പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ തപാൽ സംവിധാനം ലോകത്തിലെ ഏറ്റവും വലിയ വാതിൽപ്പടി ബാങ്കിംഗ് ശൃംഖലയായി മാറുന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 04 SEP 2025 12:04PM by PIB Thiruvananthpuram

ഇന്ത്യ പോസ്റ്റ് ഓഫീസും ഐ പി പി ബി ഓൺലൈനും ചേർന്ന ഇന്ത്യയുടെ തപാൽ സംവിധാനം, അന്തസ്സും ശാക്തീകരണവും ഉറപ്പാക്കി, ലോകത്തിലെ ഏറ്റവും വലിയ വാതിൽപ്പടി ബാങ്കിംഗ് ശൃംഖലയായി മാറുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു. 

കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം സിന്ധ്യയുടെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു:

"​ഗവൺമെന്റിന്റെ അഭൂതപൂർവമായ ശ്രമങ്ങളിലൂടെ, നമ്മുടെ ലാളിത്യമുള്ള പോസ്റ്റ്മാൻ സാമ്പത്തിക ഉൾപ്പെടുത്തലിന്റെ ദൂതനായി മാറിയിരിക്കുന്നു. @IndiaPostOffice ഉം @IPPBOnline ഉം ഉപയോഗിച്ച്, ഇന്ത്യയുടെ തപാൽ സംവിധാനം അന്തസ്സും ശാക്തീകരണവും ഉറപ്പാക്കിക്കൊണ്ട്, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാതിൽപ്പടി ബാങ്കിംഗ് ശൃംഖലയായിരിക്കുന്നു.

വിശാലമായ ഒരു കാഴ്ച്ചപ്പാട് ലഭിക്കാൻ കേന്ദ്രമന്ത്രി ശ്രീ @JM_Sindia യുടെ ഈ ലേഖനം വായിക്കുക!"

 

-AT-

(रिलीज़ आईडी: 2163642) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Marathi , Assamese , Manipuri , Bengali , Bengali-TR , Punjabi , Gujarati , Tamil , Telugu , Kannada