പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫിഡെ ലോകകപ്പിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനെ സ്വാ​ഗതം ചെയ്ത് പ്രധാനമന്ത്രി

Posted On: 26 AUG 2025 11:30PM by PIB Thiruvananthpuram

2025 ലെ ഫിഡെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന അവസരത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അതിയായ അഭിമാനവും ആവേശവും പങ്കുവച്ചു. രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനുശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ടൂർണമെന്റ് തിരിച്ചെത്തിയിരിക്കുന്നത്.

ഇന്റർനാഷണൽ ചെസ് ഫെഡറേഷൻ എക്‌സിൽ പങ്കുവച്ച ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:

"രണ്ട് പതിറ്റാണ്ടിലേറെക്കാലത്തിനുശേഷം 2025 ലെ അഭിമാനകരമായ ഫിഡെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചതിൽ ഇന്ത്യയ്ക്ക് സന്തോഷമുണ്ട്. നമ്മുടെ യുവാക്കൾക്കിടയിൽ ചെസ് ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണ്. ഈ ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്നും ലോകമെമ്പാടുമുള്ള മികച്ച കളിക്കാരുടെ കഴിവ് ഇവിടെ പ്രദർശിപ്പിക്കപ്പെടുമെന്നും എനിക്ക് ഉറപ്പുണ്ട്."

***

SK


(Release ID: 2161130)