പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

79-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾനേർന്ന ലോകനേതാക്കൾക്കു നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Posted On: 16 AUG 2025 5:31PM by PIB Thiruvananthpuram

79-ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകൾനേർന്ന ലോകനേതാക്കൾക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

യുക്രൈൻ പ്രസിഡന്റിന്റെ ട്വീറ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ: 

“ഊഷ്മളമായ ആശംസകൾക്കു പ്രസിഡന്റ് സെലെൻസ്‌കിക്കു നന്ദി. ഇന്ത്യയും യുക്രൈനും തമ്മിൽ വളരെയടുത്ത ബന്ധം സ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രതിജ്ഞാബദ്ധതയെ ഞാൻ ഏറെ വിലമതിക്കുന്നു. യുക്രൈനിലെ നമ്മുടെ സുഹൃത്തുക്കൾക്കു സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയാൽ സമൃദ്ധമായ ഭാവി ആത്മാർഥമായി ആശംസിക്കുന്നു.
@ZelenskyyUa”

Thank you President Zelenskyy for your warm greetings. I deeply value the joint commitment to forging even closer ties between India and Ukraine. We earnestly wish our friends in Ukraine a future marked by peace, progress and prosperity.@ZelenskyyUa https://t.co/g5HYuCuIRo

— Narendra Modi (@narendramodi) August 16, 2025

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ട്വീറ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“ഊഷ്മളമായ ആശംസകൾക്കു പ്രധാനമന്ത്രി നെതന്യാഹുവിനു നന്ദി. ഇന്ത്യ-ഇസ്രയേൽ സൗഹൃദം തുടർന്നും അഭിവൃദ്ധി പ്രാപിക്കട്ടെ... നമ്മുടെ ജനങ്ങൾക്കു സമാധാനവും വികസനവും സുരക്ഷയും നൽകുന്ന ഈ ബന്ധം ഇരുരാജ്യങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയും ആഴത്തിലാക്കുകയും ചെയ്യട്ടെ.
@IsraeliPM”

Thank you PM Netanyahu for your warm wishes. May India-Israel friendship continue to flourish…may both countries further strengthen and deepen this relationship bringing peace, development as well as security to our people.@IsraeliPM https://t.co/gMSGDyNEKj

— Narendra Modi (@narendramodi) August 16, 2025

 

***

SK


(Release ID: 2157201)