പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ‘സെമിക്കോൺ ഇന്ത്യ 2025’-ൽ പ്രമുഖ കമ്പനി സിഇഒമാരുമായി സംവദിച്ചു

Posted On: 03 SEP 2025 8:38PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘സെമിക്കോൺ ഇന്ത്യ 2025’-ൽ  സെമികണ്ടക്ടർ മേഖലയിലെ പ്രമുഖ സിഇഒമാരുമായി സംവദിച്ചു. “ഈ മേഖലയിലെ ഇന്ത്യയുടെ നിരന്തരമായ പരിവർത്തന യാത്രയെക്കുറിച്ച് ഞാൻ സംസാരിച്ചു. കരുത്തുറ്റ അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനേക്കുറിച്ചും നൂതനാശയങ്ങൾക്കും  നൈപുണ്യത്തിനും ഊന്നൽ നൽകുന്നതിനേക്കുറിച്ചും ചർച്ച ചെയ്തു” - ശ്രീ മോദി പറഞ്ഞു.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:
“സെമിക്കോൺ ഇന്ത്യ 2025-ൽ സെമിക്കണ്ടക്ടർ മേഖലയിലെ പ്രമുഖ സിഇഒമാരുമായി ഇന്ന്  സംവദിച്ചു. ഇന്ത്യയുടെ സാധ്യതകളിലുള്ള അവരുടെ ആത്മവിശ്വാസം വ്യക്തമാണ്. സെമിക്കണ്ടക്ടർ നവീകരണത്തിനും ഉൽപ്പാദനത്തിനുമുള്ള  ആഗോള കേന്ദ്രമെന്ന നിലയിൽ അവർ ഇന്ത്യയെ വലിയ തോതിൽ ആശ്രയിക്കുന്നു. ഈ മേഖലയിലെ ഇന്ത്യയുടെ നിരന്തരമായ പരിവർത്തന യാത്രയെക്കുറിച്ച് ഞാൻ സംസാരിച്ചു. കരുത്തുറ്റ അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിനേക്കുറിച്ചും നൂതനാശയങ്ങൾക്കും  നൈപുണ്യത്തിനും ഊന്നൽ നൽകുന്നതിനേക്കുറിച്ചും ചർച്ച ചെയ്തു”.

****

-NK-

(Release ID: 2163512) Visitor Counter : 2