പോസ്റ്റഡ് ഓണ്‍:
30 AUG 2025 7:49PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുക്രെയ്ൻ പ്രസിഡന്റ് ശ്രീ വോളോഡിമർ സെലെൻസ്കിയുമായി ടെലിഫോണിൽ സംസാരിച്ചു.
യുക്രെയ്നുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള തന്റെ വീക്ഷണം പ്രസിഡന്റ് സെലെൻസ്കി പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
പ്രസിഡന്റ് സെലെൻസ്കിക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി, സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും സമാധാനം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള ഇന്ത്യയുടെ ഉറച്ചതും സ്ഥിരവുമായ നിലപാട് ആവർത്തിച്ചു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.
ഇന്ത്യ-യുക്രെയ്ൻ ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും പരസ്പര താൽപ്പര്യമുള്ള എല്ലാ മേഖലകളിലും സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യുകയും ചെയ്തു.
ബന്ധം തുടരുമെന്ന് ഇരു നേതാക്കളും ഉറപ്പ് നൽകി.
-SK-