പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ സ്വരാജ് പോളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 22 AUG 2025 9:00AM by PIB Thiruvananthpuram

ശ്രീ സ്വരാജ് പോളിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

യുണൈറ്റഡ് കിംഗ്ഡത്തിലെ വ്യവസായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുസേവനം എന്നിവയ്ക്ക് ശ്രീ സ്വരാജ് പോളിന്റെ സംഭാവനകളും ഇന്ത്യയുമായുള്ള അടുത്ത ബന്ധത്തിന് അദ്ദേഹം നൽകിയ അചഞ്ചലമായ പിന്തുണയും എപ്പോഴും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ സ്വരാജ് പോളുമായുള്ള നിരവധി ഇടപെടലുകൾ ശ്രീ മോദി സ്നേഹപൂർവ്വം അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം അറിയിക്കുകയും ചെയ്തു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;

“ശ്രീ സ്വരാജ് പോൾ ജിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖമുണ്ട്. യുകെയിലെ വ്യവസായം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുസേവനം എന്നിവയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകളും ഇന്ത്യയുമായുള്ള അടുത്ത ബന്ധത്തിന് അദ്ദേഹം നൽകിയ അചഞ്ചലമായ പിന്തുണയും എപ്പോഴും ഓർമ്മിക്കപ്പെടും. ഞങ്ങളുടെ നിരവധി ഇടപെടലുകളെ ഞാൻ സ്നേഹപൂർവ്വം സ്മരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം. ഓം ശാന്തി.”

***

SK


(Release ID: 2159653)