പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേശീയ കായിക ദിനത്തിൽ ബിഹാറിലെ രാജ്ഗിറിൽ ആരംഭിക്കുന്ന പുരുഷ ഹോക്കി ഏഷ്യാ കപ്പ് 2025 ന് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 28 AUG 2025 8:25PM by PIB Thiruvananthpuram

ബിഹാറിലെ ചരിത്രനഗരമായ രാജ്ഗിറിൽ നാളെ, ഓഗസ്റ്റ് 29 ന്, ആരംഭിക്കുന്ന പുരുഷ ഹോക്കി ഏഷ്യാ കപ്പ് 2025 ന് മുന്നോടിയായി, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും, താരങ്ങൾക്കും, ഉദ്യോഗസ്ഥർക്കും, ഏഷ്യയിലുടനീളമുള്ള ആരാധകർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ആശംസകൾ നേർന്നു.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2025, ഏഷ്യ റഗ്ബി U20 സെവൻസ് ചാമ്പ്യൻഷിപ്പ് 2025, ISTAF സെപക്താക്രോ വേൾഡ് കപ്പ് 2024, വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2024 തുടങ്ങിയ പ്രധാന ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ച് കായികരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ ബിഹാറിനെ ശ്രീ മോദി അഭിനന്ദിച്ചു.

എക്‌സിലെ ഒരു ത്രെഡ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

“നാളെ, ഓഗസ്റ്റ് 29 (ദേശീയ കായിക ദിനവും മേജർ ധ്യാൻ ചന്ദിന്റെ ജന്മവാർഷികവുമാണ്), പുരുഷ ഹോക്കി ഏഷ്യാ കപ്പ് 2025 ബിഹാറിലെ ചരിത്രപ്രസിദ്ധ നഗരമായ രാജ്ഗിറിൽ ആരംഭിക്കുന്നു. ഏഷ്യയിലുടനീളമുള്ള, എല്ലാ ടീമുകൾക്കും, കളിക്കാർക്കും, ഉദ്യോഗസ്ഥർക്കും, പിന്തുണയ്ക്കുന്നവർക്കും എന്റെ ആശംസകൾ.”

“ഹോക്കിക്ക് ഇന്ത്യയിലും ഏഷ്യയിലും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. ഈ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങളും, അസാധാരണമായ പ്രതിഭകളുടെ പ്രകടനങ്ങളും, ഭാവി തലമുറയിലെ കായിക പ്രേമികൾക്ക് പ്രചോദനമാകുന്ന അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞതായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

“പുരുഷ ഹോക്കി ഏഷ്യാ കപ്പ് 2025-ന് ബിഹാർ ആതിഥേയത്വം വഹിക്കുന്നു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. സമീപകാലത്ത്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2025, ഏഷ്യാ റഗ്ബി U20 സെവൻസ് ചാമ്പ്യൻഷിപ്പ് 2025, ISTAF സെപക്താക്രോ വേൾഡ് കപ്പ് 2024, വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2024 തുടങ്ങിയ പ്രധാന ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചുകൊണ്ട്  ഊർജ്ജസ്വലമായ കായിക കേന്ദ്രമായി ബിഹാർ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ സ്ഥിരമായ മുന്നേറ്റം, ബിഹാറിൻ്റെ വർദ്ധിച്ചുവരുന്ന അടിസ്ഥാന സൗകര്യങ്ങളെയും, താഴെത്തട്ടിലുള്ള കായികപരമായ ഉത്സാഹത്തെയും, വിവിധ കായിക മേഖലകളിലെ പ്രതിഭകളെ പരിപോഷിപ്പിക്കാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിക്കുന്നു.”

 

-SK-

(Release ID: 2161707) Visitor Counter : 17