പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയിൽ മണ്ണിടിച്ചിൽ മൂലമുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 27 AUG 2025 1:01PM by PIB Thiruvananthpuram

ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയിലെ മണ്ണിടിച്ചിലിൽ ഉണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനമറിയിച്ചു.

എക്സിൽ  ഇന്ന് പങ്കിട്ട സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു:

“ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയിലെ  മണ്ണിടിച്ചിലിൽ ഉണ്ടായ ജീവഹാനി ദുഃഖകരമാണ്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ദുരിതബാധിതരായ എല്ലാവരെയും ഭരണകൂടം സഹായിക്കുന്നുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി എന്റെ പ്രാർത്ഥനകൾ.”

***

SK


(Release ID: 2161132)