പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

Posted On: 15 AUG 2025 7:26PM by PIB Thiruvananthpuram

79-ാമത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന ലോക നേതാക്കൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു.

മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

"പ്രധാനമന്ത്രി ഡോ. നവീൻ രാംഗൂലം, ഞങ്ങളുടെ സ്വാതന്ത്ര്യദിനത്തിൽ താങ്കൾ നേ‍ർന്ന ഊഷ്മളമായ ആശംസകൾക്ക് ഞാൻ നന്ദിയറിയിക്കുന്നു. നമ്മുടെ ജനങ്ങളുടെ പുരോഗതി, സമൃദ്ധി, ശോഭനമായ ഭാവി എന്നിവയ്‌ക്കായുള്ള നമ്മുടെ കൂട്ടായ പരിശ്രമത്തിൽ മൗറീഷ്യസ് എപ്പോഴും തന്ത്രപരവും വിശ്വസനീയവുമായ പങ്കാളിയായി തുടരും."

മാലിദ്വീപ് റിപ്പബ്ലിക് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"പ്രസിഡന്റ് മുയിസു, താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് നന്ദി. നമ്മുടെ ജനങ്ങൾക്കും മേഖലയ്ക്കും സമാധാനം, പുരോഗതി, സമൃദ്ധി എന്നിവ ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ കൂട്ടായ ദർശനത്തിൽ ഒരു വിലപ്പെട്ട അയൽക്കാരനും അടുത്ത പങ്കാളിയുമാണ് മാലിദ്വീപ്."


ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു:

"എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോൺ, ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ താങ്കൾ നേ‍ർന്ന ഊഷ്മളമായ ആശംസകൾക്ക് നന്ദി. നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുകയും നമ്മുടെ ജനങ്ങളുടെ പ്രയോജനത്തിനായി അത് കൂടുതൽ ആഴമേറിയതാക്കാൻ പ്രതിജ്ഞാബദ്ധരായി തുടരുകയും ചെയ്യുന്നു."

ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:

"ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്നതിന് പ്രധാനമന്ത്രി ടോബ്‌ഗെയോട് ഞാൻ നന്ദിയറിയിക്കുന്നു. വരും കാലങ്ങളിൽ നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ശക്തമായി വളരട്ടെ."

“;

“ ”

:

“ ”

-SK-

(Release ID: 2156977)