പ്രധാനമന്ത്രിയുടെ ഓഫീസ്
‘ഓൺലൈൻ ഗെയിമിങ് പ്രോത്സാഹന-നിയന്ത്രണ ബിൽ 2025’ പാസാക്കിയതിനെ സ്വാഗതംചെയ്ത് പ്രധാനമന്ത്രി; ഇത് ഇ-സ്പോർട്സിന് ഉത്തേജനമേകുകയും സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നു പ്രധാനമന്ത്രി
Posted On:
21 AUG 2025 10:47PM by PIB Thiruvananthpuram
പാർലമെന്റിന്റെ ഇരുസഭകളും 2025-ലെ ഓൺലൈൻ ഗെയിമിങ് പ്രോത്സാഹന-നിയന്ത്രണ ബിൽ പാസാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
ഗെയിമിങ്, നൂതനാശയങ്ങൾ, സർഗാത്മകത എന്നിവയുടെ കേന്ദ്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത എടുത്തുകാട്ടുന്നതാണു ബില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇ-സ്പോർട്സിനെയും ഓൺലൈൻ സോഷ്യൽ ഗെയിമുകളെയും ബിൽ പ്രോത്സാഹിപ്പിക്കുമെന്നും പണംനൽകി കളിക്കുന്ന ഓൺലൈൻ ഗെയിമുകളുടെ ദോഷഫലങ്ങളിൽനിന്നു സമൂഹത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ട, കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ എക്സ് പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:
“പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഈ ബിൽ, ഇന്ത്യയെ ഗെയിമിങ്, നൂതനാശയങ്ങൾ, സർഗാത്മകത എന്നിവയുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത എടുത്തുകാട്ടുന്നു. ഇത് ഇ-സ്പോർട്സിനെയും ഓൺലൈൻ സോഷ്യൽ ഗെയിമുകളെയും പ്രോത്സാഹിപ്പിക്കും. അതോടൊപ്പം, ഓൺലൈൻ മണി ഗെയിമുകളുടെ ദോഷഫലങ്ങളിൽനിന്നു നമ്മുടെ സമൂഹത്തെ സംരക്ഷിക്കുകയും ചെയ്യും.”
***
SK
(Release ID: 2159616)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada