻ - സിംഗപ്പൂർ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തം സഹകരണം എന്നിവയിലൂടെ ബിസിനസ്സ്-ടു-ബിസിനസ് സഹകരണം പ്രോത്സാഹിപ്പിക്കുക;

· നൂതന ഉൽ‌പാദന ശേഷിയുള്ള സുസ്ഥിര വ്യവസായ പാർക്കുകളും, പുതു തലമുറ വ്യവസായ പാർക്കുകളും സംയുക്തമായി വികസിപ്പിക്കുക; സഹകരണത്തിലൂടെയുള്ള സംരംഭങ്ങളും പങ്കാളിത്തങ്ങളും ഉൾപ്പെടുത്തുക, വിവര കൈമാറ്റത്തിൽ സർക്കാരുകൾ തമ്മിലുള്ള സഹകരണം, നൈപുണ്യ വികസനം, ഹരിത മാനദണ്ഡങ്ങൾ നടപ്പിലാക്കൽ, മാസ്റ്റർ പ്ലാനിംഗ്, പ്രോത്സാഹനം;  

 · ഇന്ത്യ-സിംഗപ്പൂർ മൂലധന വിപണിയിലെ പങ്കാളിത്തം സംയുക്തമായി മെച്ചപ്പെടുത്തുകയും എൻ‌എസ്‌ഇ-ഐ‌എഫ്‌എസ്‌സി-എസ്‌ജി‌എക്സ് ഗിഫ്റ്റ് കണക്റ്റ് പോലുള്ള സംയുക്ത സംരംഭങ്ങളിൽ മികച്ച സഹകരണം കെട്ടിപ്പടുക്കുകയും ചെയ്യുക;

· ഇന്ത്യയിലെയും സിംഗപ്പൂരിലെയും വാണിജ്യ സമൂഹങ്ങൾ, ഉഭയകക്ഷി സഹകരണ അജണ്ടയെ പൂരകമാക്കുന്ന മേഖലകളിൽ, ഉള്ള പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തുക, ഇന്ത്യ-സിംഗപ്പൂർ ബിസിനസ് റൗണ്ട് ടേബിൾ (ISBR) പോലുള്ള ബിസിനസ്-ടു-ബിസിനസ് ഇടപെടൽ ആഴത്തിലാക്കുക;

. ബഹിരാകാശ മേഖലയിൽ സംയുക്ത സഹകരണം പ്രോത്സാഹിപ്പിക്കുക, ഇതിൽ സിംഗപ്പൂരിലെ ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററും (IN-SPACe) ഓഫീസ് ഫോർ സ്‌പേസ് ടെക്‌നോളജി & ഇൻഡസ്ട്രിയും ഇരു രാജ്യങ്ങളുടെയും ബഹിരാകാശ വ്യവസായങ്ങളും ഒത്തൊരുമിച്ച്, ബഹിരാകാശ നയത്തിലും നിയമത്തിലും; ഭൗമ നിരീക്ഷണം, ഉപഗ്രഹ ആശയവിനിമയ സാങ്കേതികവിദ്യകൾ, പ്രയോഗങ്ങൾ തുടങ്ങിയ പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ ഗവേഷണ വികസന പ്രവർത്തനങ്ങൾ;

· ഇന്ത്യയുടെയും സിംഗപ്പൂരിന്റെയും പ്രധാനപ്പെട്ട  മന്ത്രാലയങ്ങളുടെ പങ്കാളിത്തത്തിലൂടെ, ഇരുവശത്തുമുള്ള ബിസിനസുകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി, സാധ്യമാകുന്നിടത്തെല്ലാം നിയമപരവും തർക്ക പരിഹാരത്തിനുതകുന്നതുമായ  സഹകരണം വർദ്ധിപ്പിക്കുക;

നൈപുണ്യ വികസനം: നൈപുണ്യ വികസനത്തിലും ശേഷി വികസനത്തിലും പങ്കാളിത്തം.


· വ്യവസായ ബന്ധം വർദ്ധിപ്പിക്കുന്നതിലും പാഠ്യപദ്ധതിയിലെ മാനദണ്ഡങ്ങളിൽ സഹകരിക്കുന്നതിലും, പരിശീലകരെ പരിശീലിപ്പിക്കുന്നതിലും, ഗുണനിലവാരം നിലനിർത്തുന്നതിനായി ഒരു നൈപുണ്യ സർട്ടിഫിക്കേഷൻ ചട്ടക്കൂട് വികസിപ്പിക്കുന്നതിലും, ഗുണനിലവാരം നിലനിർത്തുന്നതിനായി ആനുകാലിക അവലോകനത്തിലും വിലയിരുത്തലിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ഏവിയേഷൻ ആൻഡ് മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹോൾ (എംആർഒ) ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ നൈപുണ്യ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ചെന്നൈയിൽ ഒരു നാഷണൽ സെന്റർ ഓഫ് എക്സലൻസ് ഓൺ അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് സംയുക്തമായി വികസിപ്പിക്കുക;

· സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലനത്തിലും (TVET) നൈപുണ്യ വികസനത്തിലും സഹകരണം പ്രോത്സാഹിപ്പിക്കുക; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തമ്മിലുള്ള സാങ്കേതിക വിദ്യാഭ്യാസ മേഖലയിലെ സഹകരണം; തൊഴിൽ ശക്തിയുടെ പുനർനൈപുണ്യവും നൈപുണ്യവും വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള, വിവരങ്ങളുടെയും മികച്ച പ്രവർത്തന  രീതികളുടെയും കൈമാറ്റം; വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കൈമാറ്റം; വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പുകളുടെയും ഫാക്കൽറ്റി വ്യാവസായിക അറ്റാച്ച്‌മെന്റുകളുടെയും സൗകര്യം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ, നൈപുണ്യ വികസന അജണ്ടയിലുടനീളം പുരോഗതി ഉറപ്പാക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി ഇരുപക്ഷവും ഒരു സംയുക്ത പ്രവർത്തക സമിതി സ്ഥാപിക്കും;

· സിംഗപ്പൂർ-അസം നഴ്സിംഗ് ടാലന്റ് സ്കിൽസ് കോപ്പറേഷൻ പോലെ സിംഗപ്പൂരുമായുള്ള ഇന്ത്യയുടെ നൈപുണ്യ സഹകരണത്തെ പിന്തുണയ്ക്കുന്നതിന്, സിംഗപ്പൂർ നൈപുണ്യ ആവാസവ്യവസ്ഥയും ഇന്ത്യയും തമ്മിലുള്ള  ശക്തമായ സഹകരണം കെട്ടിപ്പടുക്കുക;

ഡിജിറ്റലൈസേഷൻ: ഡിജിറ്റൽ, സാമ്പത്തിക സാങ്കേതികവിദ്യകളിലെ സഹകരണം ശക്തിപ്പെടുത്തുന്നു.


. ഫിൻടെക് സംയുക്ത പ്രവർത്തക സമിതികൾ വഴി ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഡിജിറ്റൽ ഫിനാൻസ്, ഫിൻടെക് സഹകരണം, സൈബർ സുരക്ഷ, മൂലധന വിപണി ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുക.

· ഡിജിറ്റൽ മേഖലകളിലെ അനുഭവങ്ങൾ പങ്കിടുകയും സാങ്കേതിക വൈദഗ്ദ്ധ്യം കൈമാറുകയും ചെയ്യുക, പൈലറ്റ് പ്രോജക്ടുകളിലൂടെ അവയുടെ നടപ്പാക്കൽ പര്യവേക്ഷണം ചെയ്യുക;

· ഡിജിറ്റൽ ഡൊമെയ്‌നിലെ പങ്കാളിത്തം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ടപ്പ്, ചെറുകിട, ഇടത്തരം സംരംഭ ആവാസവ്യവസ്ഥകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുക;

· സൈബർ നയങ്ങൾ, സിഇആർടി-സിഇആർടി വിവര കൈമാറ്റം, സൈബർ സുരക്ഷാ ശേഷി വർദ്ധിപ്പിക്കൽ, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയിൽ ഇരുവശത്തുമുള്ള പങ്കാളികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക;

· ഗിഫ്റ്റ് സിറ്റി-സിംഗപ്പൂർ സഹകരണം സംബന്ധിച്ച്, ഇരു രാജ്യങ്ങളിലെയും ഏജൻസികളിലെയും റെഗുലേറ്ററി അതോറിറ്റികളിലെയും ഉദ്യോഗസ്ഥർ, ചട്ടക്കൂടിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കുന്നതിനുംഅതിന് ബാധകമാകുന്ന വിവിധ തരത്തിലുള്ള ഡാറ്റകളെക്കുറിച്ച് മനസ്സിലാക്കുന്നതിനും  പരീക്ഷിക്കുന്നതിനുമായി ഒരു സംയുക്ത പ്രവർത്തക സമിതി രൂപീകരിക്കുക;

· നിലവിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സംയുക്ത പ്രവർത്തക സമിതിക്ക് കീഴിൽ, നൂതനാശയങ്ങൾ, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നിർണായകവും നൂതനവുമായ സാങ്കേതികവിദ്യകളിലെ സഹകരണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുക;

· ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുക. കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ AI- അധിഷ്ഠിത ഡാറ്റ സെറ്റുകൾ വികസിപ്പിക്കുന്നതിനും ഡാറ്റാധിഷ്ഠിത AI സംവിധാനം നിർമ്മിക്കുന്നതിനുള്ള മികച്ച രീതികൾ പങ്കുവെക്കുക. 

· യു പി ഐ ലിങ്കേജ് ഉപയോഗിച്ച്, പേപ്പർ രഹിതവും സുരക്ഷിതവുമായ രീതിയിൽ അതിർത്തികൾ കടന്നുള്ള  വ്യാപാര, വ്യക്തിഗത പേയ്‌മെന്റുകളുടെ സാധ്യതകൾ വികസിപ്പിക്കുക.

· പരസ്പരം പ്രവർത്തനക്ഷമമായ ഇ- ബിൽ ഓഫ് ലേഡിങ്ങിനായി ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ട്രേഡ് ട്രസ്റ്റ് ചട്ടക്കൂട് രൂപീകരിക്കുക, കൂടുതൽ വിശ്വസനീയവും സുരക്ഷിതവുമായ വ്യാപാര രേഖകൾ സുഗമമാക്കുക;

സുസ്ഥിരത: സുസ്ഥിര വികസനത്തിലും ഹരിത വ്യാപാരത്തിലും സഹകരണത്തിനുള്ള  സാധ്യതകൾ പരിശോധിക്കുക. 

· ഹരിത ഹൈഡ്രജൻ, അമോണിയ ഉൽപാദനവും വ്യാപാരവും എന്നിവ ഉൾപ്പെടെയുള്ള നിലവിലുള്ളതും പുതിയതുമായ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുക;

· നഗര ജല മാനേജ്‌മെന്റ് മേഖലയിലെ സഹകരണം പര്യവേക്ഷണം ചെയ്യുക;

· ആഭ്യന്തര ആണവ മേഖലയിൽ സഹകരണത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുക;

· കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതിന് പാരീസ് ഉടമ്പടിയുടെ ആർട്ടിക്കിൾ 6.2 പ്രകാരം പരസ്പര പ്രയോജനകരമായ ഒരു ഉഭയകക്ഷി സഹകരണ ചട്ടക്കൂടിനായി പ്രവർത്തിക്കുക;

· സിംഗപ്പൂർ അംഗമായ അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്മ, ആഗോള ജൈവ ഇന്ധന കൂട്ടായ്മ തുടങ്ങിയ പ്രധാനപ്പെട്ട ബഹുമുഖ ചട്ടക്കൂടുകളിൽ ഹരിതവും സുസ്ഥിരവുമായ സംരംഭങ്ങളിൽ സഹകരിക്കുക;

· ഇന്ത്യയ്ക്കും സിംഗപ്പൂരിനും ഇടയിലും മൂന്നാം ലോക രാജ്യങ്ങളിലേക്കുമുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷയിൽ സഹകരണം വർദ്ധിപ്പിക്കുക, പ്രത്യേകം തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്ക് രാജ്യാന്തര അംഗീകാരം തേടുക;

ഗതാഗത സൗകര്യങ്ങൾ: സമുദ്ര, വ്യോമയാന ഗതാഗത സൗകര്യങ്ങളുടെ വികസനം


· സമുദ്ര മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനും ഒരു ഹരിത സമുദ്ര ഇന്ധന ഇടനാഴി സ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കുന്നതിന് സിംഗപ്പൂർ തുറമുഖത്തിനും ഇന്ത്യയിലെ തുറമുഖങ്ങൾക്കും ഇടയിൽ ഒരു ഇന്ത്യ-സിംഗപ്പൂർ ഗ്രീൻ ആൻഡ് ഡിജിറ്റൽ ഷിപ്പിംഗ് കോറിഡോർ (ജിഡിഎസ്‌സി) സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുക;

· ഇന്ത്യയിലെ വളർന്നുവരുന്ന വ്യോമയാന, എയ്‌റോസ്‌പേസ് എംആർഒ മേഖലകളിൽ ഇന്ത്യൻ, സിംഗപ്പൂർ കമ്പനികൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ വ്യോമ ഗതാഗത ആവാസവ്യവസ്ഥയുടെ സഹകരണം കൂടുതൽ ശക്തമാക്കുക, സിംഗപ്പൂരിന്റെ വൈദഗ്ധ്യം പങ്കിടലും നൈപുണ്യ വികസന സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതും ഇതിൽ ഉൾപ്പെടും.

· ഇരു രാജ്യങ്ങൾക്കുമിടയിലെ യാത്രാ സൗകര്യങ്ങളുടെ ആവശ്യകതയിലെ വളർച്ച ഇരു പ്രധാനമന്ത്രിമാരും തിരിച്ചറിഞ്ഞു. വ്യോമയാന ബന്ധം വർദ്ധിപ്പിക്കുന്നതിനായി ഉഭയകക്ഷി വ്യോമ സേവന കരാർ വികസിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളിലെയും സിവിൽ വ്യോമയാന അധികൃതരെ പ്രേരിപ്പിച്ചു;

· ഇന്ത്യൻ വിമാനത്താവളങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനും, വികസന പങ്കാളിത്തങ്ങൾ കണ്ടെത്തുന്നതിനും വിമാനത്താവള കൺസൾട്ടൻസി, മാനേജ്‌മെന്റ് സേവനങ്ങളിലെ അനുഭവവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുക. 

· വ്യോമയാന മേഖലയിൽ ശുദ്ധവും സുസ്ഥിരവുമായ ഊർജ്ജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സുസ്ഥിര വ്യോമയാന ഇന്ധന (SAF) മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിന് ഇരുപക്ഷവും പ്രതിജ്ഞാബദ്ധരാണ്;


ആരോഗ്യ സംരക്ഷണവും വൈദ്യശാസ്ത്രവും: ആരോഗ്യ സംരക്ഷണ, വൈദ്യശാസ്ത്ര സഹകരണം ശക്തിപ്പെടുത്തൽ


· ആരോഗ്യ-വൈദ്യശാസ്ത്ര  മേഖലയിലെ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിന് കീഴിൽ ഈ മേഖലയിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുക. മാനവ വിഭവശേഷി വികസനം, ഡിജിറ്റൽ ആരോഗ്യ ഇടപെടൽ, രോഗ നിരീക്ഷണം, മാതൃ-ശിശു ആരോഗ്യം,  പോഷകാഹാരം എന്നിവ ഉൾപ്പെടുന്നു. മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ലഭ്യതയിലും, ഗവേഷണത്തിനുള്ള നിയന്ത്രണ സൗകര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലുള്ള ആരോഗ്യ നയം, സാംക്രമികവും സാംക്രമികേതരവുമായ രോഗങ്ങളെ ചെറുക്കുക, ആരോഗ്യ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുക;


ആരോഗ്യ സഹകരണത്തിനായുള്ള സംയുക്ത പ്രവർത്തക സമിതി  പതിവായി വിളിച്ചുകൂട്ടുക;

· നഴ്സിംഗ് സേവനങ്ങളിൽ മികവ് വർധിപ്പിക്കുന്ന പരിശീലനത്തിനായുള്ള സഹകരണം ശക്തമാക്കുക. ഇതിനായി ഇതുമായി ബന്ധപ്പെട്ട  വിവരങ്ങളുടെയും അറിവിന്റെയും കൈമാറ്റം കാര്യക്ഷമമാക്കുകയും സിംഗപ്പൂരിൽ തൊഴിൽ സാദ്ധ്യതകൾ ഉറപ്പാക്കുകയും ചെയ്യുക. സിംഗപ്പൂരും അസമും തമ്മിൽ നഴ്സിംഗ് കഴിവുകളുടെ നൈപുണ്യ സഹകരണത്തെക്കുറിച്ചുള്ള ധാരണാപത്രത്തിന് കീഴിൽ നിലവിൽ നടക്കുന്ന പ്രവർത്തനത്തിന് അനുസൃതമായി, നഴ്സിംഗ് നൈപുണ്യ വികസന മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുക.

·  സഹകരണ വ്യാവസായിക ഗവേഷണ വികസനത്തിൽ തുടർച്ചയായ സഹകരണം കൂടുതൽ ആഴത്തിലാക്കുക. ഡിജിറ്റൽ ആരോഗ്യം/മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ പുതിയ സംയുക്ത ഗവേഷണ പദ്ധതികളെ പിന്തുണയ്ക്കുക.


ജനങ്ങൾ തമ്മിലുള്ളതും സാംസ്കാരികവുമായ വിനിമയങ്ങൾ: ജനങ്ങൾ തമ്മിലുള്ളതും സാംസ്കാരികവുമായ ബന്ധങ്ങളെ പിന്തുണയ്ക്കൽ


· ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ദീർഘകാല സാമൂഹിക, സാംസ്കാരിക,  ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക; സമുദ്ര പൈതൃകത്തിൽ പരസ്പര താൽപ്പര്യമുള്ള മേഖലകളിലെ സഹകരണം മികച്ച രീതിയിൽ തുടരുക;

. സിംഗപ്പൂർ-ഇന്ത്യ പങ്കാളിത്ത ഫൗണ്ടേഷന്റെ (SIPF) കീഴിലുള്ള ഇമ്മേഴ്‌ഷൻ പ്രോഗ്രാമുകൾ ഉൾപ്പെടെയുള്ള വിവിധ സംരംഭങ്ങളിലൂടെ, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ (ITI) വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി-എന്റർപ്രൈസ് സിംഗപ്പൂർ ഇന്ത്യ റെഡി ടാലന്റ് (ഐആർടി) പ്രോഗ്രാമിന് കീഴിലുള്ള ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികളിലേക്ക് സിംഗപ്പൂർ ഇന്റേണുകളെ അറ്റാച്ച് ചെയ്യുന്നത് ഉൾപ്പെടെയുള്ള ഇന്റേൺഷിപ്പുകൾ;


വിനിമയ പരിപാടികളിലൂടെ കൂടുതൽ ആഴത്തിലുള്ള പാർലമെന്ററി ഇടപെടൽ പ്രോത്സാഹിപ്പിക്കുക;

· പഠനത്തിലൂടെ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥ തലത്തിൽ പൊതു സേവന കൈമാറ്റങ്ങളും പരിശീലനവും സുഗമമാക്കുക.

· ഇരു രാജ്യങ്ങളിലെയും ബൗദ്ധിക സേന, അക്കാദമിക, വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ സുസ്ഥിരമായ ഇടപെടലും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുക;

· കലാകാരന്മാർ, കലാസംഘങ്ങൾ, പ്രദർശനങ്ങൾ എന്നിവയുൾപ്പെടെയുള്ള സാംസ്കാരിക വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തുടരുക;

പ്രതിരോധ, സുരക്ഷാ സഹകരണം: പ്രാദേശിക സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ സഹകരണം.


· പ്രതിരോധ മന്ത്രിമാരുടെ ചർച്ചകളിലൂടെ രണ്ട് പ്രതിരോധ മന്ത്രിമാർ തമ്മിലുള്ള പതിവ് കൂടിക്കാഴ്ചകളും, പ്രതിരോധ നയ സംഭാഷണത്തിലൂടെ മുതിർന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ തമ്മിലുള്ള കൂടിക്കാഴ്ചകളും, എല്ലാ തലങ്ങളിലും പ്രതിരോധ, സുരക്ഷാ സഹകരണത്തിൽ തുടർച്ചയായ കൈമാറ്റങ്ങളും ഇടപെടലുകളും പ്രോത്സാഹിപ്പിക്കുക;

· വിവിധ ഫോർമാറ്റുകളിലുള്ള കരസേന, നാവിക, വ്യോമസേനാ അഭ്യാസങ്ങളുടെ സംയുക്ത നടത്തിപ്പിലൂടെ സൈനിക സഹകരണവും കൈമാറ്റങ്ങളും തുടരുക;

· ക്വാണ്ടം കമ്പ്യൂട്ടിംഗ്, AI, ഓട്ടോമേഷൻ, ആളില്ലാ കപ്പലുകൾ തുടങ്ങിയ ഉയർന്നുവരുന്ന മേഖലകളിൽ പ്രതിരോധ സാങ്കേതിക സഹകരണം ആഴത്തിലാക്കുക;

· സമുദ്ര സുരക്ഷയിലും അന്തർവാഹിനികളുടെ രക്ഷാപ്രവർത്തനത്തിലും സഹകരണം തുടരുക, അതുപോലെ തന്നെ ഇന്തോ-പസഫിക്, ഇന്തോ-പസഫിക് സമുദ്ര മേഖല സംരംഭങ്ങളെക്കുറിച്ചുള്ള ആസിയാൻ കാഴ്ചപ്പാടിന്റെ തത്വങ്ങൾക്ക്  അനുസൃതമായി പ്രാദേശിക സുരക്ഷാ ഘടനകൾക്കുള്ളിൽ അടുത്ത് പ്രവർത്തിക്കുക;.

·  ബന്ധപ്പെട്ട ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററുകൾ തമ്മിലുള്ള മാരിടൈം ഡൊമെയ്ൻ അവബോധത്തിൽ സഹകരണം ശക്തിപ്പെടുത്തുക;

· മലാക്ക കടലിടുക്ക് പട്രോളിൽ ഇന്ത്യയുടെ താൽപ്പര്യത്തെ സിംഗപ്പൂർ നന്ദിയോടെ അംഗീകരിക്കുന്നു;

· അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെയുള്ള അക്രമങ്ങളെ അതിന്റെ എല്ലാ രൂപങ്ങളിലും നേരിടുന്നതിനുള്ള ശക്തമായ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ടും, ഭീകരതയോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് ആവർത്തിച്ചുകൊണ്ടും, UNSC 1267 ഉപരോധ സമിതി നിരോധിച്ചവ ഉൾപ്പെടെയുള്ള ആഗോള, പ്രാദേശിക ഭീകര സംഘടനകൾക്കുമെതിരെയും, ഭീകരവാദ ധനസഹായത്തിനെതിരെയും ഉഭയകക്ഷി സംവിധാനങ്ങൾ, FATF, മറ്റ് ബഹുമുഖ വേദികൾ എന്നിവയിലൂടെ പോരാടുന്നതിനുള്ള സഹകരണം ഇരു രാജ്യങ്ങളും ശക്തിപ്പെടുത്തും;

· കുറ്റാന്വേഷണ നടപടിക്രമങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കുന്ന ഉഭയകക്ഷി പരസ്പര നിയമ സഹായ ഉടമ്പടി പ്രകാരം സഹകരണം ശക്തിപ്പെടുത്തുക;

· സിംഗപ്പൂർ വിദേശകാര്യ മന്ത്രാലയവും ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിദേശകാര്യ ഓഫീസ് കൺസൾട്ടേഷനുകൾ വഴി  പതിവായി അവലോകനം ചെയ്യുക;


5. സമഗ്ര തന്ത്രപരമായ പങ്കാളിത്തം നടപ്പിലാക്കുന്നതിലെ പുരോഗതി വാർഷികമായി നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രധാന സംവിധാനമായി ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ സമ്മേളനം സ്ഥാപനവൽക്കരിക്കാൻ രണ്ട് പ്രധാനമന്ത്രിമാരും സമ്മതിച്ചു.

 

-SK-


(Release ID: 2164618) Visitor Counter : 7