പ്രധാനമന്ത്രിയുടെ ഓഫീസ്
'2047 ആകുമ്പോഴേക്കും എല്ലാവർക്കും ഇൻഷുറൻസ്' എന്നതിന് ഊന്നൽ നൽകി, എല്ലാ പൗരന്മാർക്കും സാമ്പത്തിക സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി.
Posted On:
04 SEP 2025 8:55PM by PIB Thiruvananthpuram
സാർവത്രിക സാമ്പത്തിക സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമുള്ള ഗവണ്മെന്റിന്റെ പ്രതിബദ്ധതയിലെ ഒരു പ്രധാന മുന്നേറ്റം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു.. #NextGenGST പരിഷ്കാരങ്ങളുടെ ഏറ്റവും പുതിയ ഘട്ടം, ലൈഫ്, ആരോഗ്യ ഇൻഷുറൻസ് ഉൽപ്പന്നങ്ങൾക്ക് കാര്യമായ നികുതിയിളവ് നൽകുന്നു, ഇത് ഓരോ പൗരനും കൂടുതൽ താങ്ങാനാവുന്നതും പ്രാപ്യവുമാക്കുന്നു.
എക്‌സിലെ ശ്രീ നരേന്ദ്ര ഭരിന്ദ്‌വാളിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“കഴിഞ്ഞ വർഷങ്ങളിൽ, ഓരോ പൗരനും സാമ്പത്തിക സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാൻ ഞങ്ങൾ പരിശ്രമിച്ചു. ലൈഫ്, ആരോഗ്യ ഇൻഷുറൻസ് കൂടുതൽ താങ്ങാനാവുന്നതാക്കുന്ന അടുത്ത തലമുറ ജിഎസ്ടി പരിഷ്കാരങ്ങൾ, '2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ്' എന്ന ഞങ്ങളുടെ ദൗത്യത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.
നമ്മൾ ഒരുമിച്ച്, ഒരു സ്വസ്ഥ് ഭാരതത്തിലേക്കും സമർത്ഥ് ഭാരതത്തിലേക്കും മുന്നേറുന്നു.
-AT-
(Release ID: 2164015)
Visitor Counter : 2
Read this release in:
Odia
,
Assamese
,
Bengali
,
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Punjabi
,
Gujarati
,
Kannada