ഉപരാഷ്ട്രപതിയുടെ കാര്യാലയം
പത്രക്കുറിപ്പ്
Posted On:
27 AUG 2025 3:34PM by PIB Thiruvananthpuram
2025 ഓഗസ്റ്റ് 25-ന് സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി പിന്നിട്ടതോടെ, 2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചുവടെക്കൊടുക്കുന്നു:
ക്രമ നമ്പർ
|
പേര്
|
വിലാസം
|
1
|
ശ്രീ ബുച്ചിറെഡ്ഡി സുദർശൻ റെഡ്ഡി
|
8-2-293/82/NL, 12-A MLA, MP കോളനി, ജൂബിലി ഹിൽസ് റോഡ് നമ്പർ 10C TSSP ഗ്രേറ്റർ ഹൈദരാബാദ്, തെലങ്കാന-500033
|
2
|
ശ്രീ സി.പി. രാധാകൃഷ്ണൻ
|
ജൽ ഭൂഷൺ, രാജ്ഭവൻ,
വാക്കേശ്വർ റോഡ്, മലബാർ ഹിൽ, മുംബൈ-400035
|
2025 സെപ്റ്റംബർ 9-ന് ചൊവ്വാഴ്ച ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിലെ വസുധ റൂം നമ്പർ F-101 ൽ നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ്, രാവിലെ 10.00 മണിക്ക് ആരംഭിച്ച് വൈകുന്നേരം 5.00 മണിക്ക് അവസാനിക്കും.
ഉപരാഷ്ട്രപതിയുടെ ഓഫീസിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്നു. രാജ്യസഭയിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും ഇലക്ടറൽ കോളേജിൽ ഉൾപ്പെടുന്നു.
2025-ലെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറും രാജ്യസഭ സെക്രട്ടറി ജനറലുമായ ശ്രീ പി.സി. മോഡിയാണ് പാർലമെന്റ് ഹൗസിലെ പോളിംഗ് ക്രമീകരണങ്ങൾ നടത്തുന്നത്.
അതേ ദിവസം വൈകുന്നേരം 6.00 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെണ്ണലിന് ശേഷം ഉടൻ തന്നെ ഫലം പ്രഖ്യാപിക്കും.
****
(Release ID: 2161196)